ഗള്‍ഫില്‍ വന്ന് ജോലി അന്വേഷിക്കുന്ന സാബിത്ത് എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിമാണ് ‘വിസിറ്റ് വിസ’. കൂട്ടുകാരന് തരപ്പെടുത്തി കൊടുക്കുന്ന വിസിറ്റ് വിസയിലാണ് സാബിത്ത് ഗള്‍ഫിലെത്തുന്നത്. ഉമ്മയെയും കുഞ്ഞുപെങ്ങളെയും വിട്ട് മരുഭൂമിയിലെ പച്ചപ്പ് തേടി വന്നതാണ് അവന്.
എല്ലാ പ്രവാസികളെയും പോലെ, ഒത്തിരി പ്രതീക്ഷയോടെയാണ് സാബിത്ത് ഗള്‍ഫിലെത്തുന്നത്. ഗള്‍ഫിലെത്തിയതിന് ശേഷമുള്ള വിശേഷങ്ങളാണ് വിസിറ്റ് വിസയുടെ ഇതിവൃത്തം.
ദുബൈ പാശ്ചാത്തലത്തില്‍ ഷാഫി ഓറഞ്ചാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിയാസ് ചെന്ത്രാപ്പിന്നിയുടേതാണ് തിരക്കഥ. നിസാര്‍ അഹ് മദ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. തറവാട് ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെ എ മുഹമ്മദ് അന്‍വറാണ്.