മനുസ്മൃതി തുടർന്നും ചുട്ടെരിക്കപ്പെടട്ടെ…ഭരണഘടന വിജയിക്കട്ടെ

202

Vishnu Vijayan

കാഴ്ചയിൽ നല്ല പ്രായമുള്ള തമിഴ് ബ്രാഹ്മിൺ പുരോഹിതനെന്ന് തോന്നുന്ന ഒരു മനുഷ്യൻ, തന്നോട് സംസാരിക്കുന്ന ആളുകളോട് അയാൾ പറയുന്നത്, ഇങ്ങനെയാണ്

Women are should not be independent

തമിഴ് തെരിയുമാ…!

പെൺകൾ അവർ പേരിലെ ബാങ്ക് അക്കൗണ്ട് ആരംഭിക്ക കൂടാത്, (അതുവഴി അവർക്ക് സാമ്പത്തിക ഭദ്രതയും/സ്വാതന്ത്രവും കൈവരുന്നു എന്ന് )

മനുസ്മൃതി, മുൻപോട്ടു വെക്കുന്ന വർണ വ്യവസ്ഥയിലേക്കാണ് ചേർത്ത് നിർത്തുന്നത് ജനാധിപത്യ ചിന്തകൾ റദ്ദു ചെയ്തു വരുന്ന വാക്കുകളിൽ നിലവിൽ ഒരു ഗതികേടിൻ്റെ ധ്വനിയുണ്ട്. മറുവശത്ത് ആ ഗതികേടിൻ്റെ ഉറവിടം ഭരണഘടനയാണ്. ഇത്തരം വീഡിയോ വ്യാപകമായി ഷെയർ ചെയ്യുന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ആചാര സംരക്ഷണം ഒക്കെ ഉയർത്തുന്ന സ്ത്രീകളെ, നിങ്ങൾ ഈ ബ്രാഹ്മണിക്കൽ പാട്രിയാർക്കിയുടെ അതിർവരമ്പുകൾ ഭേദിച്ച് ഇന്ന് ഇവിടെ എത്തിനിൽക്കുന്നത് എങ്ങനെയെന്ന് അറിയുമോ…!!!

ഈ രാജ്യത്തെ സവർണ ഹിന്ദു സ്ത്രീകൾ ഉൾപ്പെടെയുള്ള നീതി നിഷേധത്തിന്റെ ഇരകളായ ആളുകളുടെ അവകാശം ഉറപ്പു വരുത്തുന്നതിന് ഹിന്ദു കോഡ് ബിൽ തയ്യാറാക്കിയ, സമൂഹ പുരോഗതി ഞാൻ വിലയിരുത്തുന്നത് സ്ത്രീകളുടെ പുരോഗി ആയാണ് എന്ന നിലപാട് കൈക്കൊണ്ട, ഒരു മനുഷ്യൻ്റെ മാനവിക ബോധ്യങ്ങളുടെ ഫലമാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം അതിനെതിരെ തന്നെയാണ് പലയാവർത്തി നിങ്ങൾ അകത്തളങ്ങളിൽ നിന്നും പുറത്ത് വന്നു ആചാര സംരക്ഷണം മുഴക്കുന്നത്. സ്ത്രീകളെ, ദളിതരെ, ന്യൂനപക്ഷങ്ങളെ ഈ രാജ്യത്തെ ഭരണഘടന സംരക്ഷിക്കാനുള്ള ജാഗ്രത പുലർത്താൻ, നമ്മുടെ കാര്യത്തിൽ ബാധ്യത ഒരൽപം കൂടുതലാണ് എന്തെന്നാൽ ഇന്ത്യൻ ഭരണഘടനയുടെ സ്ഥാനത്ത് മറ്റൊരു മനുസ്മൃതി സ്ഥാപിക്കപ്പെട്ടാൽ നമുക്കിവിടെ മറ്റൊരു സാധ്യത തന്നെ ഇല്ല..

ഭരണഘടനാ ദിനം എനിക്ക് അംബേദ്കറെ ഓർക്കാനുള്ള ദിനമാണ്, നൂറ്റാണ്ടുകളോളം ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യർക്ക് ജനാധിപത്യ അവകാശം പരിപൂർണമായി നിഷേധിച്ച നിയമ ഗ്രന്ഥമായ മനുസ്മൃതി ഞാൻ കത്തിക്കുന്നു, പകരം എല്ലാവർക്കും നീതിയും തുല്യതയും ഉറപ്പ് വരുത്തുന്ന ഭരണഘടന ഞാൻ വാഗ്ദാനം ചെയ്യുന്നു എന്ന അംബേദ്കറുടെ ഈ വാക്കുകൾക്ക് നൂറ്റാണ്ടിന്റെ അനീതിയെ മറികടന്ന ചരിത്രം പറയാനുണ്ട്, ഈ ദേശത്തെ എണ്ണിയാൽ തീരാത്തത്രയും ജീവിതങ്ങളുടെ വിലയുണ്ട്,

എൻ്റേത് ഉൾപ്പെടെ…

Yes, He is the Father of Indian Republic..

Long live Indian constitution