അഭിനന്ദനങ്ങൾ ഡോ.ബിജുകുമാർ ദാമോദരൻ

558

Vishnu Vijayan എഴുതുന്നു

ക്യാമറയ്ക്ക് മുന്നിൽ പതിവായി കോമഡി റോളുകളിൽ മാത്രം ഒതുങ്ങി നിന്ന സുരാജ് വെഞ്ഞാറമൂട് എന്ന നടൻ രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായതും,

Vishnu Vijayan

അതേ പാതയിൽ പതിറ്റാണ്ട് മുൻപോട്ടു പോയിരുന്ന ഇന്ദ്രൻസ് എന്ന നടനെ തേടി അതിരുകൾ കടന്ന് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഔട്ട്സ്റ്റാന്ഡിംഗ് ആര്ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം വരുമ്പോൾ അതിനു പിന്നിലെ ഒരാളെ കുറിച്ച് ചർച്ച ചെയ്യുന്ന കാര്യത്തിൽ നമ്മൾ അറിഞ്ഞോ അറിയാതെയോ മൗനത്തിലാണ്.

ഓരോ തവണയും തൻ്റെ സിനിമകൾ വഴി ലോക ശ്രദ്ധയെ മലയാള സിനിമയിലേക്ക് ക്ഷണിക്കുന്ന ഡോ. ബിജുകുമാർ ദാമോദരൻ.

ഒരു വർഷം മുൻപ് സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ നടക്കുമ്പോൾ,

ഏതവനാടാ ഈ ബിജു എന്ന്, ഫ്യൂഡൽ മാടമ്പി ലൈൻ ഡയലോഗ് ഒരു വിഭാഗം അദ്ദേഹത്തിന് നേരെ ഉയർത്തുകയുണ്ടായി.

Image result for veyil marangalഇന്ത്യൻ ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലുകളിലും, സ്പെയിനിലും, ഓസ്ട്രേലിയയിലും, ജക്കാർത്തയിലും, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും ഒക്കെ മുഴങ്ങിയ ആ പേര് നമുക്ക് പരിചിതമല്ലാതെ പോകുന്നത് ബോധപൂർവം തന്നെയാകാം.

പ്രകൃതിയെ കുറിച്ച്, അരികുവത്കരിക്കപ്പെട്ട ജനങ്ങളെ കുറിച്ച്, ആദിവാസി – ദളിത് ജീവിതങ്ങളെ, ജെൻഡർ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന അതിൽ കൃത്യമായി രാഷ്ട്രീയം സംസാരിച്ചു പോകുന്ന സിനിമകൾ അന്താരാഷ്ട്ര തലത്തിൽ അംഗീകാരം പിടിച്ചു പറ്റുമ്പോൾ പലപ്പോഴും നമ്മൾ അറിയാതെ പോകുന്നത് ഈ വിഷയങ്ങളോടുള്ള നമ്മുടെ സമീപനം കൊണ്ട് തന്നെയാകാം.

വീട്ടിലേക്കുള്ള വഴി, National film award for Best feature film, 2010.

Special jury award for direction , 14th Zanzibar international film festival Tanzania.

NETPAC Award for best malayalam film,
15th International film festival kerala.

Best director and best film 10th Imagine india international film festival, Mandrid Spain.

വലിയ ചിറകുള്ള പക്ഷികൾ : Nominated for UNESCO competition 2015.

Image result for veyil marangalBest film on environmental conservation 2015.

Jakkarta world humanitarian award, Humanity of film making 2015.

Best film and best director, Indian international film festival Queensland Australia.

കാട് പൂക്കുന്ന നേരം : Special jury award for best india cinema, Banglore international film festival 2017.

ആകാശത്തിൻ്റെ നിറം , Kerala State Film Award for Special Jury Award for Direction ,

2012 ൽ നാഷണൽ ഫിലിം അവാർഡ് ജൂറി മെംബർ, 2015 ൽ ഓസ്കാർ സെലക്ഷൻ ജൂറി മെംബർ.

ഇതൊക്കെയാണ് ബിജുകുമാർ ദാമോദരൻ എന്ന സംവിധായകൻ തന്റെ സിനിമകൾ വഴി അടയാളപ്പെടുത്തിയ അംഗീകാരങ്ങളിൽ ചിലത്.

ഏറ്റവുമൊടുവിൽ ഇന്ദ്രൻസ് നായകനായ
കേരളത്തില് നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്ത ദലിത് കുടുംബത്തിന്റെ കഥ പറയുന്ന ചെയ്ത ‘വെയിൽമരങ്ങൾ’ എന്ന സിനിമയ്ക്ക് ഷാങ്ഹായ് ഫെസ്റ്റിവലിൽ
ഔട്ട്സ്റ്റാന്ഡിംഗ് ആര്ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം. ഇന്ത്യയിൽ നിന്ന് ഷാങ്ഹായ് മേളയില് പുരസ്‌കാരം നേടുന്ന ആദ്യ ചിത്രം…

അഭിനന്ദനങ്ങൾ ,ഡോ.ബിജുകുമാർ ദാമോദരൻ