എഴുതിയത് : Vishnu Vijayan

നാമെല്ലാം നന്നേ ചെറുപ്രായത്തിൽ തന്നെ കേൾക്കുന്നത് ഏതോ ഒരു മതഭ്രാന്തനാൽ മഹാത്മാ ഗാന്ധി കൊലചെയ്യപ്പെട്ടു എന്നാണ് അയാൾ ഒരു ഭ്രാന്തനായി, ആ ഭ്രാന്തിൻ്റെ ഫലമായി പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ അയാളാൽ ഗാന്ധി കൊല്ലപ്പെട്ടു എന്നെല്ലാം ആരെങ്കിലും ധരിച്ചാൽ തെറ്റുപറയാനാകില്ല.

എന്നാൽ അയാൾ ഒരു ആർ എസ് എസ് അനുഭാവിയും, ഹിന്ദു മഹാസഭാ എന്ന തീവ്ര ഹിന്ദുത്വ സംഘടനാ വക്താവും ആയിരുന്നു എന്നും, പെട്ടെന്ന് സംഭവിച്ച ഒരു തോന്നലിൻ്റെ പുറത്ത് വന്ന പ്രവർത്തി ആയിരുന്നില്ല മറിച്ച് കൃത്യമായ അജണ്ടയുടെ ഫലമായി നടന്നത് ആയിരുന്നുവെന്നും, അതിൽ നാഥുറാം ഗോഡ്സെ മാത്രമല്ല നാരായൺ ആപ്തെ, വിഷ്ണു കാർക്കറെ, മദൻലാൽ പഹ്വ, ഗോപാൽ ഗോഡ്സെ, ദത്താത്രേയ പർച്ചുറെ, ദിഗംബർ ബിഡ്ജ ഒപ്പം സാക്ഷാൽ വിനായക് ദാമോദർ സവർക്കർ എന്നിങ്ങനെ വലിയ ഒരു നിര ഉണ്ടായിരുന്നു എന്ന വസ്തുത ഗാന്ധി വധത്തെ സംബന്ധിച്ച് അദൃശ്യമായി മാത്രമേ നമ്മുടെ സാമാന്യ ധാരണയിൽ എത്തുകയുള്ളു.

Vishnu Vijayan
Vishnu Vijayan

ഗാന്ധി വധത്തിലെ മാപ്പ് സാക്ഷി ദിംഗഭർ ബാഡ്ജെയുടെ മൊഴിയിൽ പറയുന്ന ഒരു കാര്യം ഇങ്ങനെ ആണ്, ഗാന്ധി വധത്തിന് മുൻപ് അവസാനമായി സവർക്കർ സദനിലെ സന്ദർശനത്തിന് ശേഷം ആപ്തെയ്ക്കും ഗോഡ്സെക്കും ഒപ്പം കാറിൽ സഞ്ചരിക്കവേ നൂറു വർഷം ജീവിക്കാനുള്ള ഗാന്ധിജിയുടെ ആഗ്രഹം പൂർത്തിയായി എന്ന് തത്യാറാവു (സവർക്കർ) പ്രവചിച്ചതായി ആപ്തെയുടെ വാക്കുകൾ അദ്ദേഹം മൊഴിയിൽ പറയുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം കുറ്റവിമുക്തനായി,

പക്ഷെ ഈ ചരിത്രം ഒന്നും മറച്ചു വെക്കില്ല എന്നതാണ്, കോളിൻസും ലാപ്പിയറും എഴുതുന്നുണ്ട് (A.G.Noorani ) ആന്തമാൻ ദ്വീപ് സവർക്കറെ ഒരു നല്ല പാഠം പഠിപ്പിച്ചു, പോലീസിന് തൻ്റെ മേൽ ഒരു കേസ് കെട്ടിപ്പൊക്കാൻ ഒരിക്കലും കഴിയാത്തവിധം അദ്ദേഹം കൊലപാതകികളുമായുള്ള തൻ്റെ ബന്ധം അതിയായ കരുതലോടെ ഒളിച്ചു വെക്കാൻ കഴിഞ്ഞു എന്ന്, ചുരുങ്ങിയ പക്ഷം മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളുടെ അജ്ഞാത ഹസ്തങ്ങൾ ഉള്ള മതഭ്രാന്തൻ എന്ന് അവർ സവർക്കറെ വിശേഷിപ്പിച്ചു, ഗാന്ധിയുടെ ഉൾപ്പെടെ.

നൂറു വർഷവും കടന്ന് നൂറ്റി അമ്പതു വർഷം ആകുന്നു പാർലമെന്റിൽ സെൻട്രൽ ഹാളിൽ ഗാന്ധിയുള്ള അതേ സെൻട്രൽ ഹാളിൽ ഇപ്പോൾ സവർക്കറും ഉണ്ട്, അതിനകത്തും പുറത്തും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര ഭാരം വഹിക്കുന്നവർ ഗാന്ധി ജൻമദിനത്തിൽ നടത്തുന്ന ആഘോഷവും തകർക്കുന്നുണ്ട്, എന്നാൽ നാമെല്ലാം ആ ചെറുപ്രായത്തിൽ അല്ല കെട്ടോ ഇപ്പോൾ.

അതുകൊണ്ട് തന്നെ ഓർമ്മിച്ചെടുക്കട്ടെ,

ആദ്യം ചെയ്യേണ്ടത് പൊതുജന മധ്യത്തിൽ പ്രവർത്തിക്കുകയാണ്, ഇന്നും ആർ എസ് എസ് പൊതുരംഗത്ത് പ്രവർത്തിക്കുന്ന സംഘടനയല്ല, മറിച്ച് രഹസ്യ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് എന്ന് പറഞ്ഞത് ഗാന്ധിയാണ്. പിന്നെയും അദ്ദേഹം പറഞ്ഞിരുന്നു കെട്ടോ (Communalism, Ram Puniyai) സമഗ്രാധിപത്യ വീക്ഷണമുള്ള ഒരു വർഗീയ സംഘടനായണ് ആർ.എസ്‌.എസ് എന്ന്…

ഗാന്ധി അത് അന്നേ പറഞ്ഞിരുന്നു, നമുക്ക് ഗാന്ധിയുടെ ഈ വാക്കുകൾ ഇനി എത്രനാൾ ആവർത്തിച്ചു പറയാൻ കഴിയും എന്നറിയില്ല,

ഇതും,

ഗാന്ധി ജയന്തി ആശംസ

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.