ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത്‌ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു?

454

Vishnu Vijayan

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കാശ്മീരിൽ നിലവിലുള്ള നിയന്ത്രണവും നിരോധനാജ്ഞയും കാരണം കശ്മീരിലെ കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ എനിക്ക് അതിയായ ദുഖം ഉണ്ട്.

കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുക എന്നത് അവരോടുള്ള ഹിംസയാണ്, ഒരു കുട്ടിക്ക് നല്‍കുന്ന വിദ്യാഭ്യാസത്തിലൂടെ ഒരുപാട് ആപത്തുകള്‍ ഇല്ലാതാക്കാനും തടയാനും സാധിക്കും, കശ്മീരിൽ സ്‌കൂളുകള്‍ ഐറെ നാളായി അടഞ്ഞു കിടക്കുന്നു, സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്.

യൂണിസെഫിന്റെ സെലിബ്രിറ്റി അഡ്വക്കേറ്റ് കൂടിയായ സിനിമാ താരം തൃഷ കൃഷ്ണൻ്റെ വാക്കുകൾ ആണ്, കാശ്മീർ വിഷയത്തിൽ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൾ നിന്ന് വന്ന വളരെ ചുരുക്കം അഭിപ്രായങ്ങളിലൊന്നാണ് തൃഷയുടെ വാക്കുകൾ, അതു തന്നെയാണ് ഇതിന്റെ മറ്റൊരു പ്രസക്തി.Image may contain: 5 people, people smiling, people standing

കനത്ത നിയന്ത്രണങ്ങൾക്ക് ഇടയിലും കാശ്മീരിൽ എത്തിയ സീതാറാം യെച്ചൂരി കാശ്മീർ ഇടത് നേതാവായ യൂസുഫ് തരിഗാമിയെ സന്ദർശിച്ചു മടങ്ങി എത്തി അദ്ദേഹത്തിന് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയുന്നില്ല എന്നും, ഭരണകൂടം കാശ്മീരിനെ കുറിച്ച് രാജ്യത്തോട് പറയുന്നതൊന്നും വാസ്തവം അല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുന്നു.

ഏതാനും ദിവസം മുൻപാണ് കാശ്മീർ പ്രശ്നത്തിൽ ഉള്ള പ്രതിഷേധം അറിയിച്ച് മലയാളി ഐഎഎസ്‌ ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ ഇങ്ങനെ പറഞ്ഞത്.

എനിക്ക് എന്റെ അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണം. അര ദിവസമെങ്കിൽ ഞാനായി ജീവിയ്ക്കണം. 2019 ൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത്‌ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ നിങ്ങൾ എന്തുചെയ്യുകയായിരുന്നു എന്ന് എന്നോടു ചോദിച്ചാൽ ഞാനെന്റെ ജോലി രാജി വച്ചു എന്നെങ്കിലും എനിയ്ക്ക്‌ പറയാൻ സാധിയ്ക്കണം. നിശ്ശബ്ദരായവർക്ക്‌ ശബ്ദം നൽകാനാകുമെന്ന പ്രതീക്ഷയിലാണു ഞാൻ ഐ എ എസിൽ ചേരുന്നത്‌. പക്ഷെ ഇവിടെയെനിക്കെന്റെ സ്വന്തം ശബ്ദം നഷ്ടമായിരിയ്ക്കുകയാണു. ഇവിടെ എന്തുകൊണ്ട്‌ രാജി എന്ന ചോദ്യത്തേക്കാൾ എങ്ങനെ വയ്ക്കാതിരിയ്ക്കാനാകും എന്ന ചോദ്യത്തിനാണു പ്രസക്തി.

ബിബിസി ന്യൂസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ കാശ്മീർ യാഥാർത്ഥ്യങ്ങൾ ഒന്നൊന്നായി പുറത്തു വിടുന്നുണ്ട്.

ഓർക്കുക കെട്ടകാലത്ത് സത്യം വിളിച്ചു പറയുന്നവർ വളരെ വിരളമായിരിക്കും അവർക്കൊപ്പം നിലകൊള്ളണം,

കണ്ണൻ ഗോപിനാഥൻ പറഞ്ഞത് പോലെ
2019 ൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു സംസ്ഥാനത്ത്‌ മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു എന്ന് വരുംകാലം നമ്മളോട് ചോദിച്ചാൽ, നമ്മൾ ഇന്ന് ആ പ്രവർത്തിയോട് പുലർത്തുന്ന ആത്മാർഥമായ വിയോജിപ്പ് എങ്കിലും
അന്ന് പറയാൻ കഴിയണം…