ഹം സബ് ഏക് ഹേ ഹിന്ദു മുസ്ലിം ഏക് ഹേ ‘എന്ന് മുദ്രാവാക്യം വിളിച്ച് ഡെൽഹിയുടെ തെരുവിൽ അണിനിരക്കുന്ന സാധാരണ ജനങ്ങളുണ്ട്, അവരാണ് ഈ രാജ്യത്ത് ഭൂരിപക്ഷം

543
Vishnu Vijayan
രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഗതി മാറ്റിമറിച്ച പേൾഹാർബർ അക്രമത്തെ അടിസ്ഥാനപ്പെടുത്തി 2001 ൽ ഇറങ്ങിയ Pearl Harbour എന്ന ഹോളിവുഡ് സിനിമയിൽ, വ്യോമാക്രമണം നടക്കുന്ന സന്ദർഭത്തിൽ ഇരയാകളായ മനുഷ്യർക്ക് ചികിത്സ നൽകുന്ന രംഗമുണ്ട്, മുറിവ് തുടയ്ക്കാൻ ഉള്ള ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന തുണി തീർന്നു പോയതിനെ തുടർന്ന് ഒരു നേഴ്‌സ് തൻ്റെ അടിവസ്ത്രം ഊരിയെടുത്ത് മുറിവ് തുടയ്ക്കുകയോ മറ്റോ ചെയ്യുന്നൊരു സന്ദർഭം.യുദ്ധ കൊതിയൻമാരും, വർഗീയത വിറ്റ് രാഷ്ട്രീയം പറയുന്നവരും, അതിൽ സൗകര്യ പൂർവ്വം മൗനം പാലിച്ച് കഴിയുന്നവർക്കും അപ്പുറം മനുഷ്യരുണ്ട് തങ്ങളാൽ കഴിയും വിധം അതിനെതിരെ ഇറങ്ങി തിരിക്കുന്നവർ. അവർ എല്ലായിടത്തുമുണ്ട്.
………………..
ഈ രാജ്യത്തെ ഏറ്റവുമധികം അപരവത്കരണം നേരിടുന്ന ജനത തെരുവിൽ വീണ്ടും വീണ്ടും അതിക്രമം നേരിടേണ്ടി വരുന്നു, വേട്ടയാടപ്പെടുന്നു, അത് നിർദ്ദയം തുടരുന്നു, ഭരണകൂടം വ്യക്തമായ മൗനം പാലിക്കുന്നു, ഭരണ പക്ഷത്തിന്റെ നേതാക്കൾ തുടർച്ചയായി കലാപാഹ്വാനം മുഴക്കുന്നു.
സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ജനതയെ പോയി കാണേണ്ട നേരത്ത് പ്രാർത്ഥന യോഗത്തിൽ മുഴുകുന്നു, രാജ്യത്തിന്റെ പ്രതിപക്ഷ പ്രധാനമന്ത്രി സ്ഥാനാർഥിയായി വാഴ്ത്തപ്പെടുന്ന നേതാവ് കിലോമീറ്ററുകൾ അകലെ ഇതിനെതിരെ ഒന്നും ചെയ്യാൻ ശ്രമിക്കാതെ കഴിഞ്ഞു കൂടുന്നു.
……………
തലസ്ഥാന നഗരം കത്തിയെരിയുന്ന നേരത്ത് സത്യസന്ധമായ വാർത്തകൾ തങ്ങളുടെ സോഷ്യൽ മീഡിയ വഴി വരെ ലോകത്തോട് വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തകരുണ്ട്, വിദ്യാർത്ഥികളുണ്ട്.
തെരുവിൽ അതിക്രമം നേരിടേണ്ടി വരുന്ന മുസ്ലിം ജനതയ്ക്കും അഭയം ആവശ്യമുള്ള ആർക്കും വേണ്ടി ഗുരുദ്വാരയുടെ വാതിൽ തുറന്നു കൊടുക്കുന്ന മനുഷ്യരുണ്ട്, മുസ്ലീം അയൽവാസികൾക്ക് അഭയം നൽകി അക്രമകാരികൾക്ക് നേരെ റോഡുകൾ തടഞ്ഞു നിർത്തിയ ദലിതരുണ്ട് , മെഡിക്കൽ ക്യാമ്പ് തുടങ്ങി വേണ്ട സഹായങ്ങൾ ചെയ്തു ഉറപ്പ് വരുത്തുന്ന ഇടതുപക്ഷ സംഘടനകൾ ഉണ്ട്, കൃത്യമായ ഇടപെടലിനായി ശ്രമിക്കുന്ന അവരുടെ നേതാക്കളുണ്ട്, എല്ലാ പ്രോഗ്രാമും റദ്ദ് ചെയ്ത് ഡൽഹിക്ക് യാത്ര തിരിക്കുന്ന ചന്ദ്രശേഖർ ആസാദ് ഉണ്ട്. ഹം സബ് ഏക് ഹേ ഹിന്ദു മുസ്ലിം ഏക് ഹേ ‘
എന്ന് മുദ്രാവാക്യം വിളിച്ച് ഡെൽഹിയുടെ തെരുവിൽ അണിനിരക്കുന്ന സാധാരണ ജനങ്ങളുണ്ട് ഡെൽഹിയുടെ തെരുവിൽ.ഇക്കൂട്ടർ ഈ രാജ്യം മുഴുവനുണ്ട്, ഇവരാണ് ഇവരാണ് ഞങ്ങളാണ് ഈ ദേശത്ത് ഭൂരിപക്ഷം,ഇതെല്ലാം അതിജീവിച്ച് മാത്രമേ നിങ്ങൾക്ക്‌ ഈ രാജ്യം നിങ്ങളുടേത് നിങ്ങളുടേത് മാത്രമാക്കി തീർക്കാൻ കഴിയൂ…
Advertisements