Share The Article

Vishnu Vijayan എഴുതുന്നു 

വല്യ സന്തോഷം കണ്ണിന് കാണാൻ പോലുമില്ലാത്ത എന്നെ നല്ല നടൻ ആക്കിയില്ലേ , നിങ്ങളെ ഒക്കെ സമ്മതിക്കണം എല്ലാവർക്കും നന്ദി, താങ്ക്സ്…

കഴിഞ്ഞ വർഷം ഏതാണ്ട് ഇതേ സമയത്ത് മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ്, വളരെ ശാന്തമായി നടന്നു വന്ന് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞവസാനിപ്പിച്ച്, ശാന്തനായി നടന്നു പൊകുന്ന മനുഷ്യൻ.

Vishnu Vijayan

മലയാള സിനിമയിൽ ഇന്നോളം ശാന്തനായി തന്നെ നടന്നു നീങ്ങുന്ന മനുഷ്യൻ.

ഇന്നലെ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ
കേരളത്തില് നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്ത ദലിത് കുടുംബത്തിന്റെ കഥ പറയുന്ന ഡോ.ബിജു സംവിധാനം ചെയ്ത ‘വെയിൽമരങ്ങൾ’ എന്ന ചിത്രത്തിന് ഔട്ട്സ്റ്റാന്ഡിംഗ് ആര്ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം അനൗൺസ് ചെയ്തപ്പോൾ സന്തോഷത്തിൽ എഴുന്നേറ്റു നിന്ന് ബിജുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന
അയാൾ ഒരു കാലമത്രയും മലയാളിയുടെ ബോഡി ഷെയിമിംഗ് എന്ന വികാരത്തിൻ്റെ അളവുകോൽ ആയിരുന്നു.

കണ്ടാൽ ഇന്ദ്രൻസിനെ പോലുണ്ടല്ലോ എന്ന പരിഹാസം നിറഞ്ഞ ഡയലോഗ് കുറഞ്ഞ കാലം ഒന്നുമല്ല നമ്മുടെ പൊതുബോധം താലോലിച്ച് നടന്നത്.

ഒരുപക്ഷെ ബോഡി ഷെയിമിംഗ് എന്ന നമ്മുടെ വികാരത്തെ വിറ്റു കാശാക്കാൻ മലയാളം ഇൻഡസ്ട്രി കണ്ടെത്തിയ പേര് കൂടിയായിരുന്നു ഇന്ദ്രൻസ് എന്നത്.

നായകൻ്റെ ഒപ്പം പലപ്പോഴും നിർത്താതെ ബോധപൂർവം മാറ്റി നിർത്തപ്പെട്ട ഒരു കൊമേഡിയൻ കഥാപാത്രം എന്നതിനപ്പുറം ഇത്രയും നാൾ വളരാൻ കഴിയാതിരുന്നയാൾ.

ഇപ്പോൾ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ
ഗോള്ഡന് ഗോബ്ലറ്റ് പുരസ്‌കാരത്തിനായി
ലോകത്തെ 112 രാജ്യങ്ങളില് നിന്നുള്ള 3964 ചിത്രങ്ങളില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട 14 ചിത്രങ്ങൾക്ക് ഒടുവിൽ പുരസ്‌കാര നിറവിൽ നിൽക്കുന്നു.

ഷാങ്ഹായ് ഫെസ്റ്റിവലിൽ ആദ്യമായി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്ചിത്രം, നോക്കൂ എത്രയെത്ര തിരസ്കരണങ്ങൾക്ക് ശേഷമായിരിക്കും ആ മനുഷ്യൻ ഈ അന്താരാഷ്ട്ര അംഗീകാര നിറവിൽ നിൽക്കുന്നത്…

അഭിനന്ദനങ്ങൾ ഇന്ദ്രൻസ് ചേട്ടൻ…

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.