സണ്ണി ലിയോൺ വന്നാൽ കൂട്ട ആത്മഹത്യ ചെയ്യും

899

വിഷ്ണുവിജയൻ(Vishnu Vijayan)എഴുതുന്നു

“സണ്ണി ലിയോൺ വന്നാൽ കൂട്ട ആത്മഹത്യ ചെയ്യും”

ഇൻ്റർനെറ്റിൽ ഇന്ത്യ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏറ്റവുമധികം സെർച്ച് ചെയ്യുന്ന, ഫെയ്സ്ബുക്കിൽ മാത്രം 23 മില്യൺ ഫോളോവേഴ്സ് ഉള്ള, പോൺ ആക്ട്രസും, ബോളിവുഡ് താരവുമായ
സണ്ണി ലിയോൺ ബാംഗ്ലൂരിൽ പുതുവർഷ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ കർണ്ണാടക രക്ഷണ വേദിക എന്ന സംഘടന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഉയർന്ന മുദ്രാവാക്യമാണ്.

അവർ അതിനു ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങൾ സണ്ണി ലിയോൺ വരുന്നത് കന്നട സംസ്കാരത്തിന് യോജിക്കാത്ത കാര്യമാണ്, അവരുടെ പാരമ്പര്യം നല്ലതല്ല എന്നാണ്.

അതിനു ബദലായി സംഘടന പറയുന്നത് അവർ അൽപ വസ്ത്രധാരിയാണ് എന്നാൽ സാരി ധരിച്ചു വന്നാൽ പരിപാടി കാണാൻ ഞങ്ങൾ പോകാം എന്നുമാണ്.

രണ്ടു വർഷം മുൻപ് സണ്ണി ലിയോൺ കൊച്ചിയിൽ ഒരു മൊബൈൽ ഷോപ്പിൻ്റെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴും കേരളത്തിൽ പല കോണുകളിൽ നിന്നും ഇത്തരം സദാചാര ബോധങ്ങൾ ഉണരുകയുണ്ടായി.

അന്നും സണ്ണി ലിയോണിന്റെ വരവ് എതിർക്കപ്പെട്ടിരുന്നു, അവർ കൊച്ചിയിൽ വന്നപ്പോൾ ഏതൊരു സൂപ്പർ താരത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് അവിടെ ലഭിച്ചത്‌.

അന്ന് സണ്ണി ലിയോണിനെ മാത്രമല്ല അവിടെ തടിച്ചുകൂടിയ ആളുകളെയും സോഷ്യൽ ഓഡിറ്റിങിന് പലരും വിധേയമാക്കിയിരുന്നു. അവിടെ വന്ന വലിയ വിഭാഗം യുവാക്കൾ ഉൽപ്പെടുന്ന ജനത Sexual Frustration തീർക്കാൻ വന്നതാണ് എന്ന് കമൻ്റ് സോഷ്യൽ മീഡിയ വഴി പറഞ്ഞവർ കുറവല്ല, ചാനൽ ചർച്ചയിൽ പോലും പറഞ്ഞവരുണ്ട്.

അന്നൊരു ഡിബേറ്റിൽ ഒരാൾ പറഞ്ഞത് ഇങ്ങനെയാണ്,

എന്തിനാണ് സണ്ണി ലിയോണിനെ കാണാൻ പോകുന്നത്, അവരോടുള്ള ബഹുമാനം നിലനിർത്തി കൊണ്ട് തന്നെ പറയട്ടെ,

സണ്ണി ലിയോൺ ഒരു porn actress ആണ്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ Hardcore XXX Rated ആയിട്ടുള്ള അമേരിക്കയിൽ അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്ന അതിലൂടെ പ്രസിദ്ധയായ ഒരു അഭിനേത്രി എന്ന് വിളിക്കാൻ കഴിയുമെങ്കിൽ അത്തരമൊരു കല അഭിനയമാണ് എന്ന് പരിഗണിക്കാൻ കഴിയുമെങ്കിൽ ആ അഭിനേത്രി ആയൊരു വ്യക്തിയാണ്.

ഈ സണ്ണി ലിയോണിനെ കാണാൻ പോകുന്നത് ലതാ മങ്കേഷ്ക്കറിൻ്റെ സ്വരമോ, അമിതാബ് ബച്ചന്റെ ഗരിമയോ കാണാൻ ഒന്നുമല്ലല്ലോ ! ഇക്കിളിപ്പെടുത്തുന്ന സുഖമുണ്ടാക്കുന്ന അതിനെക്കുറിച്ച് പരസ്പരം പറയാൻ കഴിയുന്ന സാഹചര്യം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെല്ലാം മോശക്കാരാണ് സദാചാര വാദികളാണ് എന്ന് പറയുന്നത് ശരിയാണോ

സ്വന്തം ഫെയ്സ്ബുക്ക് ഒഫിഷ്യൽ പേജ് പോൺ സൈറ്റ് അഡ്രസ്സിൽ ആരംഭിച്ച്, റീച്ച് നേടി പിന്നീട് സ്വന്തം പേരിലേക്ക് ചെയ്ഞ്ച് ചെയ്തു എന്ന് ആരോപണം നേരിടേണ്ടി വന്ന ആളുകളാണ്‌ ഇത്തരം സദാചാര ഓഡിറ്റിങ് നടത്തുന്നതെന്ന് തിരിച്ചറിയണം.

ഇതുതന്നെയാണ് കപടസദാചാരത്തിൻ്റെ യഥാർത്ഥ മുഖം, സാരി ഉടുത്തു വന്നാൽ അംഗീകരിക്കാൻ തയ്യാറാണ് എന്ന് പറയുന്നതിൻ്റെ മറ്റൊരു വശം.

പക്ഷെ സണ്ണി ലിയോൺ നമ്മുടെ സദാചാര മൂല്യങ്ങൾ പലതും കൊച്ചിയിലേക്കുള്ള ആ ഒരൊറ്റ വരവിന് തകർത്തു കളയുകയുണ്ടായി.

സണ്ണി ലിയോൺ വന്ന ദിവസം അവിടെ തടിച്ചുകൂടിയ യുവാക്കളിൽ ഒരാൾ ചാനൽ റിപ്പോർട്ടറോട് പറഞ്ഞത് ഇങ്ങനെയാണ്,

‘ സണ്ണിയെ കണ്ടത് ഞങ്ങൾക്ക് ജീവിതത്തിൽ കിട്ടിയ സുവർണ അവസരമാണ്, നേരിട്ട് കാണുമെന്ന് വിചാരിച്ചതല്ല, ദൂരെ നിന്നായാലും കാണാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട് എന്ന് ‘

സിൽക്കിൻ്റെ, ഷക്കീലയുടെ സിനിമകൾ കാണാൻ പരിചയക്കാരുടെ കണ്ണുവെട്ടിച്ച്, തലയിൽ മുണ്ടിട്ട് പോകേണ്ട ഗതികേടിൽ ജീവിച്ച യുവത്വത്തിൽ നിന്ന്, കൊച്ചിയിൽ ഇങ്ങനെ അഭിപ്രായം പറഞ്ഞ യുവാവിലേക്ക് അന്നവിടെ കൂടിയ ആളുകളിലെക്ക് വളരെ ദൂരമുണ്ട്.

ചാനൽ ചർച്ചകളിലും, സോഷ്യൽ മീഡിയയിൽ കപട സദാചാര മൂല്യങ്ങൾ വിളമ്പുന്ന ആളുകളെക്കാൾ എത്രയോ മഹത്തരമാണ് അത്.

എന്നാലും സണ്ണി ലിയോൺ കേരളത്തിൽ കണ്ടത് ഇതൊന്നും അല്ല കെട്ടോ വലിയൊരു വിഭാഗം ജനതയുടെ സ്നേഹം മാത്രമാണ്, അതുകൊണ്ട് തന്നെ അവർ കേരളത്തെ മറന്നില്ല,

പ്രളയം ഉണ്ടായ ഘട്ടത്തിൽ ഒന്നേകാൽ ടൺ ഭക്ഷണ സാധനങ്ങൾ അവർ കേരളത്തിന് സംഭാവന നൽകിയെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അഞ്ച് കോടി രൂപ സംഭാവന നൽകി എന്നുമൊരു വാർത്ത വരുകയും പിന്നീട് അതിൻമേൽ ചർച്ച നടന്നപ്പോൾ,

സണ്ണി ലിയോണിന്റെ ഓഫീസ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ റിപ്പോർട്ട് സണ്ണി ലിയോൺ സംഭാവന നൽകിയിട്ടുണ്ടെന്നും തുക എത്രയെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്നുമാണ്.

സണ്ണി ലിയോണിന്റെ ഓഫീസ് പറഞ്ഞത് പോലെ അവരുടെ ചാരിറ്റി അവരുടെ പേഴ്‌സണൽ വിഷയമാണ്, പക്ഷെ അവരുടെ വ്യക്തിജീവിതത്തെ കുറ്റപ്പെടുത്താൻ ഇറങ്ങുന്നവർ അവരുടെ ജീവിതത്തിലെ എല്ലാ വശവും പറഞ്ഞു തന്നെ ഓഡിറ്റ്‌ ചെയ്യണം.

ലോസ് അഞ്ചലോസിൽ റോക്ക് ആൻ്റ് റൊൾ എന്ന പരുപാടി വഴി ലഭിച്ച പണം മുഴുവൻ അമേരിക്കൻ കാൻസർ സൊസൈറ്റിക്ക് സംഭാവന ചെയ്ത, ഇന്ത്യക്കാരിയായ ഒരു പെൺകുട്ടിയെ ദത്തെടുത്തു വളർത്തുന്ന, തൻ്റെ വരുമാനത്തിൽ വലിയൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്ക് മാറ്റിവെക്കുന്ന ആളു കൂടിയാണ് സണ്ണി ലിയോൺ.

അവർ മുൻപ് രണ്ട് ആൺകുട്ടികളെ
വാടകഗർഭപാത്രം വഴി സ്വന്തമാക്കിയിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ അവരുടെ ആദ്യ ജൻമദിനം ആഘോഷിക്കുകയും ചെയ്തു.

ഇങ്ങനെ അന്വേഷിച്ചാൽ നിരവധി കാര്യങ്ങൾ അതിൽ കാണാൻ കഴിയും, പക്ഷെ നമ്മൾ അതൊന്നും കാണില്ല.

സാധാരണ ഗതിയിൽ മുഖ്യധാരാ നായികമാരുടെ കാര്യത്തിൽ പോലും, അഭിപ്രായങ്ങൾ, വസ്ത്രധാരണ രീതി, വ്യക്തിജീവിതം ഒക്കെ സസൂക്ഷ്മം നിരീക്ഷിച്ച് ട്രോളുകളും, വെർബൽ അബ്യൂസും നടത്തുന്നത് സോഷ്യൽ മീഡിയ കാലത്ത് സാധാരണമാണ്.

അപ്പോൾ പിന്നെ സണ്ണി ലിയോൺ എന്ന താരത്തിന്റെ കാര്യത്തിൽ എടുത്തു പറയേണ്ടതില്ലല്ലോ, ഒരിക്കൽ ഒരു ചാറ്റ് ഷോയിൽ പങ്കെടുക്കവെ ഒരു ട്രോളിന് അവർ നൽകിയ മറുപടി ഇങ്ങനെയാണ്,

മറ്റെല്ലാ മാർഗങ്ങളും ഇല്ലാതായാലേ സണ്ണി ലിയോൺ കുടുംബ ബിസിനസ് തന്റെ മക്കൾക്ക് നിർദ്ദേശിക്കൂ എന്നായിരുന്നു ട്രോൾ, ഇതിന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

അവർക്ക് പക്ഷേ ഇന്ത്യൻ സിനിമാ മേഖലയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അത് വലിയൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ എന്റെ മകൾക്ക് ഞാൻ തുടങ്ങിയ കോസ്മെറ്റിക് ബിസിനസോ രണ്ട് വർഷം മുൻപ് ഞാൻ തുടങ്ങിവച്ച പെർഫ്യൂം ബിസിനസോ തുടർന്ന് കൊണ്ടുപോകാൻ താത്പര്യമുണ്ടങ്കിൽ അതൊരു വലിയ കുടുംബ ബിസിനസ് ആയാണ് എനിക്ക് തോന്നുന്നത്.

മറ്റുള്ളവരോട് കാരുണ്യവും അലിവുമുള്ള നല്ല മനുഷ്യരായി വളർത്തിയെടുക്കുക എന്നതാണ് എന്റെ ജീവിതലക്ഷ്യം. അവർ അഡൾട്ട് സിനിമാ മേഖലയിൽ ജോലി ചെയ്യുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമാണ്.

അവർക്ക് വക്കീലാകണോ, ഡോക്ടറാകണോ, ബഹിരാകാശ യാത്രികനാകണോ അതല്ല അമേരിക്കയുടെ പ്രസിഡന്റാകണോ അതെല്ലാം അവരുടെ ഇഷ്ടമാണ് സണ്ണി ലിയോൺ പറയുന്നു.

പോൺ കാണുന്നത് എന്തോ പാപമായി ചിത്രീകരിക്കാൻ യാഥാസ്ഥിതിക മൂല്യങ്ങൾ പരസ്യമായി ഉയർത്തി പിടിച്ച് അതേസമയം സ്വകാര്യതയിൽ അതിൽ ആസ്വാദനം കണ്ടെത്തുന്ന ആളുകളോട്.

നോക്കൂ അവർക്ക് അവരുടെ കുട്ടികളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പോലും എത്ര മഹത്തരമാണെന്ന്,

നമ്മുടെ കപട യാഥാസ്ഥിതികതയും സദാചാര മൂല്യങ്ങളും ഒക്കെ എത്ര വലിയ തോൽവിയാണ് അവരുടെ മുൻപിൽ…

Happy Birthday Sunny Leone… <3 <3 <3 <3