സാധാരണ നമ്മുടെ സിനിമകളിൽ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസം വളരെ കൂടുതലാണ്. അത് പലപ്പോഴും പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വഴിവയ്ക്കാറുണ്ട്. മലയാളത്തിൽ ആ മോശമായ പ്രവണത ഇപ്പോഴില്ല എന്നത് ഒരു ആശ്വാസമാണ് എന്നിരുന്നാലും ബോളിവുഡിൽ അത് തുടരുകയാണ്. ഇതിനെ കുറിച്ചാണ് ഇപ്പോൾ കാശ്മീര്‍ ഫയൽസ് എന്ന ചിത്രത്തിന്റെ സംവിധായകനായ വിവേക് അഗ്നിഹോത്രി പറയുന്നത്. ട്വിറ്ററിലൂടെയാണ് വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം.

‘ചിത്രത്തിന്റെ ക്വാളിറ്റി മറന്നേക്കൂ. 60 വയസുള്ള നായകന്മാർ 20-30 വയസുള്ള പെൺകുട്ടികളെ പ്രണയിക്കാനും ഫോട്ടോഷോപ്പ് വഴി മുഖം ചെറുപ്പമായി കാണിക്കാനും ആഗ്രഹിക്കുന്നു. ബോളിവുഡിൽ അടിസ്ഥാനപരമായി എന്തോ കുഴപ്പമുണ്ട്. യുവാവായി കാണപ്പെടുന്ന കൂളായ ആൾ ബോളിവുഡിനെ നശിപ്പിച്ചു. ഒരാൾ മാത്രമാണ് ഇതിന് ഉത്തരവാദി’- വിവേക് അഗ്നിഹോത്രി കുറിച്ചു.

അദ്ദേഹം ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചത് ആരെക്കുറിച്ചാണ് എന്ന് വ്യക്തതയില്ലെങ്കിലും വിവേക് അഗ്നിഹോത്രി ഉദ്ദേശിച്ചത് ആമിർ ഖാനെ ആണെന്നാണ് ചിലർ പറയുന്നത്. ആമിർഖാന്റെ ‘ലാൽ സിംഗ് ഛദ്ദ’ ഒരു പരാജയമായി എന്നുമാത്രമല്ല ചിത്രം വൻതോതിൽ ബോയ്കോട്ട് നേരിടുന്നുണ്ട്. അതിന്റെ ഭാഗമായി ആണ് വിവേക് അഗ്നിഹോത്രിയുടെ പോസ്റ്റ് എന്നും ആരോപണമുണ്ട്.

Leave a Reply
You May Also Like

“അന്യവൽക്കരിക്കപ്പെടുന്ന മുഖങ്ങൾ ” – അന്യർ

ശരിക്കും ഇതൊരു മികച്ച സിനിമയാവേണ്ടുന്ന സിനിമയായിരുന്നു എന്നിപ്പോൾ തോന്നുന്നു.അത് കാര്യഗൗരവമുള്ള വിഷയം തെരഞ്ഞെടുത്തു എന്നത് കൊണ്ട് മാത്രമല്ല. വർഗ്ഗീയ ധ്രുവീകരണമായിരുന്നു ഈ പടത്തിൻ്റെ തീം.

നല്ലൊരു വിജയം നേടി മലയാളത്തിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന ജയറാമിന് ഭാഗ്യം കൊണ്ട് വരാൻ മിഥുൻ മാനുവലിനു സാധിക്കുമോ ?

Gladwin Sharun Shaji തട്ടത്തിൻ മറയത്തിലൂടെ ഹീറോ ആയി ഒരു തുടക്കം കിട്ടിയ നിവിൻ മുൻനിരയിലേക്ക്…

ചിരിയുടെ ചക്രവർത്തിയായ ചാർളി ചാപ്ലിനെ കരയിപ്പിച്ച അമ്മ

ചിരിയുടെ ചക്രവർത്തിയായ ചാർളി ചാപ്ലിനെ കരയിപ്പിച്ച അമ്മ അറിവ് തേടുന്ന പാവം പ്രവാസി ഒരു ഞായറാഴ്ച.…

ആ ദീപ്ത സാന്നിധ്യം വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷം.

Bineesh K Achuthan വേർപാട് എന്നത് എപ്പോഴും ദുഖമുളവാക്കുന്ന ഒന്നാണ്. എങ്കിലും നാം ഒരാളെ ഏറ്റവുമധികം…