നൂറ്റാണ്ടിൻ്റെ അപരവത്കരണം നേരിടുന്ന ഒരു സമുദായത്തിലെ കണ്ണിയാണ് അവൻ്റെ പിതാവിന്റെ ശവശരീരത്തിന് മുൻപിൽ നിറകണ്ണുകളോടെ ഇരിക്കുന്നത്

107

Vishnu Vijayan

റിസർവേഷനെ കുറിച്ച് സംസാരിക്കുന്ന വേളയിൽ ഒരിക്കൽ സണ്ണി എം കപിക്കാട് പറയുകയുണ്ടായി ഇത്രയും ഭീകരമായി അക്രമിക്കപ്പെടുകയും, കാളകൾക്കും പോത്തിനുമൊപ്പം വിറ്റ് വിലവാങ്ങി കൊണ്ടിരുന്ന സമുദായം ഇത് എൻ്റെ ഇന്ത്യ ആണെന്ന് എങ്ങനെ വിചാരിക്കും ! എന്തിൽ അഭിമാനം കൊള്ളും ഇതൊരു വലിയൊരു പ്രശ്നമാണ് എന്ന്.ഇത് പലതരത്തിലുണ്ട് കെട്ടോ.
ഇവിടെ ഒരു രാഷ്ട്രം ഉണ്ടോയെന്നും, തങ്ങൾ അതിന്റെ ഭാഗമാണെന്നും തിരിച്ചറിയാൻ കഴിയാത്ത, നമ്മുടെ സീസണൽ പാട്രിയൊട്ടിസത്തിൽ തീർക്കുന്ന ഗിമ്മിക്കുകൾ തിരിച്ചറിയാൻ കഴിയാത്ത, ലക്ഷോപലക്ഷം മനുഷ്യരുടെ രാജ്യം കൂടിയാണ് ഇത്, അതെ യുഎൻ ദരിദ്ര പട്ടികയിൽ മാത്രം ഇടം നേടുന്ന, പോളിംഗ് ബൂത്തിൽ നേരിട്ട് എത്താതെ തന്നെ വോട്ട് രേഖപെടുത്തി പോകുന്ന മനുഷ്യരുടെ രാജ്യം.അടിമത്വവും, അപരത്വവും തീർക്കുന്ന അതിരുകൾക്ക് അപ്പുറത്തേക്ക് കടക്കാൻ കഴിയാത്ത മനുഷ്യരുടെ രാജ്യം കൂടിയാണ്, ഇതിൽ നൂറ്റാണ്ടിൻ്റെ അപരവത്കരണം നേരിടുന്ന ഒരു സമുദായത്തിലെ കണ്ണിയാണ് അവൻ്റെ പിതാവിന്റെ ശവശരീരത്തിന് മുൻപിൽ നിറകണ്ണുകളോടെ ഇരിക്കുന്നത്.ഈ ഇരുപ്പ് തുടങ്ങിയിട്ട് കാലം ഒരുപാട് ആയി കെട്ടോ.നോക്കൂ ഈ ഫോട്ടോ ഇപ്പോഴും നമ്മുടെ മനസാക്ഷിയെ പോലും യാതൊരു തരത്തിലും അലട്ടുന്നില്ലെങ്കിൽ നമുക്ക് കാര്യമായി എന്തെങ്കിലും കുഴപ്പമുണ്ട് എന്ന് തന്നെ കരുതിക്കോളൂ, അല്ലെങ്കിൽ കയ്യിൽ ചരട് കെട്ടാത്ത, ശാഖയിൽ പോകാത്ത, സംഘ് ഐറ്റി സെല്ലിന്റെ വാട്സ്ആപ് ഫോർവേഡ് ചെയ്യാത്ത വളരെ ശാന്തമായ രീതിയിൽ അവർക്ക് കളം ഒരുക്കി കൊടുക്കുന്ന ഒരു ബി ടീം സംഘ് പ്രവർത്തകൻ ആണെന്ന് തന്നെ കരുതിക്കോളൂ, ഉറപ്പിച്ച് പറയാം നിങ്ങളുടെ ഈ മൗനത്തിന്റെ ബലത്തിൽ കൂടിയാണ് അവർ ഇവിടെ വരെ എത്തിയത്, അവരുടെ ആ ആചാര്യൻമാർ പണ്ടേക്ക് പണ്ടേ വിഭാവനം ചെയ്ത രാഷ്ട്രം കെട്ടിപ്പടുക്കുന്നത്.