ഫാസിസത്തിനെതിരെ ചങ്കൂറ്റമുള്ള നിലപാടുകളുമായി സ്വരാ ഭാസ്‌കർ

584

Vishnu Vijayan എഴുതുന്നു

ആര്‍.എസ്.എസ് ന്റെ ഹിന്ദുത്വ രാഷ്ട്രീയം ഭരണഘടനാവിരുദ്ധമായ ആശയമാണ് അഞ്ചുവര്‍ഷത്തെ മോദി ഭരണം രാജ്യത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചു.

Vishnu Vijayan

ഏതെങ്കിലും പ്രതിപക്ഷ കക്ഷിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ കേട്ട വാക്കുകളല്ല, ചിന്തകരോ, രാഷ്ട്രീയ നിരീക്ഷകരോ പറഞ്ഞതല്ല.

ബോളിവുഡിൻ്റെ ഗ്ലാമർ ലോകത്ത് നിന്ന് സ്വരാ ഭാസ്‌കർ എന്ന നടി കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്തെ സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ നിരന്തരം ഉയർത്തുന്ന ശബ്ദത്തിൻ്റെ ഭാഗമാണ്.

ഏതാനും ദിവസം മുൻപ് അവർ തൻ്റെ പിറന്നാൾ ദിനത്തിൽ ബെഗുസാരായിൽ കനയ്യ കുമാറിൻ്റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു പറഞ്ഞത് കനയ്യ കുമാർ വിജയിച്ചാല്‍ അത് ജനാധിപത്യത്തിന്റെ വിജയമായിരിക്കും എന്നാണ്, ഒപ്പം കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കാനും മറന്നില്ല.

ഒരിക്കൽ അവർ ഇങ്ങനെ ട്വീറ്റ് ചെയ്തു
‘ഈ രാജ്യത്തെ മുസ്‌ലിംകളോട്, അസവർണരോട്, ഞാൻ ക്ഷമ ചോദിക്കുകയാണ്. തെരഞ്ഞെടുപ്പ്
കാലത്ത് നിങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്ന അപകടകരമായ അവിവേകങ്ങളും മതഭ്രാന്തുകളും കേൾക്കേണ്ടിവരികയും അനുഭവിക്കേണ്ടി വരികയും ചെയ്യുന്നതിൽ.

Image result for swara bhaskarഇത് നിങ്ങളുടെ രാജ്യമാണ്, നിങ്ങൾ നിശബ്ദരാവരുത്, ഇവരുടെ തനിനിറങ്ങൾ വെളിവാക്കുംവരെ.

പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് കാശ്മീരി വിദ്യാർത്ഥികൾക്കു നേരെ നടക്കുന്ന കയ്യേറ്റ ശ്രമങ്ങളും ഭീകരാക്രമണത്തിൻ്റെ മറവു പിടിച്ച് രാജ്യത്ത് കാശ്മീരികൾ വേട്ടയാടപ്പെടുന്നതും മനുഷ്യത്വ വിരുദ്ധമാണെന്നും, രാജ്യത്ത് കാണുന്നത് ദേശീയതയല്ലെന്നും ദേശീയതയുടെ മറവിൽ വിദ്വേഷം വളർത്താൻ ശ്രമിക്കകുയാണെന്നും തീവ്രവാദികൾ ആഗ്രഹിക്കുന്നതെന്നും അതു തന്നെയാണെന്നും സ്വരാ ഭാസ്കർ പറയുകയുണ്ടായി.

കഴിഞ്ഞ ദിവസം ഡൽഹിയിൽ ജിഗ്നേഷ് മെവാനിക്കും കനയ്യ കുമാറിനും ഒപ്പം തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവെ എടുത്ത ഫോട്ടോ ട്വീറ്റ് ചെയ്ത് സ്വര ഭാസ്കർ എഴുതിയത് , ജിഗ്നേഷ് മെവാനിയെ പോലെ കനയ്യ കുമാറിനെ പോലെ ജനത്തെ നയിക്കാൻ കഴിയുന്ന ആത്മാർത്ഥതയുള്ള കാഴ്ചപ്പാടുകൾ ഉള്ള നേതാക്കൾ ആണ് നമ്മുടെ പാർലമെന്റിൽ വരേണ്ടതെന്നാണ്.

നോക്കൂ ഈ കെട്ടകാലത്ത് ഇവർ തൻ്റെ ജീവിതത്തിൽ എത്രത്തോളം രാഷ്ട്രീയ ജാഗ്രതയാണ് പുലർത്തുന്നതെന്ന്.

Image result for swara bhaskarവ്യക്തിബന്ധം കാത്തു സൂക്ഷിക്കാൻ ബിജെപി സ്ഥാനാർഥി കൂടിയായ സിനിമാ താരങ്ങൾക്ക് വേണ്ടി പല താരങ്ങളും വോട്ടു തേടി ഇറങ്ങുന്ന കാഴ്ച പതിവാണ്.

രാജ്യം ഇത്രയധികം രൂക്ഷമായ സാഹചര്യത്തിൽ കടന്നു പോകുന്ന തിരഞ്ഞെടുപ്പ് കാലത്ത് നിശബ്ദത പുലർത്തുന്ന, നിഷ്പക്ഷത കൈക്കൊള്ളുന്ന ആളുകളുടെ എണ്ണവും കുറവല്ല.

അവിടെയാണ് സ്വരാ ഭാസ്കറിനെ പോലെ ഒരു വിഭാഗം കലാകാരൻമാർ പ്രതീക്ഷയുടെ കേന്ദ്രമായി തീരുന്നത്.

ആനന്ദ് പട്‌വര്‍ധന്‍, ഗിരീഷ് കർണാട്ട്, നസറുദ്ദീൻ ഷാ, അനുരാഗ് കശ്യപ്, വെട്രിമാരന്‍, ബീനാ പോള്‍, സുദേവന്‍, ദീപ ധനരാജ്, ആഷിക് അബു, പാ.രെഞ്ജിത്ത്, പ്രകാശ് രാജ് തുടങ്ങി ജനാധിപത്യ നിലപാടുകൾ ഉയർത്തി പിടിക്കാൻ ധൈര്യം പ്രകടിപ്പിക്കുന്ന, കലാകാരൻമാർ.

രാജ്യത്തെ ഭരണഘടനയെ ബഹുമാനിക്കാൻ കഴിയുന്ന, ജനാധിപത്യത്തെയും, അഭിപ്രായ സ്വാതന്ത്ര്യത്തെയും മാനിക്കുന്ന ആളുകൾ തെരഞ്ഞെടുക്കപ്പെടണം എന്ന് പ്രസ്താവന ഇറക്കാൻ ധൈര്യം കാണിക്കുന്നവർ

‘ കമൽഹാസൻ താങ്കളെക്കാളും ഞാൻ ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാർത്ഥനയായിരുന്നുവെന്ന് പരസ്യമായി പറയുന്നത് മലയാളം ഇൻഡസ്ട്രിയുടെ ഭാഗമായിരുന്ന ഒരാളാണ്. താൻ പറഞ്ഞത് നാവുപിഴയല്ല എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ട് ഗോഡ്സെയെ വീണ്ടും വീണ്ടും മഹത്വ വത്കരിച്ച് പറയാൻ ആളുകൾ ഉള്ള കാലത്ത്.

‘ മഹാത്മാ ഗാന്ധി ഈ രാജ്യത്താണ് കൊല്ലപ്പെട്ടത്. അന്ന് ആ കൊലപാതകം ആഘോഷിച്ച ആളുകളുണ്ട്. അവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്, നമുക്കവരെ ജയിലിലടക്കാന്‍ കഴിയുമോ…!!

എന്ന് തുറന്നു പറയാനുള്ള ആർജ്ജവം പ്രകടിപ്പിക്കുന്ന സ്വരാ ഭാസ്‌കറിനെ പോലെയുള്ള മനുഷ്യരും ഇപ്പോഴും ഈ രാജ്യത്തുണ്ട്…

=============