വെളുത്ത ലോകത്തെ കറുത്ത സുന്ദരി

0
231

Vishnu Vijayan

കാണാൻ കറുത്തത് ആണെങ്കിലും….!

സ്കൂളിൽ പ്രോഗ്രാം നടക്കുമ്പോൾ ഗ്രൂപ്പ് ഐറ്റത്തിൽ സ്റ്റേജിൽ നടുക്ക് നിൽക്കുന്ന കുട്ടിയേയും ചുറ്റുമുള്ള കുട്ടികളെയും (ആൺകുട്ടികൾ/പെൺകുട്ടിൾ) ശ്രദ്ധിച്ചിട്ടുണ്ടോ.സ്കൂളിലോ/കോളേജിലോ പ്രോഗ്രാം നടക്കുമ്പോൾ ചീഫ് ഗസ്റ്റിനെ ക്ഷണിച്ചു കൊണ്ടുവരുന്നത് മുതൽ, ആങ്കറിങ് , തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യാനുള്ള കുട്ടികളെ തിരഞ്ഞെടുപ്പ് നടത്തുന്നത് ഒരു പ്രത്യേക രീതിയിലാണ്. അവിടെ നിന്നാണ് തുടങ്ങുന്നത്.ഹോട്ടലിൽ റിസപ്ഷനിസ്റ്റിൽ തുടങ്ങി. സിനിമ, പരസ്യം, എയർഹോസ്റ്റസ്, മോഡലിംഗ്…എന്ന് വേണ്ട സകല ഇടങ്ങളിലും ഈ ഓഡർ പാലിച്ച് പ്രത്യേകമായ മാനദണ്ഡം ഉപയോഗിച്ചാണ് നമ്മൾ ആളുകളെ നിർണ്ണയിക്കുന്നത്, അതിൽ തികഞ്ഞ കൃത്യത പാലിച്ചു പോരുന്നു എന്നതാണ്. കറുപ്പ് നിറം എങ്ങനെയൊക്കെ മാറ്റി നിർത്താം വെളുപ്പിനെ അടുമുടി ഗ്ലോറിഫൈ ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നമുക്ക് ലഭ്യമായ സകല മീഡിയയും. ഇതേ സമൂഹത്തിലാണ് കറുത്ത ഉടലുകൾ ഇങ്ങനെ കടന്നു പോകുന്നത്.

ഒടുവിൽ ഇതിനെതിരെ സംസാരിച്ചു തുടങ്ങിയാൽ കൃത്യമായി വരുന്ന ഡയലോഗ് ഉണ്ട്, വിവേചനമോ അതിനു കറുപ്പും വെളുപ്പും എന്നൊക്കെ ഉണ്ടോ നമ്മൾ ഒക്കെ ഒന്നല്ലേ എന്ന് (മലരാണ്). എനിക്കുള്ളത് പോല് നിറവും, മുടിയുമുള്ള സ്ത്രീകൾ സൗന്ദര്യമുള്ളവരായി പരിഗണിക്കണപ്പെട്ടിരുന്ന ലോകത്തല്ല ഞാൻ വളർന്നു വന്നത്. അത്തരം കാലങ്ങൾ അസ്തമിക്കുന്നതായി ഞാൻ കരുതുന്നു. നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ മുഖങ്ങൾ എന്റെ കണ്ണിൽ പ്രതിഫലിക്കുന്നത് അവർ ഇത് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പറയുന്നത്, സൗത്ത് ആഫ്രിക്കൻ സ്വദേശി സോസിബിനി ടുൻ സി. മിസ്സ്‌ യൂണിവേഴ്‌സ് 2019.  ഇതൊക്കെ, വെറുതെ അങ്ങനെ സംഭവിക്കുന്നതല്ല ഈ വെളുത്ത ലോകത്ത് ദുഖത്തിൻ്റെ, ദുരന്തത്തിന്റെ, തകർച്ചയുടെ പര്യായമായി അറിയപ്പെടാൻ സൗകര്യം ഇല്ലാത്ത ചിലർ ഇങ്ങനെ മാറ്റി തീർക്കുന്നതാണ്.