ഇന്ത്യൻ കായിക ലോകത്ത് അത്‌ലറ്റിക്‌സിൽ രാജ്യം ചരിത്രപരമായ ഒരു റെക്കോഡ് കൂടി ഇന്നലെ നേടിയിരുന്നു

1825

Vishnu Vijayan എഴുതുന്നു 

ഇന്ത്യൻ കായിക ലോകത്ത് അത്‌ലറ്റിക്‌സിൽ രാജ്യം ചരിത്രപരമായ ഒരു റെക്കോഡ് കൂടി ഇന്നലെ നേടിയിരുന്നു,

Vishnu Vijayan

ഇറ്റലിയിൽ നെപിൾസ് ൽ നടന്ന World University Games ൽ ഇന്ത്യൻ താരം
ഇരുപത്തി മൂന്ന് വയസ്സുകാരി ദ്യുതി ചന്ദ്
100 മീറ്റിൽ 11.32 സെക്കൻഡിൽ ഫിനീഷ് ചെയ്താണ് ലോക റെക്കോഡ് നേടിയത്.

അന്താരാഷ്ട്ര മീറ്റിൽ ഈ വിഭാഗത്തിൽ
ഒരു Indian sprinter (സ്ത്രീ/പുരുഷ) നേടുന്ന ആദ്യത്തെ റെക്കോഡ് ആണ് ദ്യുതിയുടേത്.

കായിക ലോകത്തെ ഈ വിജയത്തിനപ്പുറം ദ്യുതി ചന്ദ് ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

India’s First Openly Lesbian Athlete ആണ് ദ്യുതീ ചന്ദ് എന്ന ഒഡീഷക്കാരി.

പത്തൊൻപത് വയസ്സ് പ്രായമുള്ള തൻ്റെ അടുത്ത സുഹൃത്തുമായി പ്രണയത്തിൽ ആണെന്നും, ഒരുമിച്ച് ജീവിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും രണ്ടു മാസം മുമ്പ് ദ്യുതീ ചന്ദ് തുറന്നു പറഞ്ഞിരുന്നു.

ഓരോ വ്യക്തിക്കും അവരുടെ പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, എല്ലായിപ്പോഴും വ്യക്തിസ്വാതന്ത്രത്തെ പിന്തുണയ്ക്കുന്ന ആളാണ് ഞാൻ. സ്വവര്ഗ പ്രണയത്തേയും താന് പിന്തുണയ്ക്കുന്നു എന്ന് ദ്യുതി പറയുന്നു.

ഈ സമൂഹത്തിൽ ഒരു പെൺകുട്ടി അവളുടെ സ്വാതന്ത്ര്യവും, പ്രണയവും,
ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും, തൻ്റെ വൈവാഹിക ജീവിതത്തെ കുറിച്ച് വ്യക്തമായ അഭിപ്രായങ്ങളും തുറന്നു പറഞ്ഞാൽ സ്വഭാവികമായും ഉണ്ടാകാവുന്ന എതിരഭിപ്രായം ഊഹിക്കാം.

അപ്പോൾ തൻ്റെ ലൈംഗിക സ്വാതന്ത്ര്യം തുറന്നു പറയുമ്പോൾ തിരിച്ചു നേരിടേണ്ടി വരുന്ന എതിർപ്പുകളുടെ തലം അളക്കാൻ കഴിയാത്തതാണ്, ദ്യുതിയുടെ കാര്യത്തിലും ഇത് വ്യത്യസ്തമായിരുന്നില്ല,

വീട്ടുകാരിൽ നിന്ന് ലഭിച്ച പ്രതികരണം ഇങ്ങനെയാണ്,

ഒരു പെൺകുട്ടിയോടൊപ്പം ജീവിതം പങ്കുവെക്കാൻ അനുവദിക്കില്ലെന്നും,
തങ്ങളുടെ സമുദായത്തിൻ്റെ പാരമ്പര്യത്തിന് ചേർന്നതല്ല, മറ്റു കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മുൻപിൽ എങ്ങനെ തലയുയർത്തി നടക്കും എന്നാണ് ദ്യുതിയുടെ അമ്മ അഭിപ്രായപ്പെട്ടത്.

അച്ഛൻ്റെ അഭിപ്രായം ഇതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു, അവൾ എന്തൊരു സധാചാര വിരുദ്ധമായ പ്രവത്തിയാണ് ചെയ്യുന്നത് ഇത് സമൂഹത്തെ തന്നെ അപമാനിക്കാൻ പോരുന്നതാണ് എന്ന്.

എന്നാൽ തൻ്റെ നിലപാടുകളിൽ നിന്ന് പിൻമാറാൻ തയ്യാറാകാതെ ജീവിതത്തിലും ട്രാക്കിലും ശക്തമായ സാനിധ്യമായി ചരിത്രം സൃഷ്ടിച്ച് മുൻപോട്ടു പോകുകയാണ് ദ്യുതി ചന്ദ് എന്ന യുവതി.

ചരിത്ര വിജയത്തിന് ശേഷം ദ്യുതി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്,

Put me down, I will come back stronger…

അഭിനന്ദനങ്ങൾ ദ്യുതി ചന്ദ്…