Vishnu Vijayan എഴുതുന്നു 

എന്തൊക്കെ വന്നാലും കാശ്മീരിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഞങ്ങൾ തുടരും,

Vishnu Vijayan
Vishnu Vijayan

കാശ്മീരിലെ പല നിയന്ത്രണങ്ങളെയും മറികടന്നാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അവിടെ നടക്കുന്ന സംഭവങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു എന്ന ആരോപണം ശക്തമായി നിഷേധിക്കുന്നു, കൃത്യവും നിഷ്പക്ഷവും ആയി മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പറഞ്ഞത് ബിബിസി ആണ്.

370 ആം വകുപ്പ് റദ്ദാക്കിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ശ്രീനഗറില് 10000 ത്തിൽപ്പരം ആളുകൾ പങ്കെടുത്ത റാലി നടന്നതായി റിപ്പോര്ട്ടു ചെയ്തത് റോയ്ട്ടേഴ്സ് ആണ്.

ഇതിനെ പിന്തുണച്ച് ജനങ്ങൾക്ക് നേരെ ഇന്ത്യന് പൊലീസ് കണ്ണീര് വാതകവും പെല്ലറ്റും പ്രയോഗിച്ച വീഡിയോ ഉൾപ്പെടെ ബിബിസി പുറത്തു വിട്ടിരുന്നു.

10000 പേര് പ്രക്ഷോഭത്തില് പങ്കെടുത്തെന്ന് റോയിട്ടേഴ്സും റിപ്പോര്ട്ട് ചെയ്യുന്നു.

Image may contain: 1 personഅന്താരാഷ്ട്ര മാധ്യമങ്ങളായ അല് ജസീറയും, വാഷിംഗ്ടണ് പോസ്റ്റും ഈ വാര്ത്ത നല്കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വാര്ത്താ ഏജന്സിയായ അസോസിയേറ്റഡ് പ്രസ് നിരവധി ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.

ഇരു ഭാഗത്ത് നിന്ന് പ്രതിഷേധക്കാരെ പോലീസ് നേരിട്ടതായും റോയ്ട്ടേഴ്സ് പറയുന്നു.

ശ്രീനഗറിലെ ശേർ ഇ കാശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ച് ഒരാൾ റോയ്ട്ടേഴ്സ് നോട് പെല്ലറ്റ് അക്രമണത്തെ തുടർന്ന് ചില സ്ത്രീകളും കുട്ടികളും വെള്ളത്തിലേക്ക് ചാടി എന്ന് പറഞ്ഞതായും റിപ്പോർട്ട് ചെയ്യുന്നു.

സുരക്ഷാ സേന പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായും എട്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തത് വാഷിംഗ്ടൺ പോസ്റ്റ് ആണ്.

ദ വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ ശ്രീനഗറിലെ ആശുപത്രിയിൽ പരിക്കേറ്റ കാശ്മീരി യുവാക്കളെ സന്ദർശിച്ചപ്പോൾ അവർ പറഞ്ഞത് തങ്ങൾ പെല്ലറ്റ് തോക്ക് ആക്രമണത്തിന് ഇരകളായി എന്നാണ്.

അഷ്ഫാന ഫാറൂഖ് എന്ന 14 കാരി കാശ്മീരി പെണ്കുട്ടി ന്യൂയോര്ക്ക് ടൈംസിന് നല്കിയ അഭിമുഖത്തില് പ്രക്ഷോഭകര്ക്കുനേരെ ഇന്ത്യന് സൈന്യം വെടിവച്ചെന്നും താനടക്കം നിരവധി പേര്ക്ക് പരിക്കേറ്റെന്നും പറഞ്ഞു. കുടിയേറ്റ തൊഴിലാളികള് കാശ്മീരില്നിന്ന് കൂട്ടത്തോടെ ട്രെയിനില് പോകുന്ന ചിത്രങ്ങളും പുറത്തുവന്നു.

റോയ്ട്ടേഴ്സ്, ബിബിസി, അൽ ജസീറ, ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ആസോസിയേറ്റ് പ്രസ്സ്, ദ വയർ എല്ലാം
തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളോ, വാർത്താ ഏജൻസികളോ, രാജ്യത്ത് ഭരണകൂടത്തിൻ്റെ കണ്ണിലെ കരടുകൾ ആയിട്ടുള്ള മാധ്യമങ്ങളോ ആണ്.

ഇവരുടെയല്ലാം റിപ്പോർട്ട് സത്യസന്ധമല്ല എന്ന് പറഞ്ഞ് ഭരണകൂടം ഇതിനോടകം നിഷേധിച്ചു കഴിഞ്ഞു.

പെരുന്നാളിന് പിറ്റേദിവസം കേരളത്തിൽ
ഒരു മാധ്യമം കാശ്മീർ വാർത്ത റിപ്പോർട്ട് ചെയ്തത് അമിതാഘോഷമില്ലാതെ കശ്മീരില് ബക്രീദ് എന്നാണ്.

അടുത്ത ദിവസം വരാൻ പോകുന്ന വാർത്ത വലിയ സ്വാതന്ത്ര്യം ഇല്ലാതെ അവരവരുടെ വീടുകളിൽ കാശ്മീരികൾ സ്വാതന്ത്ര്യം ആഘോഷിച്ചു എന്നായിരിക്കും…

ഓർക്കുക കാശ്മീർ നമുക്ക് ഒരുപാട് വിദൂരമൊന്നും അല്ല.

ഈ രാജ്യം അതിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന പാതയിൽ നിന്ന് വിപരീത ദിശയിൽ അതിവേഗം ജൈത്രയാത്ര തുടരുകയാണ്,

ഒരാചാരം, അനുഷ്ടാനം എന്ന നിലയിൽ ഈ ദിവസം ആഘോഷിക്കുന്ന ആർക്കെങ്കിലും സന്തോഷം കിട്ടിക്കോട്ടെ എന്നോർത്ത് മാത്രം സ്വാതന്ത്ര്യ ദിനം ആശംസിക്കുന്നു….

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.