അംബേദ്കർ ഗാന്ധിജിയോട് പറഞ്ഞു “അപ്പോൾ എനിക്ക് അങ്ങയുടെ കൂടെയും നിൽക്കാനാവില്ല”

571

Vishnu Vijayan എഴുതുന്നു 

സ്വാതന്ത്രാനന്തര ഇന്ത്യയിൽ വളരെയധികം ചർച്ച നടന്നു കഴിഞ്ഞ ഇപ്പോഴും തുടരുന്ന കാര്യമാണ് ഗാന്ധി – അംബേദ്കർ വീക്ഷണങ്ങൾ വെച്ചുള്ള വിശകലനം.

Vishnu Vijayan

ഒരു വ്യക്തി എന്ന നിലയിൽ ഇരുവരെയും സമീപിച്ചാൽ ഇന്ത്യാ ചരിത്രത്തിൽ ഈ കാലം വരെ ഗാന്ധിക്ക് ലഭിച്ചതിൻ്റെ ലക്ഷത്തിൽ ഒന്ന് പോലും പ്രാധാന്യം ലഭിക്കാതെ പോയ മനുഷ്യനാണ് അംബേദ്കർ. അത്രത്തോളം വായിക്കപ്പേടാതെ പോയ മനുഷ്യൻ.

അടുത്ത നാളിൽ ഒരു ചർച്ചയിൽ കണ്ടൊരു അഭിപ്രായം (പതിവായി കാണുന്നതാണ്) ഗാന്ധിയേയും അംബേദ്കറിനേയും ഒരേപോലെ കാണേണ്ടതാണോ അഥവാ ഗാന്ധിക്കൊപ്പം ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണോ അംബേദ്കറിൻ്റെ എന്ന്.

ഒരിക്കലുമല്ല.

ഇങ്ങനെ നിരന്തരം തുടർന്നു പോരുന്ന ചർച്ചയിൽ ജബ്ബാർ പട്ടേലിന്റെ Dr Babasaheb Ambedkar എന്ന സിനിമയിലെ ഗാന്ധിയും അംബേദ്കറും തമ്മിലുള്ള കൂടിക്കാഴ്ച ഇതിന് കൃത്യമായി ഒരു Interpretation നൽകുന്ന ഒന്നാണ്.

അവർ തമ്മിലുള്ള ചർച്ച ഇങ്ങനെയാണ്.

ഗാന്ധി : ഡോ.അംബേദ്കർ,

ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിപ്പിച്ചത്
ക്ഷേത്ര പ്രവേശന ബില്ലിൽ, സുബ്ബരായനും അയ്യങ്കാറിനും നിങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കാനാണ്.

അംബേദ്കർ : ഞാൻ ക്ഷേത്ര പ്രവേശന ബിൽ അംഗീകരിക്കുകയും, എന്നാൽ ചാതുർവർണ്യവും ജാതി വ്യവസ്ഥയും നിരോധിക്കുന്നതിനായി പ്രതിക്ഷേധം തുടങ്ങിയാൽ നിങ്ങൾ ആരുടെ പക്ഷത്ത് നിൽക്കും !

ഉദാഹരണത്തിന് ഞാൻ ചാതുർവർണ്യം അംഗീകാരിച്ചാൽ എന്തായിരിക്കും അങ്ങയുടെ വ്യാഖ്യാനം…?

ബ്രാഹ്മണൻ
ക്ഷത്രിയൻ
വൈശ്യൻ
പിന്നെ ശൂദ്രൻ

തലകീഴാക്കിയാൽ എങ്ങനെയാകും !

ശൂദ്രൻ മുകളിലാവും.

ഗാന്ധി : ഡോ അംബേദ്കർ,
ഞാനൊരു ഹിന്ദുവാണ്, അത് ഹിന്ദു കുലത്തിൽ ജനിച്ചത് കൊണ്ട് മാത്രമല്ല.

” മറിച്ച് ദൃഢവിശ്വാസം കൊണ്ടും ഞാനത് തിരഞ്ഞെടുത്തത് കൊണ്ടുമാണ് ,

ഞാൻ മനസ്സിലാക്കിയ ഹിന്ദുത്വത്തിൽ അധീശത്വമോ , അപകർഷതയോ ഇല്ല ”

പക്ഷെ നിങ്ങൾ വർണ വ്യവസ്ഥയ്ക്ക് എതിരെ പോരാടുകയാണെങ്കിൽ എനിക്ക് നിങ്ങളോടൊപ്പം നിൽക്കാൻ ആകില്ല.

‘ കാരണം ജാതി വ്യവസ്ഥ ഹിന്ദുത്വത്തിൻ്റെ അഭിവാജ്യ ഘടകമാണെന്ന് ഞാൻ വിശ്വസിക്കുന്നു ‘

അംബേദ്കർ : അപ്പോൾ എനിക്ക് അങ്ങയുടെ കൂടെയും നിൽക്കാനാവില്ല.

ബാപ്പു, ഞങ്ങളുടെ മോചനം രാഷ്ട്രീയ അധികാരത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്,

അല്ലാതെ തീർത്ഥയാത്ര നടത്തുന്നതോ നിരാഹാരം അനുഷ്ടിക്കുന്നതോ അല്ല.

എന്നാൽ ഞാൻ ഇറങ്ങട്ടെ എന്ന് പറഞ്ഞു കൊണ്ട്

ഞാൻ അങ്ങയോട് ഒരു കാര്യം പറഞ്ഞോട്ടെ..!

ഈ നിരാഹാരം എന്ന ആയുധം ഇടയ്ക്കിടെ എടുത്തു പ്രയോഗിക്കുരുത്.

അങ്ങയുടെ ജീവൻ വിലപ്പെട്ടതാണ് രാജ്യത്തിന് അങ്ങയെ ആവശ്യമുണ്ട്…

(എന്ന് പറഞ്ഞു കൊണ്ട് അംബേദ്കർ മടങ്ങുന്നതാണ് രംഗം)

ഗാന്ധിയേയും അംബേദ്കറിനേയും ഒരേപോലെ കാണേണ്ടതാണോ അഥവാ ഗാന്ധിക്കൊപ്പം ആദരിക്കപ്പെടേണ്ട വ്യക്തിത്വമാണോ അംബേദ്കറിൻ്റേത്…!!!

ഒരിക്കലുമല്ല.

കാരണം ഈ രാജ്യത്തെ കുറിച്ച്, അത് നിലനിർത്തി പോരുന്ന വ്യവസ്ഥിതിയെ കുറിച്ച് കൃത്യമായ തിരിച്ചറിവുള്ള, ചരിത്രപരമായ ആ സമസ്യയെ എങ്ങനെ നേരിടണമെന്നും എങ്ങനെ അതിനെ മറികടക്കണം എന്നും കൃത്യമായി ബോധ്യമുള്ള, പദ്ധതികൾ ആസൂത്രണം ചെയ്ത, ആ കാര്യത്തിൽ യാതൊരു തരത്തിലുള്ള കോംപ്രമൈസിനും തയ്യാറാക്കാത്ത വ്യക്തി ആയിരുന്നു അംബേദ്കർ.

ഗാന്ധി ആകട്ടെ അതിനു വിപരീതമായി
ആ വ്യവസ്ഥിതിയെ ശെരിയായ രീതിയിൽ വായിച്ചെടുക്കാൻ, സമീപിക്കാൻ കഴിയാതെ പോയ മനുഷ്യനും.

അതിനാൽ തന്നെ പറയട്ടെ ഇരുവരെയും വെച്ചുള്ള ഒരു താരതമ്യം പോലും അർത്ഥശൂന്യമാണ്…

Advertisements