അരുണിന്റെയും സ്വാതിയുടെയും “ഒരു അസാധാരണ വിവാഹം” കാഴ്ചകളുമായി ‘വിവാഹ ആവാഹനം’

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
3 SHARES
34 VIEWS

അരുണിന്റെയും സ്വാതിയുടെയും “ഒരു അസാധാരണ വിവാഹം” കാഴ്ചകളുമായി ‘വിവാഹ ആവാഹനം’.സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ ആക്ഷേപഹാസ്യ രീതിയിൽ കൈകാര്യം ചെയ്യുന്ന ചിത്രം ഒരു പക്കാ ഫാമിലി കോമഡി എന്റർ‌ടെയ്നർ കൂടിയാണ്.സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്നചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജുവും പുതുമുഖ താരം നിതാരയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്…..!! “വിവാഹ ആവാഹനം” ഉടൻ തന്നെ തിയ്യേറ്ററുകളിൽ എത്തുന്നു.

ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിവാഹ ആവാഹനം’. ബി. കെ ഹരിനാരായണന്റെ വരികള്‍ക്ക് വനു തമ എസ്ന്ന ആണ് സംഗീതം നല്‍കുന്നത്. തികച്ചും യാഥാര്‍ത്യ സംഭവങ്ങളെ ഉള്‍കൊള്ളിച്ച് ഒരുക്കിയ ചിത്രത്തില്‍ പുതുമുഖ താരം നിതാരയാണ് നായിക.

അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സോണി സി. വി, പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകര്‍ ആണ് ഛായാഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ