പാ.രഞ്ജിത്ത് ഒരുക്കുന്ന സ്ത്രീകളുടെ ലോകം

  0
  531

  Vishnu Vijayan

  പാ.രഞ്ജിത്ത് ഒരുക്കുന്ന സ്ത്രീകളുടെ ലോകം.

  മുൻപൊരിക്കൽ Film Companion South, Tamil Directors Roundtable ചർച്ചയിൽ വെട്രിമാരൻ രഞ്ജിത്തിന്റെ ‘കാലാ’ മൂവിയെ ക്വോട്ട് ചെയ്ത് ഒരു അഭിപ്രായം പറയുകയുണ്ടായി. കാലാ യുടെ ക്ലൈമാക്സ് ഫൈറ്റ് സീനിൽ
  അഞ്ജലി പാട്ടീൽ ചെയ്ത പുയൽ ചാരുമതി എന്ന കഥാപാത്രത്തെ പോലീസും ഗുണ്ടകളും ചേർന്ന് വിവസ്ത്ര ആക്കുന്ന ഘട്ടത്തിൽ ആ പെൺകുട്ടി അടുത്ത് കിടക്കുന്ന വസ്ത്രം ധരിച്ച് അവളുടെ മാനം കാക്കാൻ അല്ല, ശ്രമിക്കുന്നത് മറിച്ച് തൊട്ടടുത്ത് കിടക്കുന്ന ഒരു വടി എടുത്ത് പ്രതിരോധം തീർക്കാൻ ആണ് ശ്രമിക്കുന്നത്.
  സാധാരണയായി ഇത്തരം രംഗങ്ങളിൽ നമ്മൾ ഇതല്ല കാണുന്നതെന്ന് വെട്രിമാരൻ പറയുന്നു. ഇത് തന്നെയാണ് രഞ്ജിത്ത് തൻ്റെ സിനിമയിൽ കടന്നു വരുന്ന സ്ത്രീ കഥാപാത്രങ്ങളെ വളരെ കൃത്യമായി അടയാളപ്പെടുത്തുന്ന രീതി.

  May be an image of 9 people and people standingഅയാളുടെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾ ഉറച്ച ശബ്ദമുള്ളവരാണ്, അത് ഉറക്കെ വിളിച്ചു പറയുന്നവരാണ്. കുടുംബത്തിൽ ആയാലും, പൊതു ഇടങ്ങളിൽ ആയാലും തങ്ങളുടേതായ വ്യക്തിത്വമുള്ളവർ,തീരുമാനങ്ങൾ എടുക്കുന്ന അവ നടപ്പാക്കാൻ കെൽപ്പുള്ള, ദുഖവും, രോക്ഷവും, പ്രണയവും ഒക്കെ ഉള്ള പ്രകടിപ്പിക്കുന്ന സ്ത്രീകളെയാണ് രഞ്ജിത്ത് സിനിമകളിൽ അവതരിക്കുന്നത്.
  സാധാരണ തമിഴ് (ഇന്ത്യൻ) കോമേഴ്‌സ്യൽ സിനിമകൾ ഇടവേളകളിൽ വന്നു പോകാൻ മാത്രമായി ഉപയോഗിച്ച് പോരുന്ന കേവലമായ ഉപകരണങ്ങൾ മാത്രമല്ല അവർ.

  സർപ്പട്ട പരമ്പരൈയിലേക്ക് വന്നാൽ ബോക്സിംഗ് പ്രമേയമായ സ്പോർട്സ് മൂവിയിലെ ആൺ കഥാപാത്രങ്ങൾ എന്നത് മസ്സിൽ പെരുപ്പിച്ചു നടക്കുന്ന ആൽഫാ മെയിൽ ആണുങ്ങൾ എന്നതിനപ്പുറം,പൊട്ടി കരയുന്ന, നിലവിളിക്കുന്ന, അമ്മയുടെ – പങ്കാളിയുടെ മുൻപിൽ അലമറുയിട്ട് കരയുന്ന തല്ല് കൊള്ളുന്ന, അവരുടെ വാക്കുകളും അഭിപ്രായങ്ങളും കേൾക്കുന്നവർ.കുടുംബത്തിൽ ഉയരുന്ന അവരുടെ ശബ്ദത്തിന് മുകളിൽ അടിച്ചമർത്താതെ കേട്ട് നിൽക്കുന്ന അവർക്ക് ഒപ്പം മുൻപോട്ടു പോകുന്ന ആണുങ്ങൾ കഴിയുന്ന ലോകം കൂടിയാണത്.അവിടെയാണ് പാ. രഞ്ജിത്ത് തൻ്റെ സ്ത്രീ കഥാപാത്രങ്ങളെ പ്ലെയ്സ് ചെയ്യുന്നത്.