“വിജയ് ഫാൻസ്‌ കോളനിപ്പിള്ളേർ, ഏട്ടൻ ഫാൻസ്‌ ഉന്നത കൊലജാതർ”

308

Vishnu Vijayan എഴുതുന്നു

ആൻ്റണി പെരുമ്പാവൂരിൻ്റെ ഫെയ്സ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം വിജയ് ഫാൻസും, മോഹൻലാൽ ഫാൻസും തമ്മിലടിക്കുന്നത് കണ്ടു, സംഭവം എന്താണെന്നാൽ പുതിയ സിനിമ ബിഗിലിന് നിയമാനുസൃതമായി 125 തീയേറ്ററുകൾ കേരളത്തിൽ നൽകിയുള്ളു, അത് മുന്നൂറായി ഉയർത്തണം എന്നതാണ് വിജയ് ഫാൻസിൻ്റെ വിഷയം, ഇവർ ആൻ്റണി പെരുമ്പാവൂരിനെ തെറി പറഞ്ഞതാണ് ഏട്ടൻ ഫാൻസിൻ്റെ വിഷയം, ഇതിപ്പോൾ പറയാൻ കാരണം ഫാൻസ് ഫൈറ്റ് രോദനത്തെ കുറിച്ച് പറയാനല്ല.

അതിൽ കണ്ട ചില കമൻ്റുകളെ കുറിച്ചാണ് കമൻ്റ് കണ്ടിട്ട് Ffc സ്കൂൾ ആണെന്നത് വ്യക്തം, Ffc ൽ രൂപംകൊണ്ട ‘കോളനി’ എന്ന പദം കൂട്ടിയുള്ള തെറികൾ വിജയ് ഫാൻസിന് നേരെ വ്യാപകമായി ഉപയോഗിച്ച് കണ്ടു. വിജയ് ഫാൻസ് ആകുക എന്നത് വളരെ വിലകുറഞ്ഞ ഏർപ്പാടാണ് അതുകൊണ്ട് അതിനെ വിലയിരുത്താൻ കണ്ടെത്തിയ മാർഗം കോളനികളോട് ചേർത്ത് പറയലാണ് അപ്പോൾ ഒരു വെടിക്ക് രണ്ടും ശുഭം.

വിജയ് യുടെ കാര്യത്തിൽ മറ്റൊരു സാധ്യത കൂടി ഉണ്ട് കെട്ടോ ഈ കാര്യത്തിൽ ശരത് കുമാർ, സത്യരാജ്, വിജയകാന്ത്, രജനീകാന്ത് ഉൾപ്പെടെ സെമീന്താർ, നാട്ടാമാ മൂവികൾ വഴി നാട്ടുക്കൂട്ടവും, പഞ്ചായത്തും നടത്തുന്ന സവർണ തമിഴ് പ്രമേയങ്ങൾ കൈകാര്യം ചെയ്യാതെ വിജയ് സ്ഥിരമായി കൈകാര്യം ചെയ്തു പോരുന്ന സാധാരണ ജനങ്ങളുടെ ഇടയിലുള്ള ക്യാരക്ടറുകൾ തന്നെയാണ് (അത് രക്ഷാപ്രവർത്തനമോ എന്തെങ്കിലും ആയിക്കോട്ടെ) ക്യാമറയ്ക്കും, സ്ക്രീനിനും പുറത്ത് അയാളിൽ സാധാരണ ജനങ്ങളിൽ വലിയൊരു വിഭാഗം വരുന്ന ആരാധകരെ നേടികൊടുത്തിട്ടുണ്ട്, അതിന്റെ അർത്ഥം അയാളുടെ ആരാധക വൃന്ദം മുഴുവൻ ഈ സാധാരണ മനുഷ്യരാണ് എന്നല്ല.

ഇനി കൗതുകകരമായ മറ്റൊരു കാര്യം,

മലയാളത്തിൽ രഞ്ജിത്ത്, പ്രിയദർശൻ, വാർപ്പുമാതൃകകളെ പിൻതുടർന്നു നിരന്തരം, നായർ നമ്പൂതിരി മേനോൻ ലൈനിൽ ഉന്നത കുല ജാതനും, സത്ഗുണ സമ്പന്നനുമായ ഫ്യൂഡൽ മാടമ്പി ലൈൻ കൾട്ട് സമ്മാനിച്ച ലാലേട്ടൻ്റെ ഫാൻസ്‌ ആണ് ഈ കോളനി വിളികളുമായി മുൻപിൽ നിൽക്കുന്നത് എന്നതാണ്,

പുറത്തു നിന്ന് നോക്കുമ്പോൾ വെളിവില്ലാതെ കുറെ പിള്ളേര് തമ്മിൽ നടത്തുന്ന ഫാൻ ഫൈറ്റ് തെറിവിളികളായി കാണാം, പക്ഷെ നടക്കുന്നത് കോളനി ജീവിങ്ങളെ കുറിച്ച് നിലവിലുള്ള പൊതുബോധം ഇങ്ങനെ ഫെയ്ക്ക് ഐഡികളിൽ നിന്നും, ഒറിജിനൽ ഐഡികളിൽ നിന്നും പ്രവഹിക്കുകയാണ്, തെറികളും, പുശ്ചവും, പരിഹാസവും ഒക്കെ ആയി പുതിയ പുതിയ തെറികളായി.

വിനായകൻ എന്ന യുവാവിനെ എന്തിൻ്റെ പേരിലാണോ കൊന്നത് അതേ ചിന്തകളുടെ കുത്തൊഴുക്കാണ് വിജയ് എന്ന നടനെതിരെ എന്ന പേരിൽ ഇങ്ങനെ വന്നു നിറയുന്നത് ഈ സ്റ്റീരിയോ ടൈപ്പ് പൊതുബോധ (ക…പ്പ്) തലമുറകളിൽ ഓരോ കാലത്തും ഓരോ രീതിയിൽ ഉറപ്പിച്ചു പോരുന്നത് ഇങ്ങനെ ഒക്കെയാണ്, ഇപ്പോൾ വിജയ് ആരാധന എന്നത് അതിനൊരു കാരണമായി ഉപയോഗിക്കുന്നു എന്ന് മാത്രം.