ഇന്ത്യയെ സംബന്ധിച്ച് ഇനി വരാനിരിക്കുന്ന നാളുകൾ ഒട്ടും തന്നെ നല്ലതായിരിക്കില്ല

5244

Vishnu Vijayan എഴുതുന്നു 

ഗാന്ധിയുടെ കൊച്ചുമകൻ ഗോപാലകൃഷ്ണ ഗാന്ധിയാണെന്ന് തോന്നുന്നു മുൻപോരിക്കൽ ഇങ്ങനെ പറഞ്ഞത് (ഓർമ്മയിൽ നിന്നാണ്).

ഇന്ത്യയിലെ ഭൂരിപക്ഷ ജനതയ്ക്ക് ഇതുവരെ ഒരു പ്രതിസന്ധിയെ ഒരുമിച്ച് നേരിടേണ്ടി വന്നിട്ടില്ല എന്ന്, സ്വാതന്ത്ര സമരം പോലും മുഴുവൻ ജനതയുടെ പ്രശ്നമായി മാറിയിരുന്നില്ല. എന്നാൽ ചരിത്രത്തിൻ്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നമ്മൾ ഒരു പ്രതിസന്ധിയിൽ അകപ്പെടും, അപ്പോൾ അതിനെതിരെ സംഭവിക്കാൻ സാധ്യതയുള്ള പ്രതിപ്രവർത്തനത്തിൽ നിന്ന് സമൂലമായ ഒരു മാറ്റം ഉണ്ടാകും, അവിടെ നിന്ന് മാത്രമേ മെച്ചപ്പെട്ട പുതിയൊരു രാഷ്ട്രം സാധ്യമാകൂ എന്ന്.

Vishnu Vijayan

ഈ രാജ്യം അതിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ നിന്ന് അതിവേഗം എതിർ ദിശയിലേക്ക് യാത്ര തിരിച്ചിട്ട് നാളുകളായി, ഇപ്പോൾ ഇതാ വീണ്ടും പതിൻമടങ്ങ് ശക്തിയിൽ ആ ജൈത്രയാത്ര പുനരാരംഭിക്കാൻ പോകുന്നു.

ഇന്ത്യ എന്ന രാഷ്ട്രം ഇപ്പോൾ ഒരു ചരിത്ര ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇനി വരാനിരിക്കുന്ന നാളുകൾ ഒട്ടും തന്നെ നല്ലതായിരിക്കില്ല എന്ന് എല്ലാവർക്കും നന്നായി അറിയാം.

ചന്ദ്രശേഖർ രാവൺ പറഞ്ഞത് പോലെ
നമ്മുടെ പോരാട്ടത്തിലൂടെ മാത്രമേ നമ്മുടെ ഭാവി തലമുറയ്ക്ക് ഈ രാജ്യത്തിന്റെ ഭരണാധികാരികളാവാന്‍ കഴിയു, സംഘപരിവാർ ഭരണകൂടത്തോട് എനിക്കു പറയാനുള്ളത് ഈ രാജ്യം ഞങ്ങളുടേതാണ് എന്നാണ്.

85% ജനങ്ങൾ ദളിതരും പിന്നോക്കക്കാരും മുസ്‌ലീങ്ങളും മറ്റ് ന്യൂനപക്ഷങ്ങളുമാണ്, ഇനിയും അവർ നിങ്ങളുടെ അടിമകളായി കഴിയില്ല.

അംബേദ്കറിൻ്റെ വാക്കുകളെ ഓർക്കുന്നു.

We Must stand on Our own feet and fight as best as we can for our rights. So Carry on your agitation And organise your force. Power and prestige will come you through struggle.

ഒരിക്കൽ കൂടി ആവർത്തിക്കട്ടെ ഈ രാജ്യത്ത് ഒടുവിലത്തെ വിജയം നമ്മുടേത് തന്നെയാണ് കാരണം തീവ്ര വലതുപക്ഷം എപ്പോഴൊക്കെ അതിന്റെ പാരമ്യത്തിൽ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അത് ജനരോഷത്താൽ എരിഞ്ഞു തീർന്നിട്ടുള്ള ചരിത്രമാണ് ലോകം പഠിപ്പിക്കുന്നത്…