കരികാല ചോളന്റെ മരണം സംബന്ധിച്ചുള്ള വിവരങ്ങൾ ചോള ചരിത്രം തേടുന്നവരെ സംബന്ധിച്ചു വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്.മധ്യകാല തമിഴ് ചരിത്രം കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിൽ, ഉടയാർകുടി ലിഖിതം ഒരു പ്രധാന നാഴികക്കല്ലാണ്.
തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ കാട്ടുമണ്ണാർകുടിക്കടുത്തുള്ള ഉടയാർകുടി ഗ്രാമത്തിലെ അനന്തീശ്വരം ക്ഷേത്ര സമുച്ചയത്തിന്റെ അകത്തെ ശ്രീകോവിലിന്റെ പടിഞ്ഞാറൻ ഭിത്തിയിൽ കരിങ്കൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ ലിഖിതം ഇന്നും നമുക്ക് കാണാം.ഉടയാർ കുടി ലിഖിതം എന്നാണ് ഇത് അറിയപ്പെടുന്നത് .ഈ എപ്പിഗ്രാഫ് പ്രൊഫ. നീലകണ്ഠ ശാസ്ത്രിയാണ് എപ്പിഗ്രാഫിയ ഇൻഡിക്കയിൽ സീരീസിന്റെ XXI സീരിയൽ നമ്പർ 27-ൽ പട്ടികപ്പെടുത്തി പ്രസിദ്ദികരിച്ചിട്ടുള്ളത് .
ഇദ്ദേഹം വാങ്ങിയ സ്‌ഥലത്തിന്റെ പകുതി ഭാഗം കരികാല ചോളനെ കൊന്ന മൂന്നു സഹോദരങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും കൈയ്യിൽ നിന്ന് പിടിച്ചെടുത്ത ഭൂസ്വത്തിന്റെ പകുതി ആണ് എന്ന് സംബന്ധിചുള്ള പരാമർശങ്ങൾ ആണ് ഈ കൽവെട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .ഈ മൂന്നു പേരും ബ്രാഹ്മണരായതിനാൽ അവർക്ക് മനുസ്മൃതി പ്രകാരം ആണ് ശിക്ഷ വിധിച്ചിരിക്കുന്നത് എന്നും പരാമർശം ഉണ്ട്.. പക്ഷെ ഈ കൽവെട്ടിനെ അടിസ്‌ഥാനമാക്കി ധാരാളം നിഗമനങ്ങൾ പലരുടെയും ഭാഗത്തുനിന്നായി ഉണ്ടായിട്ടുണ്ട്.
Reference
1.The Colas, K A Nilakanta Sastri, University of Madras 1984, pp157-158
2.Pirkaala Chozar Varalaaru, T V Sadasiva Pandaarathar, Annamalai University, 1974, pp 76-78
3.A Note on the Accession of Raja Raja, R V Srinivasan, Vivekananda College Magazine, Madras 1971 p 13
4.Aditya Karikala’s Murder – A Review by K T Tirunavukkarasu, Arunmozhi Research Collection, Tamilnadu Archaeological Department, Chennai 600028, 1988 pp143-153
5.No 27, The Udayarkudi Inscription of Rajakesarivarman, K A Nilakanta Sastri, Epigraphia India Vol XXI pp 165-170
6.The Colas, K A Nilakanta Sastri, University of Madras 1984, p 154
7.Archeological Finds in South India, Esalam Bronzes and Copper Plates by Dr R Nagaswamy, Bulletin DE 1’ Ecole Francaise D’Extreme Orient Tome LXXVII, Paris, 1987 p14