‘ആ ലയങ്ങൾ വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഞങ്ങള്‍ വലിയ വീടുകള്‍ കാണുന്നത് സ്വന്തമായി ഭൂമിയുള്ളവരെ കാണുന്നത്, അപ്പോള്‍ മാത്രമാണ് ഇതൊന്നും ഞങ്ങള്‍ക്ക് ഇല്ലല്ലോ എന്നോര്‍ക്കുന്നത്’

40
Vishnu Vijayan
‘ആ ലയങ്ങൾ വിട്ട് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഞങ്ങള് വലിയ വീടുകള് കാണുന്നത് സ്വന്തമായി ഭൂമിയുള്ളവരെ കാണുന്നത്. അപ്പോള് മാത്രമാണ് ഇതൊന്നും ഞങ്ങള്ക്ക് ഇല്ലല്ലോ എന്നോര്ക്കുന്നത് ‘
ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഈ മനുഷ്യനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്, മൂന്നാറിൽ ടാറ്റായുടെ തെയ്ല തോട്ടത്തിൽ ജോലി ചെയ്ത്‌ ഉപജീവനം കണ്ടെത്തിയിരുന്ന തമിഴ് തോട്ടം തൊഴിലാളി ദമ്പതികളുടെ മകൻ മൂന്നാറിൻ്റെ കവാടം താണ്ടി ഇന്ത്യൻ സിവിൽ സർവീസിൽ എത്തിയ 2003 ബാച്ച് ഐപിഎസ് ഓഫീസർ, സേതു രാമൻ എന്ന മനുഷ്യൻ.മൂന്നാറിനെ കുറിച്ച്, തോട്ടം തൊഴിലാളികളെ കുറിച്ച് ഓർക്കുമ്പോഴെല്ലാം തന്നെ ഞാൻ ഈ മനുഷ്യനെ ഓർക്കാറുണ്ട്. അദ്ദേഹം ഇപ്പോൾ കണ്ണൂർ റേഞ്ച് DIG ആണ്.അദ്ദേഹം അഴിമുഖം പോർട്ടലിൽ നൽകിയ അഭിമുഖത്തിൽ വാക്കുകളാണ് മുകളിൽ കൊടുത്തിട്ടുള്ളത്.
………………………………………….
ജോലിയെടുക്കാൻ മാത്രം വിധിക്കപ്പെട്ട തൊഴിലാളികള്. മറ്റൊന്നിനും അവര്ക്ക് അവകാശമില്ല. ഭൂമിക്കോ പാര്പ്പിടത്തിനോ വിദ്യാഭ്യാസത്തിനോ ഒന്നും. ബ്രിട്ടീഷുകാര് പോയിക്കഴിഞ്ഞിട്ടും ആ രീതി പിന്നെയുള്ളവരും പിന്തുടരുകയായിരുന്നു. ഇനിയങ്ങനെ പാടില്ല, ഒരു പുതിയ കാഴ്ച്ചപ്പാട് ഇക്കാര്യത്തില് വേണം.തോട്ടം തൊഴിലാളികളുടെ ജീവിതത്തില് വികസനം അത്യാവശ്യമാണ്.
ആ ഒറ്റ മുറിയില് തുല്യതയുണ്ടായിരുന്നു. വിവേചനമില്ലായിരുന്നു. ദാരിദ്ര്യത്തേക്കാള് ഭയാനകമാണ് വിവേചനം എന്ന് അദ്ദേഹം പറയുന്നു. (മുഴുവൻ ആർട്ടിക്കിൾ കമൻ്റ് ബോക്സിൽ ചേർക്കുന്നു)
………………………………………………
മൂന്നാർ – ഉദുമൽപെട്ട് റോഡരികിൽ ടവറിന് കീഴിൽ മഞ്ഞും മഴയും കൊണ്ട് റെയ്ഞ്ച് പിടിച്ച് ഓൺലൈൻ ക്ലാസ് അറ്റൻഡ് ചെയ്യുന്ന ആ കുട്ടികളുടെ മുൻ തലമുറയുടെ വാക്കുകളാണ് മുകളിൽ പറഞ്ഞത്. പെട്ടിമുടി ദുരന്തത്തിൽ മരണപ്പെട്ട മനുഷ്യരിൽ പലരുടെയും ശവസംസ്‌കാരം കഴിഞ്ഞു,
ഒരു ഗ്രൗണ്ടിന് സമീപം എടുത്ത കുഴിയിൽ കുറച്ചു പലകകൾ കൂട്ടി അടിച്ച് ഉണ്ടാക്കിയ പെട്ടികളിൽ ഒരു കുഴിയിൽ അവരെ ഒന്നിച്ച് അടക്കം ചെയ്തു, ആ രീതിയിൽ അങ്ങനെ പലക കഷണങ്ങൾ ചേർത്തുള്ള പെട്ടികൾ സാധാരണ കണ്ടിട്ടുള്ളത്, കണ്ടെയ്‌നറുകളിൽ മറ്റും വരുന്ന ലോഡ് പായ്ക്ക് ചെയ്തൊക്കെ വരുന്ന ബോക്‌സുകൾ ആയിട്ടാണ്, ലക്ഷക്കണക്കിന് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തോട്ടം ഭൂമിയുടെ ഒരു മൂലയിൽ ഒരൊറ്റ കുഴിയിൽ ഒടുക്കം മാന്യമായ അന്ത്യ വിശ്രമ പോലും ലഭിക്കാതെ ഒതുങ്ങേണ്ടി വരുന്ന മരണാനന്തരവും നീതി ലഭികേട് നേരിടേണ്ടി വരുന്ന തോട്ടം തൊഴിലാളികളുടെ, അവരുടെ ഉറ്റവരുടെയും ഗതികേട് ഇന്നാട്ടിലെ മറ്റാർക്കും കാണില്ല, മറ്റാർക്കും തന്നെ വരാതിരിക്കട്ടെ.
………………………………………………
സേതുരാമൻ ഐപിഎസ് ൻ്റെ വാക്കുകൾ തന്നെ കടമെടുത്തു കൊണ്ട് നിർത്തുന്നു,
ഭൂമിയാണ് പ്രധാനം.അതുണ്ടാകണം കൊടുക്കാന് ഭൂമിയുണ്ടോയെന്നൊരു ചോദ്യമുണ്ട്. ഭൂമി കണ്ടെത്തണം…