നോക്കി രസിക്കുകയും സദാചാരം പറയുകയും ചെയ്യുന്നവർ

0
1080

Vishnu Vijayan എഴുതുന്നു
Vishnu Vijayan

ബോളിവുഡ് താരം ആമിർ ഖാൻ ഒരു വർഷം മുൻപ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുടുംബ ചിത്രങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ മകൾ മടിയിൽ ഇരിക്കുന്ന ഒരു ചിത്രം കൂടി പങ്കുവെക്കുകയുണ്ടായി, അതിൻ്റെ പേരിൽ അന്ന് അദ്ദേഹത്തെ ആർഷഭാരത സംസ്കാരം പഠിപ്പിക്കാനും സൈബർ അക്രമം നടത്താനും വലിയൊരു വിഭാഗം സോഷ്യൽ മീഡിയ വഴി മത്സരിക്കുകയുണ്ടായി.

Image result for amir khan and his daughterആമിറിൻ്റെ മകൾ അച്ഛൻ്റെ മേൽ കയറി ഇരിക്കുന്ന ചിത്രമാണ് അവരെ ചൊടിപ്പിച്ചത്. എന്നാൽ ഒരു മകൾക്ക് തൻ്റെ അച്ഛൻ്റെ മേൽ കയറി ഇരിക്കാനുള്ള സ്വാതന്ത്രവും, അവൾ അനുഭവിക്കുന്ന ആ സുരക്ഷിതത്വത്തെ കുറിച്ചും സംസ്കാരം പഠിപ്പിക്കാൻ ഇറങ്ങിയ ആളുകൾ ഒരിക്കലും ചിന്തിക്കില്ല എന്നതാണ്.

ഏതാനും ദിവസം മുമ്പാണ് ജോസഫ് എന്ന സിനിമയിൽ ലിസാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാധുരി ബ്രഗാൻസ എന്ന നടി അവരുടെ സമൂഹ മാധ്യമത്തിൽ ഫോട്ടോ പങ്ക് വെച്ചത്, പട്ടാഭിരാമൻ എന്ന അവരുടെ പുതിയ ചിത്രത്തിൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന മാധുരി കഴിഞ്ഞ ദിവസം തായ്ലൻഡിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്.

മാധുരി കടൽത്തീരത്ത് ബിക്കിനിയണിഞ്ഞ് നിൽക്കുന്ന ചിത്രവും അതിലുണ്ടായിരുന്നു. അത് കണ്ടത് മുതൽ അവർക്കെതിരെ അശ്ലീല സന്ദേശങ്ങളും കമന്റുകളുമായി ഒരുവിഭാഗം രംഗത്തെത്തി.

അശ്ലീല കമൻ്റുകൾ പരിധി വിട്ടതോടെ അവർ ചിത്രം നീക്കം ചെയ്യുകയും ‘ താൻ ബാത്തിംഗ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വെച്ചാല്‍ ഇതാണോ അവസ്ഥ ? വെറുതെ നിങ്ങള്‍ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുത്.’ നടി ഇൻസ്റ്റഗ്രാം സ്റ്റാറ്റസ് വഴി അവർ വ്യക്തമാക്കിയി. തനിക്കെതിരെ അശ്ലീല പരാമർശം നടത്തായവരിൽ കൂടുതൽ മലയാളികളാണെന്ന് മാധുരി എടുത്തു പറയുകയും ചെയ്തു.

ഫെയ്സ്ബുക്കിൽ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യുന്ന സാധാരണ ആളുകളിൽ തുടങ്ങി താരങ്ങൾ പോലും പലപ്പോഴും ഇത്തരം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകാറുണ്ട്.

സോഷ്യൽ മീഡിയ ഒന്നും അത്രക്ക് ആക്ടീവ് അല്ലാതിരുന്ന കാലത്ത് നയൻതാര എന്ന നടി അവരുടെ കരിയറിലെ ആദ്യ നാളുകളിൽ മലയാളം ഇൻഡസ്ട്രി വിട്ട് മറ്റു തെന്നിന്ത്യൻ ഇൻഡസ്ട്രികളിൽ ശക്തമായ സമയത്ത് അവരെക്കുറിച്ച് ഏറ്റവുമധികം കേട്ടത് സിനിമയിലെ വസ്ത്രധാരണ രീതികളെ കുറിച്ചാണ്. വളരെയധികം മോശമായ അഭിപ്രായങ്ങൾ ആയിരുന്നു അതെല്ലാം എന്നതാണ്.

എന്നാൽ ഈ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്ന അതേ ആളുകൾ അവരുടെ സിനിമകൾ കാണാൻ ഫസ്റ്റ് ഡേ ടിക്കറ്റ് എടുക്കും എന്നതാണ്.

മലയാളികളുടെ മാനം കെടുത്തരുത്, നമ്മുടെ സംസ്കാരം തകർക്കരുത്,
തുടങ്ങി വേവലാതികൾ അന്നും പലരും ഉന്നയിച്ചിരുന്നു, ഒരുപക്ഷെ സോഷ്യൽ മീഡിയ കാലം ആയിരുന്നു എങ്കിൽ അതെല്ലാം വലിയ സൈബർ അറ്റാക്ക്
ആയി അവർക്ക് നേരെ വരുമായിരുന്നു.

ഒടുവിൽ എന്തായി അവർ അന്നും ഇന്നും സിനിമ ചെയ്യുന്നു നമ്മൾ ഇപ്പോഴും അത് കാണാൻ പഴയതിലുമതികം താത്പര്യം പ്രകടിപ്പിക്കുന്നു.

മറ്റൊരാളുടെ വസ്ത്ര രീതി, അവരുടെ ചിന്താഗതികൾ, അഭിപ്രായ പ്രകടനങ്ങൾ, തുടങ്ങിയവ പൊതുസമൂഹം കൊണ്ട് നടക്കുന്ന ധാർമ്മിക ബോധത്തിൽ അധിഷ്ഠിതമായിരിക്കണം എന്ന പിടിവാശി പരസ്യമായി പ്രകടിപ്പിച്ച് ഒരു സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കരുത് എന്നാണ് അവർക്കെതിരെ സൈബർ അക്രമണം നടത്തുന്ന ആളുകളോട് മാധുരി പറയുന്നത്.

ഒരാൾ എന്തുതരം വസ്ത്രം ധരിക്കണമെന്നും എങ്ങനെ നടക്കണമെന്നും അവരവർ തീരുമാനിക്കട്ടെ, അവിടെ സംസ്കാരം എന്നൊക്കെ പറഞ്ഞ് പഠിപ്പിക്കാൻ നടന്ന് വെറുതെ നാണംകെടാൻ നിൽക്കുന്നത് എന്തൊരു പ്രഹസനമാണ് ഹേ…