ഇടതുപക്ഷം ഹൃദയപക്ഷം എന്നാണെങ്കിൽ ഇത്തരം ചവറുകളെ ചുമക്കരുത്… മാപ്പ് അർഹിക്കാത്ത തെറ്റാണ്… പൊറുക്കാൻ കഴിയില്ല

121

ഇടതുപക്ഷം ഹൃദയപക്ഷം എന്നാണെങ്കിൽ ഇത്തരം ചവറുകളെ ചുമക്കരുത്… മാപ്പ് അർഹിക്കാത്ത തെറ്റാണ്… പൊറുക്കാൻ കഴിയില്ല.

Vishnu vijayan എഴുതുന്നു.

കേരളത്തിലെ രണ്ട് എംഎൽഎമാർ തമ്മിൽ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ പേരിൽ പരസ്പരം ആരോപണം ഉന്നയിക്കുന്നു അതിനിടയിൽ അതിലൊരാളായ ഇടതുപക്ഷ എം.എൽ.എ വി.അബ്ദുറഹ്മാൻ പ്രസ്സ് മീറ്റിൽ ഇങ്ങനെ പറയുന്നു.സ്വന്തമായി കഴിവ് വേണം. ആദിവാസികളുടെ ഇടയിൽ നിന്നും വന്ന് ഞങ്ങളെ പഠിപ്പിക്കേണ്ട. ഞങ്ങൾ തിരൂര് ജനിച്ച് വളർന്ന ആൾക്കാരാണ്. ഞങ്ങൾ ആദിവാസി ഗോത്രത്തിൽ നിന്നും വന്ന ആളുകളല്ല. ആദിവാസികളെ പഠിപ്പിക്കേണ്ടത് അവിടെ പോയി പഠിപ്പിക്കുക, ഞങ്ങളെ പഠിപ്പിക്കാൻ നിൽക്കണ്ട എന്ന്

ഇടത് – വലത് എംഎൽഎമാർ തമ്മിൽ നടന്ന വാക്ക് തർക്കത്തിൽ ഒരു കാര്യവുമില്ലാതെ ഒരു സമൂഹത്തെ വലിച്ചിഴച്ച് അവർക്ക് മേൽ തൻ്റെ ഉള്ളിലുള്ള അറപ്പുളവാക്കുന്ന വംശീയത എത്ര ലാഘവത്തോടെയാണ് ഇയാൾ പറഞ്ഞു വെക്കുന്നത്.FFC (Fan Fight Club) യുടെ ഒക്കെ അഡ്മിൻ ആകാൻ യോഗ്യത ഉള്ളവർ ജനപ്രതിനിധികൾ ആയാൽ ഏതാണ്ട് ഇത്രയൊക്കെ പ്രതീഷിച്ചാ മതി. എന്ന് കരുതി നിങ്ങളുടെ ഉള്ളിലെ നെറികേട് ഇവടെയുള്ള ദളിത് – ആദിവാസി ജനതയുടെ മേൽ ഛർദ്ദിച്ചു വെക്കാനുള്ള അധികാരം കൂടി നിങ്ങൾക്ക് ഉണ്ടെന്നുള്ള തെറ്റിദ്ധാരണയൊക്കെ മടക്കി കൈയ്യിൽ വെച്ചാൽ മതി.ഏത് ജനപ്രതിനിധി ആയാലും.അപരരോട് ഈ നാറിയ മനോഭാവവും കെട്ട ചിന്താഗതിയും വഹിക്കുന്ന മനുഷ്യൻമാരുള്ള നാട്ടിൽ അതിജീവിച്ച് പോകുന്നതിനേക്കാൾ ശ്രമകരമായ കാര്യം മറ്റെന്താണുള്ളത്…