സിനിമയിലെ സ്ത്രീവിരുദ്ധത, പൃഥ്വിരാജ് തനി അവസരവാദി

0
809

Vishnu Vijayan എഴുതുന്നു 

നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങിനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത് ?

Vishnu Vijayan

അത് എങ്ങിനെയാണ് ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്? മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്‍തുള്ളല്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ..!

പൃഥ്വിരാജിൻ്റെ വാക്കുകളാണ്.

ഒരു വർഷം മുൻപ് മലയാള സിനിമയിലെ സ്ത്രീവിരുദ്ധയെ കുറിച്ചുള്ള ചർച്ചകൾ കത്തി നിൽക്കുന്ന സമയത്ത് പൃഥ്വിരാജ് പറഞ്ഞത് കൂടി ഇവിടെ ചേർത്തു വായിക്കണം,

‘ ജീവിതത്തിന്‍റെ ചില ഘട്ടങ്ങളില്‍ ഞാന്‍ അപക്വമായി പെരുമാറിയിട്ടുണ്ട്. ബുദ്ധി ഉറക്കും മുന്‍പ് ഞാന്‍ ചെയ്ത പുരുഷ മേല്‍ക്കോയ്‍‍മ ആഘോഷമാക്കിയ കഥാപാത്രങ്ങളുള്ള സിനിമകള്‍ക്ക്, അതില്‍ സ്ത്രീകളുടെ മാനം ഇടിക്കുന്ന വിധത്തില്‍ പറഞ്ഞ ഡയലോഗുകള്‍ക്ക്, അതിന് ഏറ്റുവാങ്ങിയ കൈയടികള്‍ക്ക് ഞാൻ ക്ഷമ ചോദിക്കുന്നു. മേലില്‍ എന്‍റെ സിനിമകളില്‍ സ്ത്രീകളെ അപമാനിക്കില്ലെന്ന് ഉറപ്പു പറയുന്നു ‘

ഐറ്റം ഡാൻസ് കളിക്കുന്ന ആളുകൾ ഒക്കെ കാശ് വാങ്ങി തന്നെയല്ലേ അത് ചെയ്യുന്നത്, അതൊരു തൊഴിലുമാണ്, അവർക്ക് ഇല്ലാത്ത എന്ത് സ്ത്രീ വിരുദ്ധതയാണ് നമുക്കുള്ളത്.!

ചോദ്യം ഫാൻസിൻ്റെ വകയാണെങ്കിലും, അല്ലെങ്കിലും,

ഇവിടെ പ്രശ്നം പുരുഷ മേല്‍ക്കോയ്‍‍മ ആഘോഷമാക്കിയ കഥാപാത്രങ്ങളുള്ള സിനിമകള്‍ക്ക്, അതില്‍ സ്ത്രീകളുടെ മാനം ഇടിക്കുന്ന വിധത്തില്‍ പറഞ്ഞ ഡയലോഗുകള്‍ക്ക്, അതിന് ഏറ്റുവാങ്ങിയ കൈയടികള്‍ക്ക് ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞ പൃഥ്വിരാജിന്റെ സ്റ്റേറ്റ്മെൻ്റ് തന്നെയാണ് പ്രശ്നം.

വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് പാതിരാക്ക് വീട്ടി വന്നുകേറുമ്പോ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും എന്റെകുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവിലൊരുനാള്‍ വടിയായി തെക്കേപറമ്പിലെ പുളിയന്‍മാവിന്റെ വിറകിനടിയില്‍ എരിഞ്ഞുതീരുമ്പോ നെഞ്ചു തല്ലിക്കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം.

കാശ് വാങ്ങി തന്നെയല്ലേ ഇത് ചെയ്തത്, അതൊരു തൊഴിലുമാണ്, അവർക്ക് തോന്നാത്ത എന്ത് സ്ത്രീ വിരുദ്ധതയാണ് നമുക്ക് ഉള്ളത് അല്ലേ….!

മേലിൽ ഒരാണിന്റെയും മുഖത്തിനു
നേരെ ഉയരില്ല നിന്റെ കയ്യ്
അതെനിക്കറിയാഞ്ഞിട്ടല്ല,
പക്ഷെ നീയൊരു പെണ്ണായിപ്പോയി,
വെറും പെണ്ണ്…

കാശ് വാങ്ങി തന്നെയല്ലേ അത് ചെയ്തത്, അവർക്ക് തോന്നാത്ത എന്ത് സ്ത്രീ വിരുദ്ധതയാണ് നമുക്ക് ഉള്ളത് അല്ലേ….!

യൂണിഫോമിന്റെ മുകളിലെ ബട്ടൺസ് അഴിച്ച് വരുന്ന വനിത എസ്‌ ഐയോട് സ്ത്രീവിരുദ്ധ ഡയലോഗ് പറയുന്ന മമ്മൂട്ടിയുടെ രാജൻ സക്കറിയ എന്ന കഥാപാത്രം. ഒരു വഷളച്ചിരിയോടെ വനിതാ എസ് ഐയുടെ ബെൽറ്റിൽ കുത്തിപ്പിടിച്ച് അശ്ലീല ഡയലോഗ് പറയുമ്പോൾ ആ സീനിൽ അഭിനയിച്ച സ്ത്രീ കാശ് വാങ്ങി തന്നെയല്ലേ അത് ചെയ്യുന്നത്, അതൊരു തൊഴിലുമാണ്, അവർക്ക് ഇല്ലാത്ത എന്ത് സ്ത്രീ വിരുദ്ധതയാണ് നമുക്ക് ഉള്ളത് അല്ലേ….!

അപ്പോൾ ഇണ്ണും ഒരു കഥൈ സൊല്ലട്ടുമാ.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾ കയറരുതെന്ന് പറയുന്നത് ഒരു വിഭാഗം വിശ്വാസികളായ സ്ത്രീകൾ തന്നെയാണ് അപ്പോൾ നിങ്ങൾ ആണുങ്ങൾക്ക്, അവിശ്വാസികളായ സ്ത്രീകൾക്ക്, ഇതര മതസ്ഥർക്ക് എന്താണ് കുഴപ്പം…!!

ഒരു സ്ത്രീ തന്നെ ആർത്തവം എന്നത് അശുദ്ധമായി കണ്ടാൽ എങ്ങനെ തെറ്റുപറയാൻ കഴിയും, അതിൽ ആ സ്ത്രീകൾക്ക് തോന്നാത്ത എന്ത് സ്ത്രീവിരുദ്ധയാണ് നിങ്ങൾ കാണുന്നത്…!

ചോദ്യങ്ങൾ ഇങ്ങനെ ഒരുപാടുണ്ട്…

പൃഥ്വിരാജ് തൻ്റെ ആദ്യമായി സംവിധാനം ചെയ്ത സിനിമയിൽ ഐറ്റം ഡാൻസ് സീനിൽ സ്ത്രീ ശരീരം ക്യാമറയിൽ ഒപ്പിയെടുത്ത് വാണിജ്യ ലാഭമുണ്ടാക്കുമ്പോൾ മേൽപ്പറഞ്ഞ അയാളുടെ വാക്കുകൾ തന്നെയാണ് പൃഥ്വിരാജിനെ വേട്ടയാടുക…

Rahul Narayanan എഴുതിയത് പോലെ.

പിന്നൊരു ഐറ്റം. ഐറ്റം ഡാൻസ്. അത് പിന്നെ ഡാൻസ് ബാറിൽ ഭരതനാട്യം കാണിക്കാൻ പറ്റ്വോ സാറേ. അതൊന്നും സ്ത്രീവിരുദ്ധത അല്ല.

ശരിയാണല്ലോ. അതല്ലേ റിയലിസം. ഉദാഹരണത്തിന് ബാർബർ ഷോപ്പിലാണ് ഒടുക്കത്തെ ആക്ഷൻ സീൻ എന്ന് കരുതുക. ബാർബർമാരെല്ലാം ഇങ്ങനെ ക്ലയൻസിന്റെ മുടി വെട്ടി ഷേവ് ചെയ്ത് നിക്കും – ഇതെല്ലാം വെട്ടി തീരുന്ന വരെ ഷൂട്ട് ചെയ്ത് കാണിക്കേം ചെയ്യും. മാത്രമല്ല, കാമറയിങ്ങനെ വെട്ടുന്ന മീശയിലൂടെയും ചെവിയുടെ പുറകിലൂടെയും ‘കേറിയിറങ്ങി’ നടക്കും

==============