ഫഹദ് നായകനായ ‘അതിര’ന്റെ സംവിധായകൻ വിവേക് സംവിധാനം ചെയുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ. ‘എല്‍ 353’ എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഇരുന്നൂറു ശതമാനവും ഒരു ഫാൻ ബോയ് ചിത്രമായിരിക്കും എന്നാണ് വിവേക് പറഞ്ഞത്. നേരത്തെ മോഹൻലാൽ അഭിനയിച്ച പരസ്യ ചിത്ര വിവേക് സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻലാൽ ചിത്രത്തെ കുറിച്ച് വിവേക് പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നത്. ” ഇരുന്നൂറു ശതമാനവും ഒരു ഫാൻ ബോയ് ചിത്രമായിരിക്കും മോഹൻലാലിനെ നായകനാക്കി ചെയ്യുന്നത് , മോഹൻലാല്‍ അഭിനയിച്ച സിനിമകള്‍ കണ്ടാണ് ചലച്ചിത്രരംഗത്തോട് താല്‍പര്യം തോന്നിയത്” – എന്നാണു വിവേക് പറയുന്നത്. ‘ടീച്ചര്‍’ എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷനിടയിൽ ആണ് വിവേക് തന്റെ സ്വപ്‍ന പ്രൊജക്റ്റിനെ കുറിച്ചും മനസ് തുറന്നത്.

Leave a Reply
You May Also Like

ഇത്രയും ഹിറ്റ് ജോഡികൾ ആയിട്ടും നിങ്ങളെന്തുകൊണ്ട് വിവാഹം കഴിച്ചില്ല ? ചാക്കോച്ചന് മറുപടിയുണ്ട്

കുഞ്ചാക്കോ ബോബനും ശാലിനിയും പ്രണയ ജോഡികൾ ആയി പുറത്തുവന്ന സിനിമയാണ് അനിയത്തിപ്രാവ്. മലയാളത്തിൽ അതുവരെയുണ്ടായിരുന്ന പ്രണയചിത്രങ്ങളുടെ…

‘പഞ്ചമി’യിലൂടെ ജയനായി മാറിയ കൃഷ്ണന്‍നായർ

Muhammed Sageer Pandarathil 16 November 2019 · ഇന്ന് ജയൻ വിടവാങ്ങിയ ദിവസം..സിനിമയില്‍ കരുത്തിന്റെയും…

ആരാധകരുടെ മനംകവരാൻ വീണ്ടും ഡാൻസുമായി സ്വാസിക.

മലയാളസിനിമയിലേ നിലവിലെ യുവ നായികമാരിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് സ്വാസിക. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം തെന്നിന്ത്യയുടെ പ്രിയ നായികാ ആയി മാറുകയാണ്. അഭിനയത്തിനു പുറമേ നർത്തകിയും അവതാരകയും ആണ് സ്വാസിക.

സോമന്റെ കൃതാവ് – “സിനിമയുടെ പ്രശ്നം അശാസ്ത്രീയതയുടെ മഹത്വവത്കരണം”, കുറിപ്പ്

പിന്തിരിപ്പൻ ആയ സോമന്റെ കൃതാവ്..!! തീയറ്റർ : വിസ്മയ സിനിമാസ്, പെരിന്തൽമണ്ണ നാരായണൻ വിനയ് ഫോർട്ട്‌…