എക്സ്ട്രീം ലെവൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്ന ഫാൻ ഗ്രൂപ്പുകൾ

339

Vishnu Vijayan

Fan fight club (FFC) എന്ന പേരിൽ ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പുണ്ട്, അടുത്ത നാളിൽ ആണ് സംഗതി ശ്രദ്ധയിൽ പെട്ടത്. ഫാനിസം എന്ന് കേട്ടിട്ടില്ലേ ഫാനരൻമാർ അതിന്റെ മ്യാരക വേർഷനാണ്, ക്ലോസ്ഡ് ഗ്രൂപ്പ് ആണ് ചില സ്ക്രീൻ ഷോട്ട് മാത്രമാണ് കണ്ടത്.

മലയാള കരയിൽ ഫെയ്സ്ബുക്കിൻ്റെ വടക്കു കിഴക്കേ മൂലയിൽ വൾഗർ, സ്ലട്ട് ഷെയിമിംഗ്, ബോഡി ഷെയിമിംഗ്, റേസിസം, സ്ത്രീ വിരുദ്ധത, ജാതീയത തുടങ്ങിയ എക്സ്ട്രീം ലെവൽ മാലിന്യങ്ങൾ സകലതും അടിഞ്ഞു കൂടുന്ന , അതിനായി നിരന്തരം പരീക്ഷണം നടത്തുന്ന ഒരു ഗ്രൂപ്പ് എന്ന് പറയാം. സ്കൂൾ/കോളേജ് പിള്ളേരാണ്‌ കെട്ടോ

ഗാന്ധിജി, നെഹ്രു,അബ്ദുൽ കലാം, തുടങ്ങി മരിച്ചു പോയ കലാകാരൻ കലാഭവൻ മണി മുതൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ മധു വരെയുള്ള ആളുകളെയും വ്യക്തിഹത്യ നടത്തി അതുവഴി പ്രധാനമായും മമ്മൂട്ടിയുടെയും – മോഹൻലാലിൻ്റെയും പേരിൽ ഫാൻ ഫൈറ്റ് അരങ്ങേറുന്ന ഇടമാണെന്ന് സ്ക്രീൻ ഷോട്ട് കാണുമ്പോൾ മനസിലാകുന്നു.

ഇന്നലെ ഗ്രൂപ്പ് മെംബർ ഒരു മോഹൻലാൽ കടുത്ത ഫാൻ (സ്കൂൾ/കോളേജ് സ്റ്റുഡൻ്റ് ആണെന്ന് തോന്നുന്നു) മമ്മൂട്ടിയുടെ ഒരു ഫോട്ടോ അയ്യങ്കാളിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത്, അദ്ദേഹത്തിന്റെ വാക്കുകൾ മറ്റൊരു തരത്തിൽ സാർക്കാസമായി എഴുതി ഇട്ടിരുന്നു,

ആ പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് ആരോ എതിർത്ത് ഇട്ടിരിക്കുന്നത് കണ്ടു, അതിൽ വന്നൊരു കമൻ്റാണ് ശ്രദ്ധേയം.

എവിടുന്നേലും എന്തേലും കേട്ടിട്ട് ചുമ്മാ കെടന്നു ഓരോന്ന് പറയരുത് അതൊക്കെ ഇക്കയും ഏട്ടനും തമ്മിലുള്ള ഫാൻ fight ന്റെ പേരിൽ വന്ന പോസ്റ്റാണ്, ആ പയ്യൻ അത് മറ്റൊന്നും വിചാരിച്ചു ഇട്ടതല്ല അതിനെ ഇങ്ങനെ വലിയ ചർച്ച ആക്കേണ്ട കാര്യം ഉണ്ടോ, കേസ് ആക്കേണ്ട കാര്യം ഉണ്ടോ എന്ന കരച്ചിൽ ആണ്…

ഇങ്ങനെ കരയെല്ലെടോ ഫാനരാ,നിങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടല്ലേ, നിൻ്റെ ഒക്കെ തല നിറയെ ഇമ്മാതിരി ഊളത്തരം ആണെന്ന് അറിയാത്ത കൊണ്ടല്ലേ, പിന്നെ ആളോള് ഒക്കെ അരിയാഹാരം കഴിക്കുന്നത് കൊണ്ടുമല്ലേ അതൊക്കെ ഇങ്ങനെ പ്രശ്നം ആക്കാൻ ഇറങ്ങുന്നത്…