‘ നീ തീർന്നു മോളെ നിൻ്റെ കണ്ണിൽ മുളക് അല്ല തേക്കേണ്ടത് മുഖത്ത് ആസിഡ് ഒഴിക്കണം നായിൻ്റെ മോൾ ‘

0
204
Vishnu Vijayan
‘ നീ തീർന്നു മോളെ നിൻ്റെ കണ്ണിൽ മുളക് അല്ല തേക്കേണ്ടത് മുഖത്ത് ആസിഡ് ഒഴിക്കണം നായിൻ്റെ മോൾ ‘
രജിത് ആർമി എന്ന ഊളകളുടെ കൂട്ടം ഇന്നലെ ഫെയ്സ്ബുക്കിൽ എഴുതി വിട്ട ആയിരക്കണക്കിന് തെറികളിൽ ഏറ്റവും കൂടിയതാണ്, രജിത് സ്കൂളിൽ ഏറ്റവും മികച്ച വിദ്യാർത്ഥി എന്ന് വേണമെങ്കിൽ ഇത് എഴുതി വിട്ടവനെ/അവളെ വിളിക്കാം.
ഇതാണ് ഇത് തന്നെയാണ് അയാൾ ലക്ഷ്യം വെക്കുന്നത്, സ്ത്രീ വിരുദ്ധ – ട്രാൻസ് വിരുദ്ധ – ശാസ്ത്ര വിരുദ്ധമായ നിലപാടുകളുടെ അടിത്തറയിൽ ഇതിൽ കുറഞ്ഞ് ഒന്നും തന്നെയില്ല രജിത് സ്കൂളിൽ.
ഇന്നലെ ഒരു രാത്രി മുഴുവൻ കേരളത്തിൽ സോഷ്യൽ മീഡിയ വഴി ഈ രീതിയിൽ ഒരു സ്ത്രീക്കെതിരെ തെറിവിളിയുമായി നടന്ന കൂട്ടത്തിൽ ,
മുൻപ് ഹൈദരാബാദ് പോലീസിന് ജയ് വിളിച്ചവരുണ്ട്, ആസിഡ് ആക്രമണം നടത്തിയവനെ തെരുവിൽ പച്ചയ്ക്ക് കൊളുത്തണം എന്ന് പറഞ്ഞ് വികാര ക്ഷോഭം നടത്തിയവരുണ്ട്, തമിഴരെ, ഇതര സംസ്ഥാന തൊഴിലാളിയെ പരിഹസിച്ച് സ്വയം പരിഷ്കൃത മലയാളി എന്ന് മേനിനടിച്ചവർ ഉണ്ട്,
രജിത്തിൻ്റെ വിദ്യാഭ്യാസ യോഗ്യത ചൂണ്ടിക്കാട്ടി ആ മാലിന്യത്തെ തലയിലേറ്റി നടക്കുന്ന കൂട്ടത്തിൽ മുൻപ് മണി ആശാൻ്റെ വിദ്യാഭ്യാസ അളന്ന് തിട്ടപ്പെടുത്തി യോഗ്യത നിശ്ചയിച്ചവരുമുണ്ട്.
ഇതൊക്കെ വെറും നേരംപോക്ക് ആയി വേണമെങ്കിൽ കാണാം പക്ഷെ ഇതാണ് നമ്മൾ ഇത്രയും ഉള്ളൂ നമ്മൾ.
ബിഗ്‌ ബോസ് എന്ന പ്രോഗ്രാം സമൂഹത്തിൽ ഏറ്റവും മലിനമായ ഒന്നിനെ കണ്ടെത്തി ആ മാലിന്യം കൂടുതൽ ആളുകളിൽ എത്തിച്ച് അതുവഴി പുതിയൊരു കൂട്ടത്തെ കണ്ടെത്തി
മലയാളിക്ക് പുതിയതായി സമ്മാനിച്ച ശൈലിയൊന്നും അല്ല ഇത്,
ഇവിടെ തന്നെ ഉണ്ടായിരുന്നതാണ് വീണ്ടും
അത് ഉറപ്പിച്ചു നിർത്താനായി പരിശ്രമിക്കുന്ന കൂട്ടത്തിൽ ഏഷ്യാനെറ്റ് ൻ്റെ പേര് കൂടി ഇപ്പോൾ ചേർക്കപ്പെട്ടു എന്നതാണ്.
ഇക്കൂട്ടത്തിൽ ഒന്ന് പറയാതെ വയ്യ.
ഡിയർ മോഹൻലാൽ നിങ്ങളുടെ പേജിൽ ഇന്നലെ വന്നു നിറഞ്ഞ രജിത് ഭക്തരുടെ
അസഭ്യവർഷം സമയം പോലെ എടുത്തു നോക്കണം നിങ്ങളുടെ ആരാധക വൃന്ദങ്ങൾ ഇക്കാലമത്രയും സോഷ്യൽ മീഡിയ വഴി വിളിച്ചു പറഞ്ഞ് നടന്നത് ഇതിൽ നിന്ന് ഒട്ടും കുറഞ്ഞ നിലയിലല്ല….
………………………………………………………………….
നമ്മുടെ പ്രബുദ്ധയുടെ ഗീർവാണങ്ങളിൽ നാം ഒളിപ്പിച്ചു വെച്ചിട്ടുള്ള യാഥാർത്ഥ്യങ്ങൾ ആണ്, ഓരോ രജിത് കുമാറും വന്നു തുറന്നു കാട്ടി കൈയ്യടി വാങ്ങി കടന്നു പോകുന്നത്, ഇവർക്ക് ഇങ്ങനെ വിസിബിലിറ്റി ഉണ്ടാക്കി കൊടുക്കാൻ പതിനാറ് വയസ്സിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ രജിത് സാർ ഉയിർ എന്ന് സ്റ്റാറ്റസ് ഇട്ട് നിർവൃതി അടയുന്നവർ മുതൽ എൺപത് കടന്ന് ടീവി ചാനലിന്റെ മുൻപിൽ അയാളുടെ നാടകം കണ്ട് കണ്ണ് നിറയുന്ന തലമുറകൾ വരെയുണ്ട്.
No Doubt ഇതാണ് ഇത് തന്നെയാണ് ഏറിയും കുറഞ്ഞുമൊക്കെ നമ്മൾ, ഇതിനെ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാൻ കഴിയുന്നവർ ഓരോ തവണയും വന്നുകൊണ്ടേയിരിക്കും…