പെണ്ണുങ്ങൾ മദ്യം വാങ്ങാൻ വന്നാൽ ചൊറിച്ചിൽ ഉണ്ടാകുന്നവരുടെ നാട്

343

എഴുതിയത് : Vishnu Vijayan

പെണ്ണുങ്ങൾ മദ്യം വാങ്ങാൻ വന്നാൽ ചൊറിച്ചിൽ ഉണ്ടാകുന്നവരുടെ നാട്

കോളേജ് യൂണിഫോമിൽ മദ്യം വാങ്ങാൻ എത്തിയ വിദ്യാർത്ഥിനികളെ കണ്ടപ്പോൾ മദ്യം വാങ്ങാൻ എത്തിയവർക്കും ജീവനക്കാർക്കും അമ്പരപ്പ്…!!!

പെൺകുട്ടികൾ ഒരു ലിറ്റർ റമ്മും രണ്ടു കുപ്പി ബിയറും ആവശ്യപ്പെട്ടു…!!!

സ്കൂട്ടറിൽ എത്തിയ പെൺകുട്ടി ഹെൽമറ്റ് ധരിച്ച് മുഖം തുവാല കൊണ്ട് മറച്ചാണ് എത്തിയത്…!!!

ഒരു പത്രവാർത്തയാണ്.

ഇത് കണ്ടപ്പോൾ ഓർമ്മ വന്നത് മുൻപ് എപ്പോഴോ കണ്ട കരിക്ക് വെബ് സീരീസിൽ ഒരു വീഡിയോ ആണ്, ബീവറേജിൽ ക്യൂ നിൽക്കുന്ന പെൺകുട്ടികളുടെ പിന്നിൽ ഹെൽമറ്റ് ധരിച്ച് ഒളിച്ചു മദ്യം വാങ്ങാൻ ക്യൂ നിൽക്കുന്ന ലോലൻ്റെ കാര്യം. ലോലൻ്റെ ലോല ഹൃദയം വേദനിപ്പിച്ച മദ്യപാനികളായ ആ പെൺകുട്ടകളോടുള്ള വിദ്വേഷം ഒന്ന് കൊണ്ടാണ് ലേഖകൻ ഇങ്ങനെ കുത്തി പിടിച്ച് എഴുതുന്നത് എന്ന് കരുതരുത്‌.

ആൺകുട്ടികൾ ബീവറേജിൽ ചെന്ന് മദ്യം വാങ്ങുന്നതും, അതും യൂണിഫോം ഇട്ട് മദ്യം വാങ്ങുന്നതും ഒക്കെ നമ്മുടെ നാട്ടിൽ അത്ര പുതുമയുള്ള കാര്യം ഒന്നുമല്ല, പ്രത്യേകിച്ച്
കോളേജിലെ ഓണാഘോഷ സമയത്ത് ഇതൊക്കെ സർവ്വ സാധാരണമായ കാര്യം ആണ്. അങ്ങനെ നോക്കിയാൽ എല്ലാ എഡിഷനിലും ഒരു സപ്ലിമെന്റ് പേജ് തന്നെ ഈ വാർത്തയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരും, അതു പറ്റില്ലല്ലോ.

അപ്പോൾ ഗതികേട് കൊണ്ട് ഓർക്കുക മദ്യം വാങ്ങാൻ വരുന്ന പെൺകുട്ടികളെ കണ്ട് അമ്പരന്നു പോകുന്ന മറ്റു ലൈസൻസ്ഡ്
മദ്യപാനികളും ബിവറേജസ് ജീവനക്കാരും ഉള്ള നാട്ടിൽ ഗതികേട് കൊണ്ട് മുഖം മറച്ചു മദ്യം വാങ്ങാൻ വരുന്ന പെൺകുട്ടികളുടെ വാർത്ത നൽകി ആത്മരതി കൊള്ളണം, അപ്പോൾ പിന്നെ ഇത്തരം വാർത്തകൾ വായിച്ചു നിർവൃതി അടയാൻ ഇരിക്കുന്ന വായനക്കാരുടെ ചൊറിച്ചിലും മാറും ലേഖകന്റെ കടിയും തീരും..

ഒന്ന് കൂടിയുണ്ട് മുൻപ് ഉണ്ടായിരുന്നു
ഇടത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയ മദ്യശാലയിൽ ആദ്യമാണ് പെൺകുട്ടികൾ വരുന്നതെന്ന് ജീവനക്കാർ പറഞ്ഞതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഏതായാലും ആ ബീവറേജിന് ഇതൊരു നല്ല തുടക്കം ആകട്ടെ എന്ന് ആശംസിക്കുന്നു, ജീവനക്കാരോട് കഴിഞ്ഞ ദിവസം ഉണ്ടായ അമ്പരപ്പ് വിട്ടു മാറിയെങ്കിൽ സ്ത്രീകൾക്ക് കൂടി ഉള്ള ക്യൂ ഉറപ്പ് വരുത്തുക, അമ്പരപ്പ് വിട്ട് മാറിയിട്ട് മതി കെട്ടോ.

അപ്പോൾ ഡിയർ പെൺകുട്ടിൾ ചിയേർസ് ഹാപ്പി ഓണം.