Entertainment
‘വിവാഹ ആവാഹനം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “വിവാഹ ആവാഹനം”.ഒരു സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ് ഇത് . നിരഞ്ജ് മണിയൻപിള്ളയാണ് നായകൻ. അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനപ്രിയ താരങ്ങായ ആസിഫ് അലി, ഉണ്ണി മുകുന്ദൻ, പ്രയാഗ മാർട്ടിൻ, നൈല ഉഷ, ജോണി ആൻ്റണി, ദിലീഷ് പോത്തൻ, മിഥുൻ രമേഷ്, സംവിധായരായ അരുൺ ഗോപി, ജൂഡ് ൻ്റണി ജോസഫ്, ടിനു പാപ്പച്ചൻ എന്നിവർ ചേർന്ന് പുറത്തിറക്കി. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യഥാർത്ഥ സംഭവങ്ങൾ ഉൾകൊള്ളിച്ച് ഒരുക്കിയ ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത്.
*
402 total views, 3 views today