പെരിയാറിൻ്റെ മണ്ണിനെ കാവി പുതയ്ക്കാൻ കോൺട്രാക്ട് എടുത്തു വരുന്നത് എത്ര വലിയ സൂപ്പർ സ്റ്റാർ ആയാലും തമിഴ് മക്കൾ അതിനെ തികഞ്ഞ അവജ്ഞയോടെ തള്ളി കളയുക തന്നെ ചെയ്യും

0
184
Vishnu Vijayan
വിജയ്‌യെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തു മുപ്പത് മണിക്കൂർ ചോദ്യം ചെയ്യുമ്പോൾ അത് വിജയ് സംഘ് ഭരണകൂട വിമർശനം തൻ്റെ സിനിമയിൽ നിരന്തരം ഉപയോഗിച്ച് വരുന്നു എന്നത് കൊണ്ട് മാത്രമല്ല.
സിനിമ സെറ്റിലും, പോതു വേദിയിലും വളരെ സൈലന്റ് ആയി മാത്രം ഇടപെട്ടിരുന്ന വിജയ് അടുത്ത കാലത്ത് തൻ്റെ സിനിമാ ഓഡിയോ ലോഞ്ച് രാഷ്ട്രീയ നിലപാടുകൾ പറയാനുള്ള വേദികളാക്കി തീർത്തതിൻ്റെ കൂടി റിസൽട്ട് ആണ്. ഇതുവഴി അയാൾക്ക് ഒരു നെഗറ്റീവ് ഇമേജ് നൽകുക എന്ന വസ്തുത കൂടിയുണ്ട്.
രജനീകാന്ത് ഒക്കെ രാഷ്ട്രീയ പ്രഖ്യാപനം നടത്തി കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയാതെ നിൽക്കുന്നിടത്താണ് ഒരേസമയം സിനിമയിൽ രജനിയുടെ സ്ഥാനം ഉറപ്പിച്ചു കൊണ്ട് സ്ക്രീനിന് പുറത്ത് വിജയ് തൻ്റെ വേദികൾ നിലപാടുകൾ അറിയിക്കാനുള്ള, ഭാവിയിലേക്കുള്ള സൂചന നൽകാനുള്ള വേദികളാക്കി തീർക്കുന്നത്.
അതുകൊണ്ട് തന്നെ ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ പോയ വിജയ്‌യുടെ വാക്കുകൾക്ക് ആരാധകരും, തമിഴ്നാടും കാത്തിരിക്കുന്നത് മാസ്റ്ററിൻ്റെ ഓഡിയോ ലോഞ്ചിങ് വേദി തന്നെയാണ്.
………………..
സാമൂഹിക പ്രശ്നങ്ങളിൽ മാധ്യമ ശ്രദ്ധ ക്ഷണിക്കാതെ സൈലന്റായി ഇടപെടുന്ന രീതിയാണ് വിജയ് പിൻതുടർന്നു പോരുന്നത്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്.
1. മെഡിക്കല് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വന്ന ദളിത് കൂടിയായ വിദ്യാര്ഥിനി അനിതയുടെ വീട് സന്ദര്ശനം നടത്തിയത്.
2. ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടികര് സംഘം ഇടപെടുന്നതിന് മുൻപ് ചെന്നൈ മറീന ബീച്ചില് ജനത്തിനിടയിൽ ആരുമറിയാതെ ഐക്യദാര്ഢ്യവുമായി എത്തി അയാൾ ജനങ്ങള്ക്കൊപ്പം രാത്രി മുഴുവന് പങ്കുചേരുകയും ചെയ്യുന്നു.
3. പുല്വാമ ഭീകരാക്രമണത്തെ തുടര്ന്ന്
അവധിയിൽ പോയിരുന്ന പട്ടാളക്കാരെ അടിയന്തരമായി തിരിച്ചു വിളിച്ച ഘട്ടത്തിൽ. തേനി സ്വദേശിയായ ജവാനെ ഫോണിൽ വിളിച്ച് വിഷമിക്കേണ്ട, ഒരു പ്രശ്നവും ഉണ്ടാകില്ല, സന്തോഷത്തോടെ ഇരിക്കൂ ജോലി കഴിഞ്ഞു തിരികെ വരുമ്പോള് നമുക്ക് നേരിട്ട് കാണാം എന്ന് പറയുന്നു.
4. തൂത്തുക്കുടി എൻകൗണ്ടറിൽ കൊല്ലപ്പെട്ട ആളുകളുടെ വീട്ടിൽ എത്തി കാണുകയും, അവർക്ക് സാമ്പത്തിക സഹായം നൽകാൻ തയ്യാറാകുകയും, തൻ്റെ പിറന്നാൾ പതിവ് രീതിയിൽ നടത്തരുതെന്ന് ആരാധകരോട് പറയുകയും ചെയ്യുന്നു.
5. ‘നോട്ട് നിരോധനം’ നടപ്പിലാക്കിയ ഘട്ടത്തിൽ ‘ നോട്ട് നിരോധനം എത്ര വലിയ നടപടി ആയാലും 80 ശതമാനം ജനതയെ തെരുവിൽ നിർത്തുന്ന പരിഷ്കാരങ്ങളോട് യോജിക്കാൻ കഴിയില്ലെന്ന് ‘ അയാൾ വിയോജിപ്പ് അറിയിക്കുന്നു.
6. ഒരു മാധ്യമ പ്രവർത്തകയ്ക്കെതിരെ ഫാൻസ് സമൂഹ മാധ്യമത്തിൽ അക്രമം അഴിച്ചു വിട്ട് മോശമായി ട്രോളിയും, സ്ലട്ട് ഷെയിമിംഗ് നടത്തിയും അക്രമം തുടർന്നു വന്നപ്പോൾ ഇത്തരം പ്രവണതകൾ ആവർത്തിച്ചാൽ അസോസിയേഷൻ പിരിച്ചു വിടുമെന്നാണ് മുന്നറിയിപ്പ് നൽകിയത്.
ആളുകളുടെ ഒപ്പം സമയമെടുത്ത് ക്യൂവിൽ നിന്ന് വോട്ട് ചെയ്തു മടങ്ങുന്നു, ഇങ്ങനെ നിരവധിയാണ്. ഒരു താരം എന്ന നിലയിൽ നിന്ന് മനുഷ്യരിലേക്ക് ഇറങ്ങി ചെല്ലുകയാണ് അയാൾ.
ഇതിന് പുറമെ എംജിആർ ഒക്കെ പയറ്റി തെളിഞ്ഞ രീതിയിൽ ജനത്തിനിടയിൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന തരത്തിലുള്ള സിനിമയിലെ പ്രകടനങ്ങളും.
വിജയ് തൻ്റെ സിനിമകൾ വഴി ഏറ്റവുമധികം ഉപയോഗിച്ച് വരുന്നത് തമിഴ്, തമിഴൻ എന്ന സ്വത്വബോധമാണ്. ദളപതിയിൽ എത്തി നിൽക്കുമ്പോൾ, അണ്ണാദുരൈയിൽ ആരംഭിച്ച തമിഴക സിനിമാ – രാഷ്ട്രീയ സമവാക്യത്തിൻ്റെ ഇങ്ങേത്തലയ്ക്കൽ വിജയ് നടത്തുന്ന ചുവടുവെപ്പ് കൂടിയാണ്.
രജനീകാന്തിന് ഒക്കെ പലപ്പോഴും കൃത്യമായി നടപ്പിലാക്കാൻ കഴിയാത വന്ന കാര്യങ്ങളാണ് വിജയ് നിരന്തരം ചെയ്യുന്നത്.
ബിജെപി യെയും തമിഴ് നാട്ടിലെ അവരുടെ നിലവിലെ സഖ്യ കക്ഷി AIADMK യെയും വിമർശനം നടത്തുന്നതിൽ വിജയ് സിനിമകൾ ഒട്ടും പിന്നിലല്ല.
…………………….
പെരിയാറിൻ്റെ മണ്ണിനെ കാവി പുതയ്ക്കാൻ കോൺട്രാക്ട് എടുത്തു വരുന്നത് എത്ര വലിയ സൂപ്പർ സ്റ്റാർ ആയാലും തമിഴ് മക്കൾ അതിനെ തികഞ്ഞ അവജ്ഞയോടെ തള്ളി കളയുക തന്നെ ചെയ്യും എന്ന് രജനിയുടെ അനുഭവം കാണിച്ചു തരുന്നത്.
ദളപതി എന്നാൽ ഇംഗ്ലീഷിൽ Commander
in Chief എന്നാണ് , നേതാവ്, തലൈവൻ എന്നൊക്കെ പറയാം. നേതാവ് വെറുതെ അങ്ങ് ഉണ്ടാകുകയല്ല അതിനു ജനം പിന്നിൽ വേണം രജനീകാന്ത് താനാണ് തമിഴ് മണ്ണിൽ അവസാന വാക്ക് എന്ന് കരുതിയിരുന്ന, ആ ധാർഷ്ട്യം തമിഴരുടെ നേരെ വിളിച്ചു പറഞ്ഞ നേരത്താണ് വിജയ് ജനത്തെ അറിഞ്ഞ്, ഓൺ സ്ക്രീനിലും, ഓഫ് സ്ക്രീനിലും അവരിൽ ഒരാളായി നിന്ന് തന്റെ വരവ് അറിയിക്കുന്നത്.
രജനീകാന്ത് ലൈനിൽ ചാണകം മണക്കുന്ന രാഷ്ട്രീയം പറയാൻ അയാൾ തയ്യാറല്ല എന്ന് മാത്രമല്ല കിട്ടുന്ന അവസരങ്ങളിൽ തന്നാൽ ആകുംവിധം സംഘിനെതിരെ നല്ല കൊട്ട് കൊടുത്തു കൊണ്ട് ജോസഫ് വിജയ് എന്ന സൂപ്പർ സ്റ്റാർ പറയുന്നത്,
നിലപാട് മുഖ്യം ബിഗിലേ എന്നാണ്…