രാമോജി ഫിലിം സിറ്റി നിലം പൊത്തിയാൽ, നൂറ്റാണ്ടുകൾക്കു ശേഷം അവിടം കുഴിക്കുമ്പോൾ കണ്ടെത്തുന്ന ബാഹുബലി സിനിമയുടെ കഥയുടെ പേരിലാകും ജനം അമ്പലം പണിയുക

0
221

കടപ്പാട്: വിവേക് മോഹൻ

എന്നെങ്കിലും ഒരിക്കൽ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി നിലം പൊത്തിയാൽ മണ്ണോട് മണ്ണായാൽ അവിടെ ചെടികൾ വളരും കാടായി മാറും. ഒരിക്കൽ ആ വഴി പോകുന്ന വഴിപോക്കരിൽ ഒരാൾ മണ്ണിൽ ഒരു വസ്തു കണ്ടെത്തും. മണ്ണ് മാറ്റുമ്പോൾ കിരീടത്തിന്റെ മുകൾ ഭാഗം അയാൾ കാണും. ആളുകൾ ആ പ്രദേശം കുഴിച്ചു നോക്കും. രാജകൊട്ടാരവും, രഥങ്ങളും, കിരീടങ്ങളും, വാളും, കുന്തവും, പ്രതിമകളും ലഭിക്കും.ബാഹുബലിയുടെ ജീവിതത്തിന്റെ തെളിവുകളും ഉടവാളും ലഭിക്കും.വിജയേന്ദ്ര പ്രസാദ് എന്ന കവിയുടെ ഇതിഹാസപുരുഷനായ ബാഹുബലിയുടെ ജീവിതരേഖകൾ ലഭിക്കും.

ഹിന്ദു ഉണരില്ലേ സംഘ് പരിവാർ ആവേശഭരിതരാകില്ലേ? ബാഹുബലിക്ക് വേണ്ടി ക്ഷേത്രം നിർമ്മിക്കണമെന്ന വാദം ഉയരില്ലേ? പൽവാൾ ദേവന്റെ മരണം ദീപാവലി പോലെ ഇന്ത്യ കൊണ്ടാടില്ലേ? ഇന്ത്യൻ ചരിത്രത്തിലേക്ക് അങ്ങനെ ഒരു ദൈവം കൂടി കൂട്ടിച്ചേർക്കപ്പെടാനുള്ള സാധ്യത!!!

ബാഹുബലി – അവൻ മഹാനായിരുന്നു. പോരാളി ആയിരുന്നു. കാലകേയൻ എന്ന അസുര കൂട്ടത്തിനെ ഒറ്റയ്ക്ക് തോൽപിച്ച മഹാൻ. അദേഹത്തിന്റെ എന്നും സംരക്ഷിച്ചു നിർത്തിയ ദൈവം കട്ടപ്പ ആയിരുന്നു. എന്നാൽ ദുഷ്ടനായ പൽവാൾദേവൻ കാരണം ബാഹുനെ അദ്ദേഹത്തിന് ചെറുതായി പുറകെ നിന്നും കുത്തേണ്ടി വന്നു. പക്ഷെ കുത്തേറ്റു അന്തരിച്ച ബാഹു പിന്നേം ജനിച്ചു, ഒറിജിനൽ ബാഹുവിന്റെ മകനായിട്ട്.

അവൻ പൽവാൾദേവനെ യുദ്ധത്തിൽ തോൽപിച്ചു തീയിൽ തള്ളിയിട്ടു. അങ്ങനെ ശോകമായി കിടന്ന രാജ്യം പിന്നേം പഴയതു പോലെയായി. പൽവാൾദേവന്റെ മരണം ആണ് എല്ലാ വർഷം ഒക്ടോബർ മാസം ആഘോഷിക്കുന്ന ദീപങ്ങളുടെ ആവലി. അന്ന് ദുഷ്ടനായ പൽവാൾദേവനെ ബാഹുബലി കൊന്നതിന്റെ ഓർമ്മയ്ക്കായി ദിയ കത്തിച്ചും പടക്കം പൊട്ടിച്ചും രാജ്യം ആഘോഷിക്കുന്നു.