മനുഷ്യന്റെ ക്രൂരവിനോദത്തിന്റെ ഇരകൾ

466

Vishnu Vijayan എഴുതുന്നു 

റസ്സൽ ക്രോവിനെ മുഖ്യ കഥാപാത്രമാക്കി റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത ഹിസ്റ്റോറിക് ത്രില്ലർ ഹോളിവുഡ് മൂവി ഗ്ലാഡിയേറ്ററിൽ ഒരു രംഗമുണ്ട് മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന പടനായകൻ റോമിൽ കൊളോസിയത്തിൽ പ്രവേശിക്കുന്ന നേരത്ത് കൊളോസിയത്തിൻ്റെ ഗ്യാലറിയിൽ ജനങ്ങളുടെ ആർത്തിരമ്പുന്ന ശബ്ദം,

Vishnu Vijayan

തുടർന്ന് കൊളൊസിയത്തിലെ രഹസ്യ അറയിൽ നിന്ന് കടുവകൾ കൊളോസിയ മൈതാനത്ത് എത്തുമ്പോൾ അതേ ആരവം പതിൻമടങ്ങ് ശബ്ദത്തിൽ ഉയരുന്നത് കാണാൻ കഴിയും.

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പോരാട്ടമാണ്, അടിമകളെപ്പോലെ പിടിച്ചു കൊണ്ടുവന്ന മനുഷ്യരും, മനുഷ്യൻ്റെ അടിമകളായി തീർന്ന, ചങ്ങലകളിൽ ബന്ധിക്കപ്പെട്ട വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടം. മനുഷ്യൻ്റെ ക്രൂര വിനോദത്തിൻ്റെ ഇരകൾ.

റോമിൽ നിന്ന്, കൊളോസിയത്തിൽ നിന്ന് തൃശൂരിൽ തേക്കിൻകാട് മൈതാനത്തേക്ക് വരാം, അതേ ആരവം തന്നെയാണ്.

Related imageതൻ്റെ പരുക്കനായ, വന്യമായ ജീവിതത്തിൽ നിന്ന് മനുഷ്യൻ്റെ അടങ്ങാത്ത സ്വാർത്ഥതാ മനോഭാവത്തിൽ കൂച്ചുവിലങ്ങിടപ്പെട്ട മൃഗമാണ് ഫോട്ടൊയിൽ ഉള്ളത്.

വലതുകണ്ണിന്‍റെ പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട. ഇടതുകണ്ണിന്‍റെ കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്ത.

ആറ് പാപ്പാൻമാരും, നാല് സ്ത്രീകളും, ഒരു പന്ത്രണ്ട് വയസ്സുകാരനും ഉൾപ്പെടെ 13 ജീവനുകളെടുത്ത, കഴിഞ്ഞ കുറച്ചു നാളുകളായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതത്തിൻ്റെ പേരിൽ പൂരത്തിൽ
നിന്ന് മാറ്റിനിർത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ച തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആനയാണ്.

തെച്ചിക്കോട്ട് രാമചന്ദ്രൻ മാത്രമല്ല മനുഷ്യൻ്റെ വിനോദങ്ങൾക്കും, കച്ചവട ലക്ഷ്യത്തിനും വേണ്ടി ആഘോഷങ്ങളിൽ ഉപയോഗിച്ച് പോരുന്ന ഇത്തരം മൃഗങ്ങളുടെ കാര്യത്തിൽ ഒന്നു മാത്രമേ പറയാനുള്ളൂ.

കാട്ടിൽ സ്വതന്ത്രമായി ജീവിക്കേണ്ട ഒരു ജീവിയാണ്, ഇങ്ങനെ ചങ്ങലകളിൽ പൂട്ടിയിട്ട്, നിങ്ങളുടെ ചട്ടം പഠിപ്പിച്ചു കീഴ്പ്പെടുത്തി, മണിക്കൂറുകൾ നീളുന്ന ആഘോഷങ്ങളിൽ വെയിലിൽ ചുട്ടുപഴുത്ത തറയിൽ അനങ്ങാൻ പോലും അനുവദിക്കാതെ, കർണപടം പോലും അടിച്ചുപോകും വിധമുള്ള ശബ്ദകോലാഹലങ്ങളിൽ കേൾപ്പിച്ച് ദ്രോഹിക്കുകയും ഒപ്പം ചുറ്റും കൂടി നിന്ന് ആർപുവിളി നടത്തുന്നതും.

ഈ ക്രൂരതയുടെ വിളിപ്പേര് ആനപ്രേമം എന്നാണെന്ന് നിങ്ങൾ പറയുന്നു.

തിരിച്ചു പറയാനുള്ളത് ഭൂമുഖത്ത് ഒരു ജീവജാലങ്ങളും ഇത്തരം ഒരു
പ്രേമത്തിൽ അകപ്പെടാതിരിക്കട്ടെ…