പെൺകുട്ടികൾ ബൈക്കും ബുള്ളറ്റും ഹാർലി ഡേവിഡ്സണും സൂപ്പർ ബൈക്കുകളും ഓടിക്കട്ടെ

0
623

Vishnu Vijayan എഴുതുന്നു

വണ്ടിയോട് അടങ്ങാത്ത ഇഷ്ടത്തെ വണ്ടിപ്രാന്ത് എന്നാണ് വിശേഷിപ്പിച്ചു കേൾക്കുന്നത്. വണ്ടിപ്രാന്ത് എന്നത് കുഞ്ഞിലെ മുതൽ കൂടെക്കൂടിയതാണ്, ഫോർ വീലർ, ഹെവി വെഹിക്കിളുകളോടാണ് കൂടുതൽ ആരാധന തോന്നിയിട്ടുള്ളത്, ടൂ വീലറുകളോട് അത്രയ്ക്കൊന്നും ആരാധന തോന്നിയിട്ടില്ല.

Vishnu Vijayan

അതുകൊണ്ട് കൂടിയാണ് പേഴ്‌സണൽ യൂസിന് ഒരു ടൂ വീലർ വാങ്ങണം എന്ന് തീരുമാനിച്ചപ്പോൾ സ്കൂട്ടർ ചൂസ് ചെയ്തത്. അങ്ങനെ ഹോണ്ട ഡിയോ വാങ്ങി, അന്ന് മുതൽ ഇപ്പോൾ വരെ നിരന്തരം കേൾക്കുന്ന ഒരു കാര്യമുണ്ട്. ഇതെന്താടാ സ്കൂട്ടർ, ഇതൊക്കെ ആണോ ആൺകുട്ടികൾ ഓടിക്കുന്നത്, നിനക്ക് ആൺപിള്ളേരുടെ വണ്ടി ഒന്നും കിട്ടിയില്ലേ എന്ന്…!

പലപ്പോഴായി പറഞ്ഞും, തർക്കിച്ചും മടുത്ത വിഷയമാണ്.

സ്കൂട്ടർ എന്നാൽ നമുക്ക് സ്കൂട്ടിയാണ് (മോഡൽ നെയിമിൽ) സ്കൂട്ടി എന്നാൽ സ്ത്രീകളുടെ ഔദ്യോഗിക വാഹനവും..!

കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഇന്ത്യൻ ടൂ
വീലർ വിപണിയിൽ സംഭവിച്ച ഏറ്റവും വിപ്ലവകരമായ മാറ്റം സ്കൂട്ടർ എന്നത് പെൺകുട്ടികളുടെ മാത്രം വണ്ടിയായി പരിഗണിച്ച് പോന്നിരുന്ന സമൂഹത്തിൽ അതിൻ്റെ മാർക്കറ്റിൽ വലിയ തോതിൽ ഉണ്ടായ ചെയ്ഞ്ച് ആണ്. രൂപകൽപ്പന ഉൾപ്പെടെ സ്വിധീനം ചെലുത്തിയ വിഷയങ്ങൾ ഒരു വശത്തുണ്ട്.

അപ്പോഴും ലിംഗ ഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്ന, ആൺ പെൺ ഭേദമില്ലാതെ യുവാക്കളുടെ ഇടയിൽ വലിയ രീതിയിൽ ആഘോഷിക്കുന്ന തലത്തിലേക്ക് സ്കൂട്ടർ എന്ന വാഹനത്തിൽ ചെയ്ഞ്ച് വന്നു എന്നതാണ്.

ഇത്തരം മാറ്റങ്ങൾ ഒന്നും അറിയാതെയല്ല മേൽത്തരം ചോദ്യങ്ങൾ വരുന്നത്. മാറ്റങ്ങളോട് നമുക്ക് എപ്പോഴും ഭയമല്ലേ ! അതും പെൺകുട്ടികൾ/സ്ത്രീകൾ ഉപയോഗിച്ച് പോരുന്നതാണ് അതുകൊണ്ട് അതിനെന്തോ കുറവുണ്ട്, നമ്മളൊക്കെ ആണുങ്ങൾ അല്ലേ എല്ലാം കൂടിയ, ആളുകൾ അതൊക്കെ നമുക്ക് ചേരുമോ അതു തന്നെയാണ് വിഷയം.

ഒരു വാഹന നിർമാതാക്കളും ലിംഗ പരമായ അടിസ്ഥാനത്തിൽ വിപണിയിൽ വാഹനം എത്തിക്കുന്നില്ല എന്നതാണ് അറിവ്, (ഉണ്ടെങ്കിൽ തിരുത്താം).

അടുത്ത നാളിൽ കണ്ട മറ്റൊരു സംഭവം പറയാം നാട്ടിൽ ഒരു ലോക്കൽ ചാനലിൽ വന്നൊരു പരസ്യം ഹോം അപ്ലയൻസസിൻ്റെ പരസ്യമാണ്. രണ്ടു പേര് ഒരു ആൺകുട്ടിയും, ഒരു പെൺകുട്ടിയും രണ്ടു വശത്തായി ഇരിക്കുന്നു. രണ്ടു പേരും മനസ്സിൽ ആലോചിക്കുന്ന കാര്യങ്ങൾ സ്ക്രീനിൽ കാണിക്കുന്നു.

ആൺകുട്ടി , ടിവി, ലാപ്ടോപ്പ്, ഹോം തീയറ്റർ അങ്ങനെ എന്തൊക്കെയോ ചിന്തിക്കുന്നു.

പെൺകുട്ടി ആചാരം തെറ്റിക്കാതെ , ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി അങ്ങനെയും ചിന്തിക്കുന്നതായി, ഒടുവിൽ രണ്ടു പേരും ഒരേ ഹോം അപ്ലയൻസസിൻ്റെ പേര് പറയുന്നു.

എന്തേ ഇതു രണ്ടും തിരിച്ചു ചിന്തിച്ചു കൂടാ.
ആൺകുട്ടിക്ക് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി എന്നൊക്കെ ചിന്തിക്കുന്ന കാര്യം നമ്മുടെ സാമാന്യ ബോധത്തിൽ പോലും കടന്നു വരില്ല എന്നതാണ്.

കുറച്ചു കൂടി ഫ്ലാഷ്ബാക്ക് സ്റ്റോറി തിരയണം, നമ്മൾ വലിയൊരു വിഭാഗം ആളുകൾക്കും കാണും ഇങ്ങനെയൊരു ഫ്ലാഷ് ബാക്ക്.

കുട്ടികളെ കൊണ്ട് ടോയ്സ് വാങ്ങാൻ പോകുമ്പോൾ പല മാതാപിതാക്കൾക്കും കൃത്യമായ ധാരണയുണ്ട്, അവനുള്ളതേത് അവൾക്കുള്ളത് ഏതെന്ന്, അവൻ ആൺകുട്ടി അല്ലേ അവൻ വണ്ടിയും തോക്കും ഒക്കെ എടുത്തോട്ടെ, പെൺകുട്ടി അല്ലേ അതൊക്കെ എടുക്കാവോ എന്ന്.

കുറച്ച് നാൾ മുൻപ് ആരോ എഴുതിയതായി ഓർക്കുന്നു, മകനുമായി ടോയസ് വാങ്ങാൻ പോയപ്പോൾ കിച്ചൺ മോഡലിൻ്റെ ഒരു സെറ്റ് ടോയ്സ് വാങ്ങിയതിനെ കുറിച്ച്, അത് ആ ആൺകുട്ടി തന്നെ ഇഷ്ടപ്പെട്ട് എടുത്തതാണെന്നും.

അങ്ങനെയും ഇഷ്ടങ്ങളുണ്ട് ആ ഇഷ്ടങ്ങൾ മുളയിലേ നുള്ളി കളയാൻ എന്തിനാണിത്ര ജാഗ്രത. അങ്ങനെ അല്ലാത്ത ആളുകളെ കണ്ടില്ലെന്ന് നടിക്കുന്നില്ല.

ദിവസങ്ങൾക്ക് മുമ്പ് വായിച്ചത് കോട്ടയം സ്വദേശി 25 വയസ്സുകാരി ആതിര മുരളി,

ബൈക്കും, ബസും, ലോറിയും, ജീപ്പും ഓടിക്കുന്ന ജെസിബി ട്രാക്ടറും ഓടിക്കാൻ ലൈസൻസുള്ള, കേരളത്തിൽ ഏറ്റവുമധികം ലൈസൻസ് സ്വന്തമായി ഉള്ള ഏറ്റവും കുറഞ്ഞ പ്രായക്കാരി എന്ന റെക്കോർഡ് നേടിയ കോട്ടയം സ്വദേശിനി 25 വയസ്സുകാരി ആതിര മുരളിയെ കുറിച്ച് വായിച്ചത് ഓർക്കുന്നു.

മുംബൈയിൽ മഹീന്ദ്ര നടത്തിയ ഓഫ് റോഡ് റൈഡ് ആയ, മഹീന്ദ്ര ഗ്രയ്റ്റ് എസ്കെയ്പ്പിൽ ഒന്നാം സ്ഥാനം നേടിയ ആളുകൂടിയാണ് ആതിര. കെഎസ്ആർടിസി ഡ്രൈവഴായ അച്ഛൻ മുരളിയുടെ പ്രോത്സാഹനവും പിന്തുണയുമാണ് മറ്റു വെല്ലുവിളികളെ നേരിട്ട് ആതിരയെ തൻ്റെ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിച്ചത് എന്ന് പറയുന്നു.

ഫോട്ടോയിൽ ഹാർലി ഡേവിഡ്സണിൽ കാണുന്നത് ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ motorcyclist Veenu Paliwal ആണ്, വീനു രണ്ടു വർഷം മുമ്പ് ഒരു റോഡ് ആക്സിഡന്റിൽ മരണപ്പെട്ടു.

പറഞ്ഞു വന്നത്, ആൺകുട്ടികൾ സ്കൂട്ടർ ഓടിക്കട്ടെ, പെൺകുട്ടികൾ ബൈക്കും, ബുള്ളറ്റും, ഹാർലി ഡേവിഡ്സണും, സൂപ്പർ ബൈക്കുകളും ഓടിക്കട്ടെ ആൺകുട്ടികൾ അവരുടെ പിന്നിൽ ഇരുന്നു യാത്ര ചെയ്യട്ടെ.

ബഹിരാകാശ യാത്ര നടത്തുന്ന, വിമാനം പറത്തുന്ന സ്ത്രീകൾ ഉള്ള നാട്ടിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നത്.

രാജ്യത്ത് തന്നെ ആഴക്കടൽ മത്സ്യ ബന്ധനത്തിന് ലൈസൻസുള്ള ഒരേയൊരു സ്ത്രീയായ രേഖ ഉൾപ്പെടെ ജീവിക്കുന്ന സമൂഹത്തിലാണ് നമ്മളും ജീവിക്കുന്നത്.

അവിടെയാണ് സ്കൂട്ടറിനും, ബുള്ളറ്റിനും ഹോം അപ്ലയൻസസ് പരസ്യത്തിൽ അടുക്ക ഉപകരണങ്ങൾക്കും ലിംഗപദവി നൽകാൻ മത്സരിക്കുന്നത്…