അജു വർഗീസിന്റെ താടിക്കാരൻ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധേയം
അയ്മനം സാജൻ
വിവാഹ ആവാഹനം എന്ന ചിത്രത്തിലെ താടി നീട്ടി വളർത്തിയാ ലുക്കിലുള്ള അജു വർഗീസിൻ്റെ ക്യാരക്ടർ പോസ്റ്റർ ശ്രദ്ധേയമായിരിക്കുന്നു.
സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” വിവാഹ ആവാഹനം ” ചിത്രത്തിൽ നായകനായി എത്തുന്നത് നിരഞ്ജൻ മണിയൻ പിള്ള ആണ്. പുതുമുഖം നിതാര നായികയാവുന്നു ഒരുസാമൂഹികആക്ഷേപഹാസ്യ ചിത്രമാണ്.
അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പാ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ,രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
സാജൻ ആലുംമൂട്ടിൽ ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിനുശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്റ്റുഡിയോ ഇൻ അസോസിയേഷൻ വിത്ത് സിനിമാട്രിക്സ് മീഡിയയുടെ ബാനറിൽ മിഥുൻചന്ദ്, സാജൻആലുംമൂട്ടിൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കഥയും തിരക്കഥയും നിതാര നിർവ്വഹിച്ചിരിക്കുന്നു. സംഭാഷണം സംഗീത് സേനൻ.
**