ഓൺലൈൻ സ്പെയ്സിൽ ആങ്ങളമാരുടെ പ്രധാന തൊഴിൽ അഭിപ്രായ സ്വാതന്ത്ര്യം മുതൽ വസ്ത്രധാരണ രീതിയിൽ വരെ സർട്ടിഫിക്കറ്റ് നൽകി ആദരിക്കലാണ്

86
സ്ത്രീകളുടെ കാലുകൾ കാണുമ്പോൾ അസ്വസ്ഥപ്പെടുന്ന സൈബർ ആങ്ങളമാർ ഇനി എന്തു ചെയ്യും? സ്ത്രീകളുടെ കാലുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.മുണ്ടുടുക്കുന്ന, വേണ്ടി വന്നാൻ മടക്കി കുത്തുന്ന ഇതേ ആങ്ങളമാരാണ് ആജ്ഞകളുടെ വാറോലകളുമായി ഇറങ്ങിയിരിക്കുന്നത്. ഒരാളുടെ വസ്ത്രം അയാളുടെ Choice ആണ്. അതിലാരും ഇടപെടേണ്ടതില്ലെന്നർത്ഥം.സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഢനങ്ങൾക്ക് കാരണം. പ്രലോഭനമുണ്ടാന്ന രീതിയിലായിരുന്നു വസ്ത്രം എന്നൊക്കെ നിഷ്കളങ്കിക്കാൻ ആളമാർക്ക് അവരുടെ നിയമം വേണ്ടെ?പ്രതിരോധങ്ങൾ ശക്തിപ്പെടട്ടേ, കാലുകൾ കാണുമ്പോൾ കുരുപൊട്ടുന്നവർ പൊട്ടിച്ചാവട്ടെ. ഈ ഭൂമി എല്ലാവരുടെയുമാണ്.
Vishnu Vijayan എഴുതുന്നു 

Don’t worry about what I’m doing ,
Worry about why you’re worried about what
I’m doing – Anaswara Rajan
മനുഷ്യൻ കുരങ്ങിൽ നിന്നുമൊക്കെ പരിണമിച്ച് വളരെയേറെ സംസ്കാരം ലഭിച്ച മഹാത്മാവായി തീരുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്.എന്നാൽ ഇപ്പോഴത്തെ സ്ഥിതി നോക്കുമ്പോൾ പരിണാമത്തിന്റെ തീവണ്ടി ആ സ്റ്റേഷനിൽ എത്തിയിട്ട് മടക്കയാത്രയിലാണെന്ന് തോന്നുന്നു എന്ന് പറഞ്ഞത് ഇർവിൻ ഷ്രോഡിംഗർ ആണ് (മുൻപ് യതിയുടെ ഒരു ബുക്കിൽ വായിച്ചതാണ്)ഈ വാചകങ്ങൾ നമ്മുടെ നാട്ടിലെ ഓൺലൈൻ ആങ്ങളമാർക്ക് വേണ്ടി എഴുതി വെച്ചതാണോ എന്ന് തോന്നാറുണ്ട്. എന്നാൽ നമ്മുടെ ഈ സദാചാര ആങ്ങളമാർ ഒക്കെ ആ തീവണ്ടിയുടെ ഏഴയലത്ത് പോലും പോയിട്ടില്ല എന്നതാണ് വസ്തുത.
………
ഓൺലൈൻ സ്പെയ്സിൽ ആങ്ങളമാരുടെ പ്രധാന തൊഴിൽ അഭിപ്രായ സ്വാതന്ത്ര്യം മുതൽ വസ്ത്രധാരണ രീതിയിൽ വരെ സർട്ടിഫിക്കറ്റ് നൽകി ആദരിക്കലാണ്.
ഒൺലി ഫോർ ലേഡീസ്.
Anaswara Rajan hit back at trolls against her dressing | Indian Talentsസ്ത്രീകളുടെ വസ്ത്രധാരണ രീതി, സംസാര രീതി എന്ന് തുടങ്ങി സകല സ്വകാര്യതയിലും കടന്നു കയറി അനാവശ്യ അഭിപ്രായം പറഞ്ഞ് റിസർച്ച് ചെയ്ത് മസാലയും ഗോസിപ്പും ഒക്കെ ചേർത്താണ് ആത്മരതി തീർക്കുന്ന സദാചാര ആങ്ങളമാർക്ക് ഒരു കാലത്തും പഞ്ഞമില്ല.
ഡിജിറ്റൽ ലോകവും, സാങ്കേതിക വിദ്യയും ഒക്കെ കൂടിച്ചേർന്ന് നമ്മുടെ ചിന്താഗതിയും, കാഴ്ചപ്പാടുകളും ഒക്കെ ലോകോത്തരമായി വികസിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന കാലത്ത്, ഈ സാധ്യതകളെ ഒക്കെ ഇങ്ങനെയും നന്നായി ഉപയോഗിച്ച് മുൻപോട്ടു പോകുന്നത് കാണാതെ പോകരുത്. ഇങ്ങനെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യാൻ തയ്യാറായി ഇരിക്കുന്നവ ഒരു വിഭാഗം ആങ്ങളമാർ പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറി ജീവിതം നായിക്കുന്ന ആളുകൾ കൂടിയാണ്.
● സോഷ്യൽ മൊറാലിറ്റി.
● Religious മൊറാലിറ്റി.
● സാംസ്കാരിക തനിമ.
ഇതൊക്കെയാണ് ടാഗ് ലൈൻ ഒറ്റ വാക്കിൽ
മറുപടി പറഞ്ഞാൽ വെറും ‘തേങ്ങയാണ്’.
Malayalam News - Anaswara Rajan | നടി അനശ്വര രാജന്റെ വസ്ത്രധാരണത്തിനു നേരെ സൈബർ ആക്രമണം | News18 Kerala, Film Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്തജിമ്മിൽ വർക്ക് ഔട്ട് കഴിഞ്ഞ് ഷോർട്ടസ് ഇട്ട് മസിൽ പെരുപ്പിച്ച് ശരീരം കാണിച്ചു നിൽക്കുന്ന പൃഥ്വിരാജിനും, ടൊവിനൊയ്ക്കും ഇല്ലാത്ത ഒരു പ്രത്യേകകയും ഷോർട്ട് ഡ്രസ് ഇട്ട് ഫോട്ടോ ഷൂട്ട്‌ നടത്തുന്ന അനശ്വര രാജനും, ഏതൊരു സ്ത്രീക്കും ഇല്ല.അഥവാ അത് എന്തോ ഒരു കുഴപ്പം പിടിച്ച സംഗതിയാണ് ഉപദേശിച്ചു നന്നാക്കി കളയാം എന്ന തോന്നൽ വരുന്നത് സ്വന്തം വീട്ടിൽ നിന്ന് ആരംഭിച്ച് ഇടപെടുന്ന സകല മേഖലയിലും ഒപ്പം ഉള്ള സ്ത്രീകൾക്ക് മേൽ ആണിന് എന്തോ ഒരു അധികാരമുണ്ടെന്ന ധാരണയിൽ നിന്നാണ്. തികഞ്ഞ തെറ്റിദ്ധാരണ മാത്രമല്ല ഒന്നാന്തരം ഊളത്തരം കൂടിയാണ്.
……..
സംസ്കാരത്തിന് ചേരാത്ത വേഷം'; അനശ്വര രാജനെതിരെ സൈബർ ആക്രമണം-Cyber attack against actor Anaswara Rajanപക്ഷെ അനശ്വര രാജൻ അത് ആള് വേറെയാണ് കെട്ടോ, പൗരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭ നാളുകളിൽ തന്നെ അയാൾ അത് കാണിച്ചു തന്നതാണ്, ഇപ്പോൾ ഈ സദാചാര ആങ്ങളമാർക്ക് വേണ്ട മറുപടി നൽകി അയാൾ അത് ഒരിക്കൽ കൂടി തെളിയിച്ചു.എന്നാൽ ആബാലവൃദ്ധം സദാചാര ആണുങ്ങളും ആങ്ങളമാരും ആ ഇരുപത് വയസ്സുകാരി കുറിച്ചിട്ട വരികളുടെ അർത്ഥം തിരിച്ചറിയാൻ ഇനിയും എത്രയോ പതിറ്റാണ്ട് സഞ്ചരിക്കേണ്ടി വരുമെന്നതാണ്.മനസിലാക്കാൻ ശ്രമിച്ചാൽ അവർക്ക് നല്ലത് മനസിലായില്ലെങ്കിലും ഇവിടെ ആർക്കും ഒരു പ്രശ്നവും ഇല്ല.