ശശി തരൂരിൻ്റെ മുൻപിൽ സംഘ് രാഷ്ട്രീയം പരാജയപ്പെട്ടു പിൻമാറേണ്ടി വരും

1649

Vishnu Vijayan എഴുതുന്നു 

ശശി തരൂറിൻ്റെ മുൻപിൽ സംഘ് രാഷ്ട്രീയം പരാജയപ്പെട്ടു പിൻമാറേണ്ടി വരും…

തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ഏകദേശം 5195 വർഷം പഴക്കമുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു

– ശശി തരൂർ…

ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യ ടീം ഓറഞ്ച് ജഴ്‌സി ധരിക്കാനുള്ള തീരുമാനത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന്,

– ശശി തരൂര്….

എന്റെ മണ്ഡലത്തിലെ 68 ശതമാനവും ഹിന്ദുക്കളാണ്. ഞാനും ഒരു ഹിന്ദുവാണ്. ഞങ്ങൾക്ക് തിരുവനന്തപുരത്ത് ആയിരത്തിൽപരം ക്ഷേത്രങ്ങളുണ്ട് . കേരളത്തിൽ നിറയെ ദേശ വിരുദ്ധരായ ന്യൂനപക്ഷ സമുദായങ്ങളാണ് എന്ന മുൻവിധി നിറഞ്ഞ വിഡ്ഢിത്തം നിങ്ങൾ കേട്ടപാതി വിശ്വസിച്ചോ ? ഇതര മതങ്ങളോട് ഒരുമിച്ച് നിലനില്ക്കുന്ന inclusive Hinduism ആണ് ഞങ്ങളുടെ മികവും ശക്തിയും.

– ശശി തരൂർ.

ഡിയർ രാഹുൽ ഗാന്ധി ഈ കാലത്ത് നിങ്ങളുടെ ഒപ്പമുള്ള ആരൊക്കെ സംഘ് പാളയത്തിലേക്ക് പോയാലും ഏറ്റവും അവസാനം വരെ നിങ്ങളുടെ ഒപ്പം കാണാൻ സാധ്യതയുള്ള പേരാണ് മുകളിൽ പറഞ്ഞത്.

സംഘ് രാഷ്ട്രീയത്തിന് തഴച്ചു വളരാൻ സാധ്യതയുള്ള ഒരു പ്രദേശത്ത് തൻ്റെ വിപരീതമായ പൊളിറ്റിക്കൽ സ്പെയിസിൽ നിന്ന് കൊണ്ട് ഹിന്ദുത്വത്തെ ഗ്ലോറിഫൈ ചെയ്ത്, അത്രത്തോളം വിസിബിലിറ്റി ഉണ്ടാക്കിയേടക്കുകയാണ് അയാൾ…

വൈ ഐ ആം എ ഹിന്ദു എന്ന് നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ മുൻപിൽ, ആഹാ ഞങ്ങളെക്കാൾ നന്നായി നിങ്ങൾ ഇത് പറയുമെങ്കിൽ ഞങ്ങൾ എന്തിനാണ് നിങ്ങളെ എതിർക്കുന്നതെന്ന ലൈനിൽ സംഘിന് ഐക്യപ്പെട്ട് പിൻമാറേണ്ടി വരും..