Connect with us

Kerala

നവ മാധ്യമ കാലത്ത് ജാതീയ – വംശീയ മനോഭാവം അടയാളപ്പെടുത്താൻ വേണ്ടി കണ്ടെത്തിയ പ്രയോഗമാണ് ‘കോളനി വാണം’

വിനായകൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ കമ്മട്ടി പാടത്തിന്റെ ഷൂട്ടിങ് അനുഭവത്തെ കുറിച്ച് പറയുമ്പോൾ ഗംഗയുടെ മൃതദേഹം എടുത്തു കൊണ്ട് പോകുന്ന സമയത്ത് ഇരു വശവും ഇടുങ്ങിയ വഴി ആയതിനാൽ അത് ചുമക്കുന്നു

 41 total views,  5 views today

Published

on

Vishnu Vijayan

കോളനി വാണം….!

വിനായകൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ കമ്മട്ടി പാടത്തിന്റെ ഷൂട്ടിങ് അനുഭവത്തെ കുറിച്ച് പറയുമ്പോൾ ഗംഗയുടെ മൃതദേഹം എടുത്തു കൊണ്ട് പോകുന്ന സമയത്ത് ഇരു വശവും ഇടുങ്ങിയ വഴി ആയതിനാൽ അത് ചുമക്കുന്നു കൊണ്ട് വരുന്ന ആളുകളുടെ കൈകൾ ഉരയുന്നതിനെ കുറിച്ച് പറയുന്നുണ്ട്.

‘കോളനി’ എന്നത് അതിന്റെ സാമൂഹിക പശ്ചാത്തലത്തിലും, ഘടനയിലും എല്ലാം തന്നെ അടിമുടി ഇടുങ്ങിയ ഇടമാണ്, അത് അങ്ങനെയാണ് സൃഷ്ടിച്ചു നിലനിർത്തി പോകുന്നത് ‘കോളനി വാണം’ എന്ന വാക്ക് ലക്ഷ്യം വെക്കുന്നതും ഇതേ ഇടങ്ങളിലുള്ള മനുഷ്യരെയാണ്, മറിച്ച് ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റിൽ പരിചയിച്ച എലീറ്റ് ക്ലാസ് പൊങ്ങച്ചത്തിൻ്റെ ഹൗസിംഗ് വില്ലകളെ ഉന്നം വെച്ചുള്ളതല്ല.

അടച്ചുറപ്പ് ഇല്ലാത്ത, മരിച്ചാൽ അടുക്കള പൊളിച്ചു ശവസംസ്‌കാരം നടത്തേണ്ടി വരുന്ന, മഴക്കാലത്ത് ചോർന്ന് ഒലിക്കുന്ന, മൂന്നു സെൻ്റിലും, അഞ്ച് സെൻ്റിലും ഒക്കെ അരിക് വത്കരിക്കപ്പെട്ട ഇടങ്ങളിൽ ശ്വാസം മുട്ടി കഴിഞ്ഞു കൂടുന്ന മനുഷ്യ സങ്കേതങ്ങൾ.കേരളത്തിലെ ദളിതർ ഉൾപ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തിൽ, സാമൂഹിക, സാമ്പത്തിക ക്രമത്തിൽ കൃത്യമായി പ്രവർത്തിക്കുന്ന, അവരെ പൊതുധാരയിൽ നിന്ന് മാറ്റി നിർത്തുന്ന, അരികുവത്കരിക്കുന്ന, വംശീയ കണ്ണുകളാൽ, സംശയത്തിന്റെ നിഴലിൽ നോക്കി കാണുന്ന, ഭൂപരിഷ്കരണം മൂന്നും അഞ്ചും സെൻ്റ് ഭൂമിയിൽ ഒതുക്കി തീർത്ത മനുഷ്യർ കഴിഞ്ഞു കൂടുന്ന ഇടങ്ങളാണ്, ചതുപ്പിൽ നിലകൊള്ളുന്ന കമ്മട്ടി പാടങ്ങളാണിത്.

കേരളത്തിലെ കോളനികളുടെ സാമൂഹിക ചരിത്രത്തിൽ അക്കാദമിക്ക് ഗവേഷണം നടത്തുന്ന ഗവേഷക വിദ്യാർത്ഥി മായാ പ്രമോദ് ഏതാനും മാസങ്ങൾക്ക് മുൻപ് ദളിത് കോളനികളെ കുറിച്ചുള്ള തൻ്റെ ഗവേഷണ പ്രബന്ധം അമേരിക്കയിലെ ബ്രാന്റിസ് യൂണിവേഴ്‌സിറ്റിയിൽ അവതരിപ്പിച്ചിരുന്നു.
കേരള ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (KILA)ൻ്റെ 2009 ലെ സെൻസസ് പ്രകാരം നിലവിൽ കേരളത്തിൽ 26198 ദളിത് കോളനികൾ ഉണ്ടെന്നാണ് പറയപ്പെടുന്നത് അതേസമയം അരലക്ഷം കോളനികളും അവിടങ്ങളിൽ മെച്ചപ്പെട്ട ജീവിത സാഹചര്യവും, ഭൂമിയും ഇല്ലാത്ത അഞ്ചരലക്ഷം ആളുകളും ഉണ്ടെന്ന് മായാ പ്രമോദ് തൻ്റെ പഠനങ്ങൾ വഴി സ്ഥാപിക്കുന്നു.

ഇത്രയും പറഞ്ഞത് കോളനിയെ കുറിച്ച് .കോളനി വാണം എന്ന പദം ലക്ഷ്യം വെക്കുന്ന മനുഷ്യരെ കുറിച്ച് ഒരു പ്രാഥമിക ധാരണ എങ്കിലും കിട്ടാനാണ്.താര ആരാധന മൂത്ത, തിന്നത് എല്ലിൻ്റെ ഇടയിൽ കുത്തി കയറിയ കുറച്ചു പിള്ളേരും അവരെ മുതലെടുത്ത് മറ്റു ചിലരും ചേർന്ന് ഫെയ്സ്ബുക്കിൽ ഫാൻ ഫൈറ്റ് ക്ലബ് എന്ന പേരിൽ തമ്മിൽ തെറി പറഞ്ഞു രസിക്കാൻ ഒരു ഗ്രൂപ്പിന് രൂപം കൊടുത്തു, തെറിവിളി എല്ലാം സ്ത്രീ – കീഴാള – ട്രാൻസ് വിരുദ്ധവും, വംശീയവും ജാതീയവും അയത് കൊണ്ട് തന്നെ തെറ്റിയില്ല അവിടെ പഴയതിന് ഒപ്പം പുതിയ ഒരു പദം കൂടി രൂപംകൊണ്ടു
‘കോളനി വാണം’.

വിജയ് എന്ന നടനെയും അയാളോട് ആരാധന പുലർത്തുന്ന ആളുകളെയും അധിക്ഷേപിക്കാൻ ഗ്രൂപ്പിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന പദമായി ആയിരുന്നു ഇതിന്റെ ഉത്ഭവം, വിജയ് ഫാൻസ് ആകുക എന്നത് വളരെ വിലകുറഞ്ഞ ഏർപ്പാടാണ് അതുകൊണ്ട് അതിനെ വിലയിരുത്താൻ കണ്ടെത്തിയ മാർഗം വളരെ വില കുറഞ്ഞ (!) ജീവിതം നയിക്കുന്ന കോളനികളോട് ചേർത്ത് പറയുക എന്ന് തന്നെ.
എന്നാൽ വിജയ് എന്ന നടനെയോ, കോളനി/കീഴാള ജീവിത പശ്ചാത്തലത്തിന് പുറത്ത് നിൽക്കുന്ന അയാളുടെ ആരാധകരെയോ ബാധിക്കുന്ന കാര്യമല്ല കോളനി വാണം എന്ന പ്രയോഗം, മറിച്ച് ലക്ഷംവീട് കോളനിയിലും, അംബേദ്കർ കോളനിയിലും കഴിയുന്ന സമൂഹത്തിൻ്റെ ആത്മാഭിമാനത്തെ ലക്ഷ്യം വെക്കുന്ന വിഷയമാണിത്, അവർ കടന്നു പോകുന്ന പശ്ചാത്തലങ്ങളെ കേവലം തെറികൾ ആക്കി തീർക്കുന്ന സവർണ പൊതുബോധ നിർമ്മിതിയാണ്.

Advertisement

പുറത്തു നിന്ന് നോക്കുമ്പോൾ വെളിവില്ലാതെ കുറെ പിള്ളേര് തമ്മിൽ നടക്കുന്ന തമ്മിലടി ആയി കാണാം, പക്ഷെ നടക്കുന്നത് കോളനി ജീവിങ്ങളെ കുറിച്ചുള്ള പൊതുബോധം ഊട്ടി ഉറപ്പിക്കാനും, അവർക്കെതിരെ ഉള്ള വംശീയ മനോഭാവംവും, പുശ്ചവും, പരിഹാസവും പൊതു സമൂഹത്തിൽ ശക്തമാക്കി തീർക്കുന്ന കാഴ്ചയാണ്.

ഫാൻ ഫൈറ്റ് ക്ലബ് വിട്ട് പ്രയോഗം ഇപ്പോൾ പൊതുബോധത്തിൽ ഉറച്ചു തുടങ്ങി, മുടി നീട്ടി വളർത്തിയാൽ, പെൺകുട്ടികൾ മുടി വെട്ടിയാൽ, ടിക് ടോക്കിൽ വീഡിയോ ചെയ്താൽ, Netflix, Amazon സീരീസ് കണ്ട് അഭിപ്രായം പറഞ്ഞാൽ റിവ്യൂ എഴുതിയാൽ എല്ലാം ഇപ്പോൾ കോളനി വാണങ്ങൾ വരെ ഇതൊക്കെ ചെയ്തു തുടങ്ങി എന്ന വാരേണ്യ പ്രയോഗത്തിൽ എത്തി കഴിഞ്ഞു.

തെണ്ടി, ചെറ്റ, പുലയാടി, കഴുവേറി, കാടൻ തുടങ്ങിയ പദങ്ങൾ ഒരു വിഭാഗം ജനങ്ങളുടെ ജീവിത സാഹചര്യത്തെയും, അവർ കഴിയുന്ന സാമൂഹിക ചുറ്റുപാടിനെയും, ചെയ്തിരുന്ന തൊഴിലിനെയും എങ്ങനെ അധിക്ഷേപ ചിഹ്നമാക്കി തീർത്തൊ അതിന്റെ ഏറ്റവും നവീനമായ രൂപമാണ് കോളനി വാണം
മനുഷ്യരുടെ ഐഡന്റിറ്റി, ആത്മാഭിമാനം ഒക്കെ നിസ്സാരമായി ചവിട്ടി മതിച്ച് ശീലമുള്ള വാരേണ്യ ആഘോഷം, ആ മനോഭാവം വിട്ട് പുറത്തേക്ക് ഇല്ലെന്നുള്ള സവർണതയുടെ സമകാലിക ഉദാഹരണം.
നവ മാധ്യമ കാലത്ത് ജാതീയ – വംശീയ മനോഭാവം അടയാളപ്പെടുത്താൻ വേണ്ടി കണ്ടെത്തിയ പ്രയോഗമാണ്,
‘കോളനി വാണം’…..

 42 total views,  6 views today

Advertisement
Entertainment11 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement