എഴുതിയത് : Vishnu Vijayan

കുറച്ചു നാളുകൾക്ക് ശേഷം കാണുമ്പോൾ ചോദിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിൽ കൂടി നമ്മൾ വിശേഷങ്ങൾ ചോദിച്ചു പറഞ്ഞു തുടങ്ങുക ഇങ്ങനെയാണ്.

ഒന്ന് : കണ്ടിട്ട് മനസിലായില്ലല്ലോ ആളാകെ മാറിപ്പോയല്ലോ, ആകെപ്പാടെ ക്ഷീണിച്ചു പോയല്ലോ , കഴിക്കാൻ ഒന്നും ഇല്ലേ, പട്ടിണി ആണൊ…!!!

മറ്റൊന്ന്: എല്ലാവർക്കും കൂടി ഉള്ളത് ഒറ്റയ്ക്ക് അങ്ങ് കയറ്റുവാണോ, ഇതെന്തൊരു വണ്ണം ആടോ, എന്തൊരു തടിയാണ് ഇത് കുറച്ച് വണ്ണം കുറയ്‌ക്കാൻ നൊക്കണം കെട്ടോ…!!!

അപരൻ്റെ ശരീരപ്രകൃതം പോലും നമ്മുടെ കാഴ്ചപ്പാടിനും, ചിന്തകൾക്കും യോജിച്ച രീതിയിൽ ആകണമെന്ന സ്റ്റീരിയോ ടൈപ്പ് ബോധം ആണ് ഓരോ തവണയും ഇങ്ങനെ പുറത്തു വരുന്നത്, അതിന്റെ രണ്ട് എക്സ്ട്രീം വശങ്ങൾ ആണ്, മറുവശത്ത് നിൽക്കുന്ന ആൾ അയാളുടെ ശാരീരിക അവസ്ഥയിൽ കംഫർട്ടബിളാണോ അല്ലയൊ എന്നതൊന്നും വിഷയമല്ല, നമ്മുടെ കാഴ്ചയും, കാഴ്പ്പാടും ആണ് പ്രധാനം, അതിലേക്ക് അയാളെ നമ്മൾ എത്തിക്കുക എന്നതാണ് ലക്ഷ്യം.

………………………………………………………………….

പറഞ്ഞു വന്നത് ബോഡി ഷെയിമിംഗ് എന്ന നമ്മുടെ തരംതാണ ചിന്തയെ കുറിച്ച് തന്നെ,

‘ ബോഡി maintain ചെയ്യാൻ ക്യാഷ് ഇല്ലാഞ്ഞിട്ടോ കഷ്ടപെടാനുള്ള കഴിവോ ആരോഗ്യമോ ഇല്ലാഞ്ഞിട്ടോ അല്ലാലോ മടി ഉള്ളതുകൊണ്ടല്ലേ ആ മടിയെയാണ് ആൾകാർ ട്രോളുന്നത് ‘

കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന സിനിമയുടെ ലോക്കേഷനിൽ നിന്ന് എടുത്ത മോഹൻലാലിൻ്റെ ഫോട്ടോ ഉപയോഗിച്ച് അദ്ദേഹത്തിന്റെ വണ്ണത്തെ പരിഹസിച്ച്, ഓഡിറ്റ് ചെയ്തു വന്ന കമൻ്റുകളിൽ ഒന്ന് ഇങ്ങനെ ആണ്,

ആ ഫോട്ടോയിൽ കാണുന്ന രൂപത്തിൽ തന്നെയാണോ ക്യാരക്ടർ എന്നതൊക്കെ മറ്റൊരു വിഷയമായി നിൽക്കുമ്പോൾ തന്നെ ചർച്ച മൂത്ത് മൂത്ത് ഒടുവിൽ മോഹൻലാൽ എന്ന നടൻ്റെ ശരീരത്തിൽ ആണ് ചെന്നു നിൽക്കുന്നത്, അപ്പോഴേക്കും ആ ഫോട്ടോ ഒക്കെ കടന്ന് പരിഹാസവും, പരിപൂർണമായി ഓഡിറ്റിങും നടന്നു കഴിയും അദ്ദേഹത്തിന്റെ ശരീരത്തെ കുറിച്ച് തന്നെയാണ്, ആ ബോഡി ലാംഗ്വേജ് ചുറ്റിപ്പറ്റിയുള്ള നിലവാരമില്ലാത്ത ചർച്ചകളെ കുറിച്ചാണ്, ഒരു മനുഷ്യനെ കുറിച്ച് ഒരായിരം കാര്യം പറയാനുണ്ടെങ്കിലും അയാളുടെ ശരീരത്തിൽ തന്നെ കയറി പിടിക്കുന്ന ഉളുപ്പില്ലായ്മയെ കുറിച്ചാണ്.

ഇത് ആദ്യമായി ഒന്നുമല്ല മോഹൻലാലിനെ കുറിച്ച് ഇങ്ങനെ അഭിപ്രായം കേൾക്കുന്നത് തനിക്ക് വരുന്ന റോളുകളിൽ മോഹൻലാൽ ചെയ്ത ക്യാരക്ടറിൽ ഒട്ടും അരോചകമായി തോന്നാത്തത് അദ്ദേഹത്തിന്റെ ശരീരം തന്നെയാണ്, പലപ്പോഴായി അയാളുടെ അഭിനയത്തോട് തോന്നുന്ന വിയോജിപ്പിന് ആ മനുഷ്യൻ്റെ ശരീരം ഒരു കാരണം അല്ല എന്ന് തന്നെ.

ബോളിവുഡ് നടൻമാരോടുള്ള അതിയായ ആരാധനയുടെ കാരണമായി പലപ്പോഴും അവരുടെ ബോഡി ഫിറ്റ്നസിനെ കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ആ ചർച്ചകൾ സിനിമാ നടൻ എന്നത് ഇങ്ങനെ ഒക്കെയും ആയിരിക്കണം എന്ന സ്റ്റീരിയോ ടൈപ്പ് ചിന്തകൾക്ക് വഴി തെളിക്കുന്നതും ഒടുവിൽ ചിലപ്പോൾ എങ്കിലും അത് മോഹൻലാൽ എന്ന നടനിലേക്ക് എത്തുന്നതും കാണാം. മോഹൻലാലിൻ്റെ വണ്ണവും,ശരീരവുമാണ്
പ്രശ്നം, മറ്റൊന്നുമല്ല.

അദ്ദേഹം ചെയ്യുന്ന ആ ക്യാരക്ടറുകളിൽ അയാൾ കൂടുതൽ ഫ്ലെക്സിബിൾ ആണ് എന്നതാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകത ആയി തോന്നിയത് ശരീരം ഒരു തടസ്സമായി വരുന്നില്ല എന്ന് തന്നെ,

അതുകൊണ്ട് അപരൻ്റെ ശരീരപ്രകൃതം നമ്മുടെ കാഴ്ചപ്പാടിനും, ചിന്തകൾക്കും യോജിച്ച രീതിയിൽ ആകണം, അഥവാ സിനിമാ നടൻ എന്നത് ഇങ്ങനെ ഒക്കെയും ആയിരിക്കണം എന്ന ബോധത്തിനും, ഈ ഓഡിറ്റിങിനുമുള്ള ഒരു മറുപടി കൂടിയായി വേണമെങ്കിൽ എടുത്തോളൂ മോഹൻലാൽ എന്ന നടൻ കഴിഞ്ഞ കുറെ നാളുകളായി അതേരീതിയിൽ ക്യാമറയ്ക്ക് മുൻപിൽ തുടരുന്നതിനെ…

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.