fbpx
Connect with us

Sex And Health

വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം

ആഗോളവല്‍ക്കരണവും കമ്പോളവല്‍ക്കരണവും വഴി ഏറെ വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം സ്ത്രീകളാണ്. സ്ത്രീ എല്ലാക്കാലത്തും പുരുഷന്റെ ദൗര്‍ബല്യങ്ങളില്‍ പ്രധാനപ്പെട്ടതാണെങ്കിലും, സ്ത്രീ കമ്പോളാധിഷ്ഠിത ഉല്‍പന്നമായി മാറപ്പെട്ടത് ആധുനിക കാലഘട്ടത്തിലാണ്.

 114 total views,  2 views today

Published

on

സുധാകരന്‍ ചന്തവിള

ആഗോളവല്‍ക്കരണവും കമ്പോളവല്‍ക്കരണവും വഴി ഏറെ വിറ്റഴിക്കപ്പെടുന്ന സ്ത്രീത്വം സ്ത്രീകളാണ്. സ്ത്രീ എല്ലാക്കാലത്തും പുരുഷന്റെ ദൗര്‍ബല്യങ്ങളില്‍ പ്രധാനപ്പെട്ടതാണെങ്കിലും, സ്ത്രീ കമ്പോളാധിഷ്ഠിത ഉല്‍പന്നമായി മാറപ്പെട്ടത് ആധുനിക കാലഘട്ടത്തിലാണ്.

‘ആരാകിലെന്ത് മിഴിയുള്ളവര്‍ നോക്കിനിന്നിരിക്കാം’എന്ന് നൂറുവര്‍ഷം മുമ്പ് കുമാരനാശാന്‍ ‘വീണപൂവി’ലൂടെ പറഞ്ഞപ്പോഴും അതിനുമുമ്പ് വേണ്മണിക്കവികളും ചമ്പൂകാരന്മാരും എന്തിന് കാളിദാസന്‍ വരെ സ്ത്രീകളുടെ സൗന്ദര്യസൗഷ്ഠവങ്ങളെ വര്‍ണ്ണിച്ചപ്പോഴും സ്ത്രീ കമ്പോളോല്‍പന്നമാണെന്ന ഉദ്ദേശമുണ്ടായിരുന്നില്ല.

ഇപ്പോള്‍ തൊഴില്‍ശാലകളിലും വ്യവസായശാലകളിലും കച്ചവടസ്ഥാപനങ്ങളിലുമെല്ലാം പണിയെടുക്കപ്പെടുന്ന സ്ത്രീകള്‍ക്ക് ണല്ലോരളവോളം ‘ഉല്‍പന്ന’മെന്ന അവസ്ഥ നേരിടേണ്ടിവരുന്നു. വലിയ വലിയ സ്വര്‍ണ്ണമാളികകളും വസ്ത്രമാളികകളും മറ്റു ആഢംബരകച്ചവടശാലകളുമെല്ലാം സുന്ദരികളായ സ്ത്രീകളെ പ്രദര്‍ശിപ്പിച്ച് പരോക്ഷമായി കമ്പോളം ചെയ്യപ്പെടുന്നു. അവിടങ്ങളില്‍ സ്ത്രീകള്‍ കഴിവുള്ളതുകൊണ്ടുമാത്രം അംഗീകരിക്കപ്പെടുന്നില്ല. അതിനനുസരിച്ച് അവര്‍ക്ക് സൗന്ദര്യവുമുണ്ടാകണം.

കഴിവിനെ ചൂഷണം ചെയ്യപ്പെടുന്നതിനെക്കാള്‍ ശരീരസൗന്ദര്യത്തെ ചൂഷണം ചെയ്യപ്പെടുക എന്ന തന്ത്രമാണ് മുതലാളിത്വം സ്വീകരിക്കുന്നത്. ഒരു സ്ത്രീക്കുനല്‍കുന്ന വേതനം (രൂപ) പോലും അവള്‍ ചെയ്യുന്ന ജോലിക്കല്ല, മറിച്ച് ആ സ്ത്രീയുടെ സൗന്ദര്യത്തിനാണെന്നും വരുത്തിതീര്‍ക്കുന്നു. സൗന്ദര്യത്തെ പ്രദര്‍ശിപ്പിക്കുന്നതിനും അതുവഴി കമ്പോളം വര്‍ദ്ധിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള വേഷമണിയുന്നതിനും സംസാരിക്കുന്നതിനുമെല്ലാം സ്ത്രീകളെ പരിശീലിപ്പിക്കപ്പെടുന്നു.

Advertisementപല ആശ്രമങ്ങളിലേയും ആരാധാനാലയങ്ങളിലേയും പരിചാരികമാരുടെയും അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സ്വാമിമാര്‍ക്കോ ആള്‍ദൈവങ്ങള്‍ക്കോ സേവകരായി നിയമിക്കപ്പെടുന്നതും ഏറ്റവുമധികം സൗന്ദര്യമുള്ള സ്ത്രീകളെയാണ്. അവിടെയെല്ലാം എത്തിച്ചേരുന്ന മറ്റു ഭക്തജനങ്ങള്‍ക്ക് നയനാനന്ദകരവും ആത്മാനന്ദകരവുമായ ആമോദമുണ്ടാകണമെങ്കില്‍ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിച്ചേ മതിയാകൂ എന്ന മനഃശ്ശാസ്ത്രം ഇവിടെ വിനിയോഗിക്കപ്പെടുന്നു.

മാധ്യമങ്ങളുടെ കവര്‍ പേജുമുതല്‍ അവസാനപേജുവരെ സ്ത്രീശരീരപ്രദര്‍ശനവേദിയായി മാറുന്നു. നമ്മുടെ മുഖ്യധാരാപ്രസിദ്ധീകരണങ്ങളുടെ വിശേഷാല്‍പ്പതിപ്പുകള്‍പോലും ‘ലൈംഗികപ്പതിപ്പു’കളാക്കി മാറ്റുന്നു. സാഹിത്യത്തിനോ സംസ്‌കാരത്തിനോ സമകാലികവിഷയങ്ങള്‍ക്കോ പ്രാധാന്യം നല്‍കാത്ത സ്ഥിതിയാണുള്ളത്. ഏതെങ്കിലും സ്ത്രീകളുടെ പൂര്‍വ്വജീവിതകഥകള്‍ വര്‍ണ്ണിച്ചോ വിസ്തരിച്ചോ സ്ത്രീസമൂഹത്തെതന്നെ കമ്പോളവല്‍ക്കരിക്കപ്പെടുന്നു.

എന്തിനേറെപ്പറയുന്നു, നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ധാരാളമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആരോഗ്യമാസികകള്‍പോലും ചിന്തിക്കുന്നത് ആ വഴിക്കാണെന്നു കാണാം. സ്ത്രീരോഗങ്ങളെയും ചികിത്സകളെയുംക്കുറിച്ച് പ്രതിപാദിക്കുന്ന അവസരത്തില്‍ സ്ത്രീകളുടെ സെക്‌സ് എങ്ങനെ വൈറ്റ്‌ഴിക്കപ്പെടാം എന്നതാണ് അവിടെ വിജയിച്ചുകാണുന്നത്. അതുവഴി സെക്‌സ് വായനയാണ് ഏറ്റവുമധികം റീഡബിലിറ്റിയുള്ള വായന എന്നു വരുത്തുകയും മറ്റുള്ള പ്രസാധകര്‍ക്കുപോലും അങ്ങനെ ചെയ്യാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.

സിനിമയുടെ അവസ്ഥ ചര്‍ച്ചചെയ്യാതിരിക്കുകയാണ് നല്ലത്. കാരണം അത്രയ്ക്കാണ് അവിടെ ശരീരം കച്ചവടം ചെയ്യപ്പെടുന്നത്. ലൈംഗികത പഠിക്കപ്പെടേണ്ടുന്ന വിഷയം എന്നതിനപ്പുറം കമ്പോളം ചെയ്യപ്പെടേണ്ടുന്ന ഒന്നായിമാത്രം വാഴ്ത്തുന്നത് ഏറ്റവും കൂടുതല്‍ സിനിമയിലാണ്. ഇവിടെയും ഭരിക്കപ്പെടുന്നത് മുതലാളിത്തത്തിന്റെ സ്വാര്‍ത്ഥതത്തന്നെയെന്ന് സൂക്ഷ്മമായ ചിന്തയില്‍ ബോധ്യപ്പെടും.

Advertisementനമ്മുടെ നാട്ടില്‍ ആവശ്യത്തിലധികം സ്ത്രീസംഘടനകളും പ്രവര്‍ത്തകരുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥ സ്ത്രീവിഷയങ്ങളില്‍ നിന്നും പിന്മാറിപ്പോകുന്ന സ്ത്രീവിമോചന സംഘടനകളെയാണ് കാണാന്‍ കഴിയുന്നത്. ഇത്രമാത്രം സ്ത്രീവിമോചനസംഘനകള്‍ ഇല്ലാത്ത നാട്ടില്‍ സ്ത്രീകള്‍ രാത്രിസമയങ്ങളില്‍പ്പോലും ഒറ്റയ്ക്ക് സഞ്ചരിക്കുകയും സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്നു. ഇവിടെ സ്ത്രീത്വം വൈറ്റ്‌ഴിക്കപ്പെടുന്നതില്‍ പുരുഷന്മാര്‍ക്കുള്ള വിഷമംപോലും സ്ത്രീസംഘടനകള്‍ പ്രകടിപ്പിക്കുന്നില്ലല്ലോ?

 115 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Entertainment29 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment29 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement