ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടു പിന്നീട് മാളത്തിൽ ഒളിക്കുന്നവരാണ് ജിഗ്നേഷ് ഉൾപ്പെടെയുള്ളവരെന്നു സംഘികൾക്ക് ഒരു ധാരണയുണ്ട്

116
Vishnu Vijayan
ഒരു ജിഗ്നേഷ് മെവാനി ഉണ്ടായിരുന്നല്ലൊ അയാൾ എവിടെ പോയി….!!!!
ആസാദിനെ കുറിച്ചുള്ള വാർത്തകളുടെ കീഴിൽ സംഘികളുടെ പരിഹാസം നിറഞ്ഞ കമൻ്റ് ആണ്,
ഒരു ആവേശത്തിന് ഇറങ്ങി പുറപ്പെട്ടു പിന്നീട് മാളത്തിൽ ഒളിക്കുന്നവരാണ് ജിഗ്നേഷ് ഉൾപ്പെടെയുള്ള തലമുറ എന്ന് സംഘികളെ നിങ്ങൾക്ക് വല്ലോ ധാരണ ഉണ്ടെങ്കിൽ അത് എട്ടായി മടക്കി കയ്യിൽ വെച്ചോളൂ.
ഉനയിൽ അയാൾ തുടങ്ങി വെച്ച പോരാട്ടം ഗുജറാത്തിലും രാജ്യത്ത് എമ്പാടും അയാൾ മുൻപോട്ട് കൊണ്ടുപോകുന്നുണ്ട്, അത് നിങ്ങൾക്ക് വേണ്ടി സ്പോൺസർ ചെയ്യുന്ന നിങ്ങളുടെ രാഷ്ട്രീയം ഹൈലൈറ്റ് ചെയ്യുന്ന ദേശീയ, പ്രാദേശിക മാധ്യമങ്ങളുടെ ശ്രദ്ധയിലേക്ക് വരാത്തതിൽ, കൃത്യമായ അജണ്ടയുടെ ഭാഗമാണ് അതിനർത്ഥം അയാളുടെ ആവേശം കെട്ടടങ്ങി എന്നല്ല, അതങ്ങനെ കെട്ടടങ്ങില്ല.
ഗുജറാത്ത് നിയമസയിലേക്ക് അയാൾ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത് വോട്ടിംഗ് മെഷീനിൽ ഉടായിപ്പ് കാണിച്ചല്ല ജനങ്ങൾ അയാളെ തെരഞ്ഞെടുത്തതാണ്. ആ ജനതയുടെ ഒപ്പം അയാൾ തെരുവിലുണ്ട്, നിങ്ങൾക്ക് എതിരായ രാഷ്ട്രീയം പറഞ്ഞു മുദ്രാവാക്യം മുഴക്കിയും….
നിങ്ങൾക്ക് ഈ നാടിനെ എങ്ങനെ നശിപ്പിക്കണം എന്ന് അജണ്ടയുണ്ടോ അതുപോലെ ജിഗ്നേഷ് ഉൾപ്പെടെയുള്ള തലമുറയ്ക്കും വ്യക്തമായ അജണ്ടയുണ്ട് ഈ നാടിനെ എങ്ങനെ നിങ്ങളിൽ നിന്നും മോചിപ്പിക്കണം എന്ന കാര്യത്തിൽ.