Vishnu Vijayan എഴുതുന്നു
എന്റെ നാടായ തിരുനല്‍വേലിയില്‍ ഒരുപാട് പരിയന്മാരെ കാണാന്‍ സാധിക്കും. നമ്മള് സമത്വത്തെപ്പറ്റി ഒരുപാട് സംസാരിക്കും, പക്ഷേ നമ്മള് എല്ലാവരെയും ഒരുപോലെ കാണുമോ ? എല്ലാവരെയും ഒരുമിച്ച് ജീവിക്കാന്‍ നമ്മള് അനുവദിക്കുമോ ? എനിക്ക് തോന്നുന്നില്ല

– മാരി സെൽവരാജ് (ഡയറക്ടർ, പരിയെരും പെരുമാൾ)
National crime records Beuro (NCRB)
യുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം ജാതീയ അതിക്രമങ്ങൾ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.
അതിനർത്ഥം ഈ ലിസ്റ്റിൽ മൂന്നും നാലും സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങൾ വളരെ പിന്നിലല്ല. ഈ ഓർഡർ ഒരോ വർഷവും മാറിയും മറിഞ്ഞും വരും, അവസ്ഥയിൽ കാര്യമായ മാറ്റമില്ല.
2013 ൽ തിരുനെൽവേലിയിൽ നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്റർ മാറി ഗോപാലസമുദ്രം എന്നൊരു കൊച്ചു ഗ്രാമത്തിൽ, എല്ലാ വിഭാഗം ആളുകളും ഉപയോഗിച്ച് വരുന്ന Pannai Venkadarama Iyer High school, തേവർ സമുദായത്തിലെ പ്രധാനി ആയിരുന്ന മുത്തുരാമലിംഗ തേവർ എന്നയാളുടെ ജൻമദിനത്തിൽ പ്രധാന അദ്ധ്യാപകൻ ക്ലാസിൽ എല്ലാ കുട്ടികൾക്കും സമ്മാനം വിതരണം ചെയ്യുകയുണ്ടായി.
പള്ളർ എന്ന ദളിത് വിഭാഗത്തിലെ കുട്ടികൾ സമ്മാനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് പള്ളർ വിഭാഗത്തിൽ ഉൾപ്പെടുന്ന ആ വിദ്യാർത്ഥികളെ പുറത്ത് നിന്ന് വന്നവർ അക്രമിക്കുകയും, സ്കൂളിൽ നിന്ന് ആ വിഭാഗത്തിലെ 130 കുട്ടികൾ പുറത്താക്കപ്പെടുകയും ചെയ്തു.

സാമൂഹികമായി ഉയർന്നു നിൽക്കുന്ന പിന്നോക്ക സമുദായമായ തേവർ വിഭാഗവും ദളിത് വിഭാഗത്തിൽ ഉൾപെടുന്ന പള്ളർ സമുദായവും തമ്മിൽ നിരന്തരമായ ജാതീയ പ്രശ്നങ്ങൾ രൂക്ഷമായ ഇടങ്ങളാണ് തിരുനെൽവേലിയിലെ ഗോപാലസമുദ്രം ഉൾപ്പെടെയുള്ള കൊച്ചു കൊച്ചു ഗ്രാമങ്ങൾ.
തിരുനെൽവേലിയെക്കുറിച്ച് ഇത്രയും പറഞ്ഞത് കഴിഞ്ഞ ദിവസം തിരുനെൽവേലി തച്ചനെല്ലൂരിൽ പള്ളർ ഗ്രാമത്തിലുള്ള ദളിത് യുവാവ് അശോകിനെ തേവർ സമുദായത്തിൽ ഉൾപ്പെട്ട ആളുകൾ കൊലചെയ്തിരുന്നു.
അശോക് എന്ന യുവാവ് ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കൂടിയാണ്.
ആഴ്ചകൾക്ക് മുൻപ് അശോക് തൻ്റെ മാതാവിനൊപ്പം പുല്ല് ചെത്തി ബൈക്കിൽ കൊണ്ടുവരുന്ന വഴി പുല്ല് ദേഹത്ത് തട്ടി എന്ന കാരണത്താൽ തേവർ സമുദായത്തിൽ ഉൾപ്പെട്ടവർ ഇരുവരെയുമായി വാക്കു തർക്കം ഉണ്ടാകുകയും പിന്നീട് അക്രമിക്കുകയും ചെയ്തു.
അശോകിൻ്റെ പരാതിയിൽ prevention of Atrocities Act പ്രകാരം കേസെടുത്ത് അന്വേഷണം തുടർന്നു വരുന്ന ഇടയിലാണ് അശോകിനെ റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ സമരം ചെയ്തയാള്‍ കൂടിയാണ് 26 വയസുകാരൻ അശോക്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിൽ ജാതിയമായ അയ്ത്തം ആചരിച്ചു പോരുന്ന ഗ്രാമങ്ങളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പുറത്തു വന്നിരുന്നു.
തിരുവാവൂർ, ശിവഗംഗ, സേലം
രാമനാദപുരം, തേനി, നാമക്കൽ
തൂത്തുക്കുടി, കോയമ്പത്തൂർ, തൃച്ചി, കാഞ്ചീപുരം, കന്യാകുമാരി തുടങ്ങി ഇരുപത് ജില്ലകളിലെ 646 ഗ്രാമങ്ങളിലാണ് ഇന്നും രൂക്ഷമായി അയ്ത്തം ആചരിച്ചു പോരുന്നത്.
ഇത് തമിഴ് നാട്ടിലെ മാത്രം കണക്കുകളാണ് ഔദ്യോഗിക പട്ടികയിൽ പ്രകാരമുള്ളത്, അനൗദ്യോഗിക പഠനം നടത്തിയാൽ
ഈ ലിസ്റ്റ് ഒരുപാട് നീളും.
അയിത്തം, ഖാപ് പഞ്ചായത്ത്, ദുരഭിമാന കൊലപാതകങ്ങൾ തുടങ്ങി തീഷ്ണമായ ജാതി യാഥാർത്ഥ്യങ്ങളുടെ വിളനിലമായ ഇന്ത്യൻ ഗ്രാമങ്ങളുടെ ചിത്രമാണ്.
തച്ചനെല്ലൂരും, ഗോപാലസമുദ്രവും ഒറ്റപ്പെട്ട ഗ്രാമങ്ങളല്ല, അമ്പാസമുദ്രം എന്നത് ഒരു ഒറ്റപ്പെട്ട താലൂക്കുമല്ല, തിരുനെൽവേലി രാജ്യത്തെ ഒറ്റപ്പെട്ട ജില്ലയുമല്ല. ഇത് തമിഴ്നാട്ടിൽ മാത്രം കണ്ടുവരുന്ന പ്രതിഭാസവുമല്ല.
ജാതി ഇന്ത്യ എന്ന യാഥാർത്ഥ്യമാണ്.
ക്ലാസ് സമൂഹം എന്ന് എത്രകണ്ട് സൈദ്ധാന്തിക വത്കരിച്ചാലും മറച്ചു വെക്കാൻ കഴിയാത്ത യാഥാർത്ഥ്യം.
അതുവഴി ഒരിക്കലും മനസിലാക്കാൻ കഴിയാത്ത യാഥാർത്ഥ്യം, ആ യാഥാർത്ഥ്യം മറ്റാരെക്കാളും തിരിച്ചറിയാൻ കഴിയുന്ന ഒരു മനുഷ്യൻ കൂടിയാണ് ഏറ്റവുമൊടുവിൽ ജാതി ഇരയായി റെയിൽവേ ട്രാക്കിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഈ രാജ്യത്തെ ഒരു പ്രദേശത്ത് കമ്യൂണിസ്റ്റ് കൊടി പിടിച്ച് വഴിനടക്കാനുള്ള അവകാശത്തിനായി സമരം ചെയ്യേണ്ടി വന്ന മനുഷ്യൻ..
Caste is not a Rumour…