നമ്മളിൽ പലരും ഉറങ്ങി എണീക്കുന്ന ആ നേരത്ത് 41 ലക്ഷത്തോളം ജനങ്ങൾ ഒരു രാജ്യമില്ലാത്തവരായി തീരും

834

വിഷ്ണു വിജയൻ എഴുതുന്നു 

ഇന്നത്തെ പുലരി ഈ രാജ്യത്തെ പൗരൻ എന്ന നിലയിൽ നമ്മുടെ ഒടുവിലത്തെ ദിവസമാണ് എന്ന് ചിന്തിച്ചു നോക്കൂ,

കഴിഞ്ഞ ചില ദശാബ്ദം ഈ രാജ്യത്ത് , നമ്മുടേത് എന്ന് കരുതി ജീവിച്ച രാജ്യത്ത്, നമ്മുടെ ഇടങ്ങളെന്ന് കരുതിയിരുന്ന ഇടങ്ങൾ നമുക്ക് അന്യമാകുന്ന അവസ്ഥയെ കുറിച്ച്, നമ്മളും ഈ ദേശത്തിൻ്റെ ഭാഗമാണ് എന്ന വിശ്വാസം പൂർണമായും റദ്ദു ചെയ്യപ്പെടുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ചു നോക്കൂ,

വിഷ്ണു വിജയൻ
വിഷ്ണു വിജയൻ

സ്റ്റേറ്റ് പബ്ലിഷ് ചെയ്യുന്ന പൗരത്വ അംഗത്വ ലിസ്റ്റിൽ എൻ്റെയും, കുടുംബത്തിൻ്റെയും, ഉറ്റവരുടെയും പേരുകൾ ഉണ്ടോ എന്ന് രാവിലെ പത്ത് മണിക്ക് ശേഷം ഞാൻ ഈ രാജ്യത്തെ പൗരൻ ആണോയെന്ന് ഓർത്തു നിമിഷങ്ങൾ തള്ളി നീക്കേണ്ട അവസ്ഥ, രാവിലെ പത്ത്മണിക്ക് ശേഷം പൗരത്വം ഇല്ലാതാകുന്ന, ഈ ലോകത്ത് അന്യരായി അപരരായി തീരുന്ന ഒരു സാഹചര്യത്തെ കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ എന്തായിരിക്കും അവസ്ഥ എന്ന്.

ഇന്ന് ഓഗസ്റ്റ് 31ന് രാവിലെ പത്ത് മണിക്ക് ആസാം NRC (The final National Register of Citizens) ലിസ്റ്റ് പബ്ലിഷ് ചെയ്യും.

നമ്മളിൽ പലരും ഉറങ്ങി എണീക്കുന്ന ആ നേരത്ത് 41 ലക്ഷത്തോളം ജനങ്ങൾ ഒരു രാജ്യമില്ലാത്തവരായി, ഉപേക്ഷിക്കപ്പട്ട പൗരന്മാരും, ആർക്കും വേണ്ടാത്ത മനുഷ്യരുമായി തീരും.

ബംഗ്ലാദേശ് രൂപീകരണത്തിന് മുമ്പ്, 1968 ൽ കിഴക്കൻ പാകിസ്ഥാനിൽ വർഗീയലഹളകൾ നടന്ന നേരത്ത് രക്ഷപ്പെട്ട് വന്ന മനുഷ്യരാണ്, ഇപ്പോൾ വീണ്ടും ‘പൗരത്വം’ നഷ്ടപ്പെടാൻ പോകുന്നത്.

അര നൂറ്റാണ്ട് ഈ രാജ്യത്ത് ജീവിച്ചിട്ടും ഇവരിൽ പലർക്കും ഇന്ത്യൻ പൗരത്വം നൽകപ്പെട്ടിട്ടില്ല.

ഈ മനുഷ്യർ ബംഗ്ലാദേശികളാണ് എന്നാണ് അവരെ പുറത്താക്കുന്ന സ്റ്റേറ്റിൻ്റെ ഭാഷ്യം.‌ പുറത്താക്കപ്പെടുന്നവരായ ഈ മനുഷ്യരും ബംഗ്ലാദേശും അത് സമ്മതിക്കുന്നില്ല.‌ അതുകൊണ്ട് തന്നെ ബംഗ്ലാദേശ് അവരെ ആരെയും സ്വീകരിക്കില്ല.

ദുലല് ദാസ് എന്നൊരു മനുഷ്യൻ, 1968 ൽ കിഴക്കൻ പാകിസ്താൻ Mymensingh ജില്ലയിലെ ദുർഗാപൂർ പ്രദേശത്ത് നിന്ന് വർഗീയ കലാപങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ശേഷം ഏഴു വയസ്സിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളോടൊപ്പം അസമിൽ വന്നതാണ്, ഇന്ന് അദ്ദേഹത്തിന് 58 വയസ്സുണ്ട്,

കലാപകാരികൾ അന്ന് ഞങ്ങളുടെ വീടുകൾ കത്തിച്ചു, ജീവൻ രക്ഷിക്കാൻ ഇന്ത്യയിലേക്ക് പലായനം ചെയ്തതാണ്. ജീവിതത്തിന്റെ അഞ്ചു പതിറ്റാണ്ടിലേറെ ഈ രാജ്യത്ത് ജീവിച്ചിട്ടും, ‘സ്റ്റേറ്റ്‌ലെസ്’ ആകുമോ എന്ന ഭയം എന്നെ വീണ്ടും വേട്ടയാടുന്നു, കാരണം ദേശീയ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) അന്തിമ പട്ടിക എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും പേരുകൾ ഉണ്ടാകണമെന്നില്ല” അദ്ദേഹം ന്യൂസ് 18 യോട് പറഞ്ഞതാണ്…

എന്താ അല്ലേ മറ്റൊരു പുലരി ഈ രാജ്യത്തെ പൗരൻ എന്ന നിലയിൽ ഇവിടെ നമ്മുടെ ഒടുവിലത്തെ ദിവസമാണ് എന്ന് ചിന്തിച്ചു നോക്കൂ…!!!