മോദി പ്രഭാവം മങ്ങുകയാണ്, അമിത് ഷാ നിറഞ്ഞു നിൽക്കുകയാണ്, എങ്ങും കളം നിറഞ്ഞു കളിക്കുകയാണ്

0
194

Vishnu Vijayan

ഗംഗാ – ഘട്ടിൽ മോദി കാലിടറി വീണത് വലിയ വാർത്ത ആയി വരുന്നുണ്ട് അതൊക്കെ അവിടെ നിക്കട്ടെ എന്നാൽ ഇതിനിടയിൽ കൃത്യമായി സംഭവിക്കുന്ന കാര്യമുണ്ട് അത് മോദി മാറി അമിത് ഷാ ഇങ്ങനെ കളം നിറയുന്നതാണ്, പൗരത്വബില്ലിനെതിരെ പ്രതിഷേധിച്ച കണ്ണൻ ഗോപിനാഥൻ ഐഎഎസ്സിനെ ഇന്നലെ മുംബൈ പൊലീസ്‌ കസ്റ്റഡിയിൽ എടുക്കാൻ നടത്തിയ ശ്രമം എന്നാൽ തുടർന്ന് ഉണ്ടായ വിദ്യാർത്ഥി പ്രക്ഷോഭം മൂലം പോലീസ് ആ നീക്കം ഉപേക്ഷിച്ചു.

കസ്റ്റഡിയിൽ നിന്നിറങ്ങി ഉടൻ അദ്ദേഹം ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ‘തുടങ്ങിയിട്ടേയുള്ളു അമിത്‌ഷാ, ഈ രാജ്യത്തെ മനസ്സിലാക്കിക്കോളൂ എന്നാണ്. അദ്ദേഹം മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ വന്ന ലോക്കൽ ന്യൂസ് മുതൽ നാഷ്ണൽ മീഡിയ വരെ, പ്രാദേശിക നേതാക്കൾ മുതൽ ദേശീയ നേതാക്കൾ വരെയും, തെരുവിലും, സഭയിലും, സോഷ്യൽ മീഡിയയിലും എല്ലാം ആ പേര് തന്നെയാണ് ആവർത്തിച്ചു ആവർത്തിച്ചു വരുന്നത്.

ഓർക്കുക ബിജെപി കിംഗ് മെയ്ക്കർ അമിത് ഷാ ഇന്നലെ വരെ പിന്നിൽ നിന്നാണ് ഭരണം നിയന്ത്രിച്ചത് എന്നാൽ ഇപ്പോൾ നേരിട്ട് കാര്യങ്ങൾ ഏറ്റെടുത്തു നടത്തുകയാണ്‌, മോദി പ്രഭാവം മങ്ങുകയാണ്, അമിത് ഷാ നിറഞ്ഞു നിൽക്കുകയാണ്, എങ്ങും കളം നിറഞ്ഞു കളിക്കുകയാണ്. അനിൽചന്ദ്ര അമിത് ഷാ എന്ന ഞാൻ ഈ രാജ്യത്തെ പ്രധാനമന്ത്രി ആയി അധികാരം ഏൽക്കുന്നു എന്ന കാഹളം കേൾക്കാൻ ഈ നിലയിൽ പോയാൽ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരില്ല. ഏകാധിപത്യത്തിൻ്റെ ആ കാഹളം ലക്ഷ്യം വെക്കുന്നത് ഭരണഘടനയുടെ അന്ത്യശ്വാസം കൂടിയാണ്.