ചെന്താരശ്ശേരി നടത്തിയ ഇടപെടലാണ് കേരള ചരിത്രത്തിൽ അയ്യങ്കാളിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞത്

352

Vishnu Vijayan എഴുതുന്നു

 

ഗാന്ധിയെ, അതുമല്ലെങ്കിൽ നെഹ്‌റുവിനെ പറ്റി പറയാതെ ഒരു ആധുനിക ഇന്ത്യാ ചരിത്രത്തെ കുറിച്ച് ചിന്തിക്കാൻ സാധിക്കുമോ…!!!

പെരിയാറിനെ മാറ്റി നിർത്തി തമിഴ് ദ്രാവിഡ Renaissance കാലത്തെ ചരിത്ര വായന സാധ്യമാകുമെന്ന് കരുതുന്നുണ്ടോ…!!!

നാരായണ ഗുരുവിനെ പഠിക്കാതെ കേരള ചരിത്രത്തിൽ നമുക്ക് മുൻപോട്ടു പോകാൻ കഴിയുമെന്ന് കരുന്നുണ്ടോ…!!

ഇല്ല എന്നായിരിക്കും മറുപടി അല്ലേ…!!!

Image result for thp chentharasseryഎന്നാൽ അയ്യങ്കാളിയെ കുറിച്ച് പറയാതെ ചരിത്ര വായന നടത്താൻ കഴിയും എന്ന കാപഠ്യമാണ് ഒരു കാലഘട്ടം വരെ നമ്മുടെ ബൗദ്ധിക ഇടങ്ങൾ പോലും കാണിച്ചു തന്നത്.

ഇപ്പോൾ ഈ കാലത്ത് നമ്മൾ അയ്യൻകാളി നടത്തിയ സമര മുന്നേറ്റങ്ങൾ ഒരുപരിധിവരെ ചർച്ച ചെയ്യുന്നുണ്ട്, ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ട്. നമ്മുടെ സാംസ്കാരിക – ബൗദ്ധിക മണ്ഡലങ്ങളിൽ ആരംഭിച്ച് നമ്മുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസുകളിൽ പോലും അയ്യങ്കാളി ഒരു ചർച്ച വിഷയം ആയത് അത്ര നിസ്സാരമായി സംഭവിച്ച കാര്യമല്ല.

ഏതാണ്ട് എൺപതുകൾ വരെ ചരിത്രത്തിൽ തിരസ്കരണത്തിൻ്റെ പാദയിൽ ആയിരുന്നു ആ പേര്. ടിഎച്ച്പി. ചെന്താരശ്ശേരി എന്ന ചരിത്രകാരൻ പ്രസിദ്ധീകരിച്ച ‘അയ്യൻകാളി’ എന്ന സമഗ്ര ജീവചരിത്രമാണ് അതുവരെ തുടർന്നു പോന്നിരുന്ന തിരസ്കരണത്തിന് ഒരു അപവാദമായി മാറിയത്, ചെന്താരശ്ശേരി നടത്തിയ ഇടപെടൽ കേരള ചരിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്.

ചെന്താരശ്ശേരി
ചെന്താരശ്ശേരി

അദ്ദേഹം നടത്തിയ അയ്യങ്കാളിയെ കുറിച്ചുള്ള സമഗ്രമായ പഠനങ്ങൾക്ക് ശേഷമാണ് കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ അയ്യൻകാളി എന്ന സാമൂഹിക പരിഷ്കർത്താവിൻ്റെ സ്ഥാനം കൃത്യമായി ഉറപ്പിച്ചെടുക്കാൻ കഴിയുന്നത്…

അയ്യങ്കാളി കേരള സമൂഹത്തിൽ നടത്തിയ സാമൂഹിക മുന്നേറ്റങ്ങളും, പോരാട്ടങ്ങളും മാത്രമല്ല അദ്ദേഹത്തിൻ്റെ ആ ചരിത്രം വീണ്ടെടുക്കുക എന്നത് പോലും മറ്റൊരു പോരാട്ടമാണ് ഈ സമൂഹത്തിൽ എന്നത് ഓർമ്മയിൽ ഉണ്ടാകട്ടെ…

Yes ! Ayyankali the forgotten Hero Who Pioneered the fight against caste system
in kerala…

Advertisements