ഒരു നാട് മുഴുവൻ ഒറ്റയടിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് പുറത്ത് പോകുന്ന കാഴ്ച

0
496

Vishnu Vijayan

126 ദിവസം പിന്നിട്ടു കാശ്മീരിൽ ഇൻ്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ട്.

120 ദിവസം ഉപയോഗിക്കാതെ ഇരിക്കുന്ന ഐഡി ഓട്ടോമാറ്റിക്കലി റിമൂവായി പോകും
എന്നതാണ് വാട്സ്ആപ് പോളിസി.

ഏതാനും ദിവസം മുൻപ് കാശ്മീരിൽ വാട്സ്ആപ് പ്രവർത്തനം ഏകദേശം അവസാനിപ്പിച്ചതായി റിപ്പോർട്ട് വന്നിരുന്നു, ഒരു നാട് മുഴുവൻ ഒറ്റയടിക്ക് സോഷ്യൽ മീഡിയയിൽ നിന്ന് പുറത്ത് പോകുന്ന കാഴ്ചയാണ്‌.

കഴിഞ്ഞ ദിവസം അസമിലും ഇൻ്റർനെറ്റ് ഉപരോധം ഏർപ്പെടുത്തി കഴിഞ്ഞു, പതിയെ പതിയെ അവിടുത്തെ ശബ്ദം നമ്മൾ കേൾക്കാതെ ആകും.

2016 – 2018 നും ഇടയിൽ നൂറ്റി അറുപത് തവണയാണ് രാജ്യത്ത് പല സംഭവങ്ങളിൽ ഭരണകൂടത്താൽ ഇൻ്റർനെറ്റ് ഷട്ട്ഡൗൺ ചെയ്യപ്പെട്ടത്, പ്രജാപതിക്ക് രാജ്യം മുഴുവൻ ഒരു ഇൻ്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്താൻ അതിക സമയം ഒന്നും വേണ്ടി വരില്ല എന്ന് തന്നെ….

സോഷ്യൽ മീഡിയ വഴി വലിയൊരു വിപ്ലവം ഒന്നും നടക്കില്ല എങ്കിൽ കൂടി, ഇൻ്റർനെറ്റ് ദേശത്തിനും, ഭാഷയ്ക്കുമപ്പുറം രാജ്യത്തെ എതിർ ശബ്ദങ്ങളെ ഒരുമിച്ച് നിർത്താനുള്ള അപാരമായ സാധ്യത തുറന്നിടുന്നുണ്ട്, അത് തെരുവിലേക്ക് പടർന്നു പന്തലിക്കുന്നതും ഇവിടെ നിന്ന് തന്നെയാകും എന്ന്.

അതുകൊണ്ട് തന്നെ ഈ സാധ്യത എത്രനാൾ ഇങ്ങനെ കാണുമെന്ന വസ്തുതകൾ ഒക്കെ നിലനിൽക്കെ തന്നെ പറയട്ടെ ഇതൊക്കെ വരുന്നതിനു മുൻപേ മനുഷ്യർ വെറുപ്പിന്റെ രാഷ്ട്രീയത്തോട് പടപൊരുതിയാണ് ഇവിടെ വരെ എത്തിയത്. ഇനിയും ഒരുപാട് ഒരുപാട് മുൻപോട്ടു പോകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതും…

ആയതിനാൽ നീയൊക്കെ ഭയം മൂലം ഇതൊക്കെ പൂട്ടി വെച്ചാൽ ഇവിടെ മനുഷ്യർക്ക് മലരാണ് എന്ന്….