വകതിരിവ് ബുദ്ധിജീവികൾക്കു ബാധകമാവുമ്പോൾ…

Vishnuv Nath

ചുരുങ്ങിയ കാലയളവിൽ മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും, ദേശീയ അന്തർദേശീയ തലങ്ങളിൽ തന്റെ സിനിമകൾ ചർച്ചചെയ്യപ്പെടാനും,, എല്ലാത്തിനുമുപരി പ്രേക്ഷകമനസ്സിനെ ത്രസ്സിപ്പിച്ച,, ഈ കാലഘട്ടത്തിലെ മറ്റൊരു മലയാളസംവിധായകർക്കും അവകാശപ്പെടാൻ പറ്റാത്തത്രയ്ക്ക് പ്രതിഭാധനൻ… LJP…

Iffk വേദിയിൽ ‘നൻപകൽ നേരത്തു മയക്കം’ കാണാൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ജനപ്രവാഹം..തുടർന്ന് റിസർവേഷൻ ചെയ്തവർക്ക് സിനിമ കാണാൻ സാധിച്ചില്ല,, സംഘാടനത്തിലെ പിഴവ്…..
“ഒപ്പം ”
വർഷങ്ങളായി ഇറക്കുന്ന പടങ്ങൾ ഒപ്പത്തിനൊപ്പം മത്സരിച്ചു പൊട്ടുന്നു…..നരകേറിയ തലയും ബുദ്ധിജീവി താടിയും ഒരു ബാധ്യതയായി മാറികൊണ്ടിരിക്കുന്നു … കണ്മുന്നിൽ ഇന്നലെ വന്ന കുട്ടികൾ ‘ഈ. മ. യൗ ,,നൻപകൽനേരം’ പോലുള്ള പടങ്ങൾ എടുക്കുന്നു,,ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നു..
അപ്പോഴും,,ഞാൻ ബുദ്ധിജീവിയാണ്,, ആ ‘ശൈലി’യിൽ സംസാരിക്കുന്നയാളാണ്,, പ്രാഞ്ചിയേട്ടനും,, spiritഉം ഒക്കെ എടുത്തയാളാണെന്നുള്ള കാര്യം അടുത്തടുത്തായി പൊട്ടുന്ന സ്വന്തം പടങ്ങളുടെ ശല്യം കാരണം പ്രേക്ഷകർ മറന്നമട്ടാണ്…

പോരെ !
ഇത്രയുംനാൾ എയറുപിടിച്ചു കൊണ്ടുവന്ന ഈ ബുദ്ധിജീവി പരിവേഷത്തിന് കുരുപൊട്ടൻ…
അപ്പൊ സ്റ്റേജിൽ കയറുമ്പോ ദാ കിടക്കുന്നു ‘കൂവലും’…പെട്ടന്നു പൊട്ടിയത് കുരുവല്ലമോനേ തലയിൽ രണ്ടു ലഡ്ഡുവാണ്… കൂവലിനെക്കാൾ ഉച്ചത്തിൽ കൈയ്യടി ഉള്ളവേദിയാണെങ്കിലും-((“എന്തു കേട്ടിട്ടാണ് കൈയടി? അതു മറ്റൊരു സംശയം” ))-ആ കൂവലിൽ പിടിച്ചങ്ങു കേറാം,,രണ്ടു മാസ്സ് ഡയലോഗ് പറയാൻ അതാണ്‌ നല്ലത്…മാസ്സ് ആണെന്നു കരുതി പൊട്ടത്തരവും വിളിച്ചുപറഞ്ഞു സ്റ്റേജിൽനിന്ന് ഇറങ്ങിപ്പോയി,,,എന്നാൽ ഒരു dialogue പൊട്ടത്തരമായി തോന്നിയില്ല…

“മമ്മൂട്ടിഅഭിനയിച്ച സിനിമയ്ക്കു ടിക്കറ്റ് കിട്ടാത്തതിന്റെപേരിൽ ആരൊക്കെയോ എന്തോക്കയോ പറഞ്ഞൂന്നു പറഞ്ഞു,,മമ്മൂട്ടി അഭിനയിച്ച സിനിമ സിനിമാതിയേറ്ററിൽ വരും അപ്പൊ എത്രപേർ കാണാനുണ്ടാകുമെന്നുകാണാം “…
– ഈ ഒരു ഡയലോഗിൽനിന്നു രണ്ടുകാര്യങ്ങൾ വ്യെക്തം…
ഒന്ന് -ഈ പ്രതിഭാധനനു LJP യോടുള്ള കണ്ണുകടി .. രണ്ട് -പ്രേക്ഷകരുടെ നിലവാരം താൻ സമീപകാലത്തെടുത്തു പൊട്ടിച്ച പടങ്ങളുടെ അത്രയുമേ ഉള്ളെന്ന ധാരണ..രണ്ടും, ആ ഒരു പ്രത്യേക സാഹചര്യത്തിൽ ഒറ്റ ഡയലോഗിൽ അങ്ങ് പുറത്തുവന്നുപോയി…
ശേഷം ന്യൂസ്‌ ചാനലിന് കൊടുത്ത ഇന്റർവ്യൂ കേട്ടപ്പോൾ,,എനിക്ക് സത്യസന്ധമായി തോന്നിയതു “വേദിയിൽ കൊടുത്ത കൂവൽ കുറഞ്ഞുപോയെന്നാണു “…

“വീടിനു മുന്നിൽ വന്നു കുരയ്ക്കുന്ന നായകൾക്കറിയില്ല ഈ വീടിന്റെ ഉടമസ്ഥൻ ഞാനാണെന്ന് “….
സ്വതവേ കൈവശമുള്ള അഹങ്കാരമോ,, തനിക്കുണ്ടായ അനുഭവത്തിൽ വികാരാധീനനായതോ,, ഒന്നുമല്ല മറിച്ചു അവിടെ ഞാൻ കണ്ടത് ആത്മവിശ്വാസം നഷ്ടപെട്ട ഒരു പ്രബുദ്ധൻ ഞാൻ അളന്നുകുറുക്കി സംസാരിക്കുന്ന ആളാണ്,, രാജാവാണ്,,എന്നു ജനങ്ങളെ അറിയിക്കാൻ മാടമ്പിവേഷം ധരിച്ചു നടത്തിയ നാടകം അത്രമാത്രം …

നല്ല നിരീക്ഷണവും,,സമൂഹത്തോടുള്ള കാഴ്ച്ചപ്പാടും,, സ്വയമേ ആരാണെന്ന ബോധവും ഉള്ള സംവിധായകൻ!! അല്ലെ..?
ഉടമസ്ഥനായ ഇദ്ദേഹം 2012 നു ശേഷം തിയേറ്ററിൽ പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിച്ച സിനിമകളാണ് …കടൽകടന്നൊരു മാത്തുക്കുട്ടി,പുത്തൻപണം,, ലോഹം,,ലീല,, drama തുടങ്ങിയവ ..പിന്നെ ഇതിനൊക്കെ മുൻപേ മലയാളസിനിമക്ക് അദ്ദേഹം നൽകിയ സംഭാവനയാണ് ‘Rock n Roll’…
(ലീല എടുത്തു കെടുത്തിയത് പോരാഞ്ഞിട്ട് ഇനി ‘എം.മുകുന്ദന്റെ’ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എടുക്കാനുള്ള പുറപ്പാടിലാണ്… എന്താവുമെന്ന് കണ്ടറിയാം) രാജാവാണോ.. അതേ! രാജ്യമുണ്ടോ ? ഇല്ല ! ഈ അവസ്ഥയിൽ എയറിൽ നിൽകുമ്പോഴാണ് iffk ”ചലച്ചിത്ര ആകാദമി ചെയർമാൻ” പദവി നൽകി ഭൂമിയിൽ പിടിച്ചുനിർത്തുന്നത്..അപ്പൊ ഇങ്ങനൊക്കെ പറയാനുള്ള അധികാരവും ഉണ്ടാകുമല്ലോ..

ദിലീഷ് പോത്തൻ,,LJP,, ടിനു പാപ്പച്ചൻ,,നിസ്സാം ബഷീർ പോലുള്ള സംവിധായകർ മുമ്പിൽ അഴിഞ്ഞാടുമ്പോൾ,,ഒപ്പം പ്രേക്ഷകരും upgrade ചെയ്യ്തതു കാണുമ്പോൾ,, അറിയാതെ ഉള്ളിലുള്ള കാര്യങ്ങൾ രഞ്ജിത്തിനെ പോലുള്ളവരുടെ വായിൽനിന്ന് പുറത്തുവരാം,പ്രേക്ഷകരെ ഒന്നടങ്കം പുച്ഛിച്ചു സംസാരിച്ചെന്നു വരാം , മറ്റുചിലർ Editing പഠിക്കാൻ ആവിശ്യപ്പെട്ടെന്നുവരാം…. സ്വാഭാവികം..
“വകതിരിവ് ബുദ്ധിജീവികൾക്ക് ബാധകമോന്നു ചോദിച്ചാൽ ഒരു “ബാധ്യതയേ” അല്ലന്നു പറയാം”….

Leave a Reply
You May Also Like

ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ നായകവേഷത്തിൽ അഭിനയിക്കുന്നു

ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ നായകവേഷത്തിൽ അഭിനയിക്കുന്നു.…

പ്രഭാസ്, ദീപിക പദുക്കോൺ സിനിമ ‘പ്രൊജക്റ്റ് കെ’, ദീപികയുടെ പിറന്നാൾ ദിനത്തിൽ പ്രത്യേക പോസ്റ്റർ

ബോളിവുഡ് സ്റ്റാർ നായിക ദീപിക പദുക്കോൺ ഉടൻ ടോളിവുഡിലേക്ക് ഗ്രാൻഡ് എൻട്രി ചെയ്യാൻ പോകുന്നു. നിലവിൽ…

ഗോഡ്ഫാദറിന്റെ വിജയം, നന്ദി അറിയിച്ച് നയൻ‌താര

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദർ വമ്പിച്ച കളക്ഷൻ നേടി…

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

ഷാജഹാൻ എന്ന ഷോർട്ട് മൂവിക്കു ശേഷം വിഷ്ണു എം നായർ തിരക്കഥ, സംവിധാനം നിർവഹിച്ച ‘അതിഥി’…