ജാതി ഭീകരത വെറുമൊരു കേട്ടുകേൾവിയല്ല !

730
((വിഷ്ണു വിജയന്റെ (Vishnu Vijayan) പോസ്റ്റ്

തിരുവാവൂർ 158,
ശിവഗംഗ 49,
സേലം 18,
രാമനാഥപുരം 45,
തേനി 40,
കൂടല്ലൂർ 38,
കൃഷ്ണഗിരി 35,
നാമക്കൽ 35,
തൂത്തുക്കുടി 35,
വില്ലുപുരം 32,
നാഗപട്ടണം 30,
ഡിണ്ടിഗൽ 22,

തമിഴ്നാട്ടിൽ ജാതിയമായ അയിത്തം
ആചരിച്ചു പോരുന്ന ഗ്രാമങ്ങളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകളാണ്,

Vishnu Vijayan

മുകളിൽ പറഞ്ഞതിന് പുറമെ കോയമ്പത്തൂർ, തൃച്ചി, കാഞ്ചീപുരം, കന്യാകുമാരി തുടങ്ങി മുപ്പത്തിരണ്ടിൽ ഇരുപത് ജില്ലകളിൽ 646 ഗ്രാമങ്ങളിൽ ഇന്നും രൂക്ഷമായി അയ്ത്തം ആചരിച്ചു പോരുന്നു.

ഇത് തമിഴ് നാട്ടിലെ മാത്രം കണക്കുകൾ ആണ് അതും ഔദ്യോഗിക പട്ടികയിൽ ഉള്ളത്, അനൗദ്യോഗിക പഠനം നടത്തിയാൽ ഈ ലിസ്റ്റ് ഇനിയും ഒരുപാട് നീളും.

മുഴുവൻ രാജ്യത്തെ എടുത്തു പഠിച്ചാൽ ഇപ്പോഴും തുടർന്നു പോരുന്ന ജാതിയതയുടെ ഭീകരാവസ്ഥ തിരിച്ചറിയാനും കഴിയും. അത് നമ്മൾ ഉൾക്കൊള്ളാൻ തയ്യാറായാലും ഇല്ലെങ്കിലും.

ഏതാനും ദിവസം മുമ്പ് ഉത്തർപ്രദേശിൽ നിന്ന് ഇന്ത്യൻ എക്സ്പ്രസ് ഒരു വാർത്ത റിപ്പോർട്ട് ചെയ്യുകയുണ്ടായി, ഉത്തർപ്രദേശിലെ ഖേദാർപൂരിലെ ഒരു ഗ്രാമത്തിൽ സാവിത്രി ദേവി എന്ന ഗർഭിണിയായ ദളിത് യുവതി ഉന്നത ജാതിയിലെ സ്ത്രീയുടെ ബക്കറ്റിൽ സ്പർശിച്ചു എന്ന കാരണം കൊണ്ട് കൊലചെയ്യപ്പെട്ടത്.

ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ചുള്ള ഗാന്ധിയൻ കാഴ്ചപ്പാടുകളിൽ പ്രശസ്തമായൊരു വാചകം ഉണ്ട്, ഇപ്പോഴും ആളുകൾ നിരന്തരം വേദികളിൽ ആവർത്തിച്ചു പറയുന്ന ഒരു വാചകം.

‘ India’s way is Not Europe’s ,India is not Calcutta and Bombay. India lives in her seven hundred thousand villages ‘

മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹത്തിന്റെയും, ഐക്യത്തിന്റെയും, സമാധാനത്തിൻ്റെ ഇടങ്ങളായാണ് ഇന്ത്യൻ ഗ്രാമങ്ങളെ ഗാന്ധി കണ്ടതെങ്കിൽ അന്നും ഇന്നും ഇന്ത്യൻ ഗ്രാമങ്ങൾ അങ്ങനെയല്ല.

അയിത്തം, ഖാപ് പഞ്ചായത്ത്, ദുരഭിമാന കൊലപാതകങ്ങൾ തുടങ്ങി തീഷ്ണമായ ജാതി യാഥാർത്ഥ്യങ്ങളുടെ വിളനിലമാണ് ഇന്ത്യൻ ഗ്രാമങ്ങൾ..

Caste is not a Rumour…