കാൻസർ തടയാനും സൺഷൈൻ വൈറ്റമിൻ

ശരീരത്തിൽ ഉയർന്ന അളവിൽ വൈറ്റമിൻ ഡി ഉള്ള ആളുകളിൽ കാൻസർ വരാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്ന് ഗവേഷകർ. ടോക്കിയോവിലെ നാഷണൽ കാൻസർ സെൻറർ 30000 പേരിൽ നടത്തിയ പഠനത്തിലാണ് വൈറ്റമിൻ ഡിയുടെ അളവ് കൂടുതലുള്ളവരിൽ കുറവുള്ളവരെ അപേക്ഷിച്ച് കരളിനെ ബാധിക്കുന്ന കാൻസറിനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയത്.
എന്നാൽ ഇന്ന് നമ്മുടെ ജനസംഖ്യയുടെ 88% ആളുകളിലും വൈറ്റമിൻ ഡിയുടെ അപര്യാപ്ത കണ്ടു വരുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ചർമത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഈ വൈറ്റമിന്റെ അഭാവം പേശികൾക്ക് ബലക്ഷയം, എല്ലുകളിലെ വേദന, ക്ഷീണം, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു. 21നും 35നുമിടയിൽ പ്രായമുള്ളവരിലാണ് ഈ വൈറ്റമിന്റെ കുറവ് കൂടുതലായും കണ്ടു വരുന്നത്.

യുവതലമുറ ചർമത്തിന്റെ നിറം സംരക്ഷിക്കാൻ പരമാവധി സൂര്യപ്രകാശത്തിൽ നിന്ന് മാറി നിൽക്കും. മുൻപ് വെയിലിൽ കളിച്ചു വളർന്നവർ പോലും ഇന്ന് കുഞ്ഞുങ്ങളെ എ സി മുറികൾ വിട്ട് പുറത്തിറങ്ങാൻ സമ്മതിക്കുന്നില്ല. പരിസ്ഥിതിയിൽ നിന്ന് അകന്ന് ജീവിക്കുന്നതോടെ ആളുകളിൽ രോഗ പ്രതിരോധശേഷിയും കുറയുകയാണ്.
സൺഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്ന വിറ്റമിൻ ഡി ശരീരത്തിന് ആവശ്യമുള്ള അളവിൽ ലഭിക്കാൻ ദിവസേന 15 മിനുട്ടോളം സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. കൂടാതെ പാലുൽപന്നങ്ങൾ, മുട്ടയുടെ മഞ്ഞക്കരു, ദശയുള്ള മീൻ, ചെമ്മീൻ, കൂൺ, മീൻ എണ്ണ ഗുളികകൾ എന്നിവയും വൈറ്റമിൻ ഡി അപര്യാപ്തത പരിഹരിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.