മുണ്ടും ബ്ലൗസും അഥവാ മുണ്ടും ജാക്കറ്റും എന്നത് പണ്ട് കേരളത്തിലെ സ്ത്രീകളുടെ സാധാരണ വേഷമായിരുന്നു . ഇപ്പോഴും ഈ വേഷം വീടുകളിൽ സൗകര്യത്തിനു വേണ്ട ധരിക്കുന്ന സ്ടത്രീകൾ ചിലർ എങ്കിലും ഉണ്ടായേക്കും . പൊതുവിൻ അധ്വാന്ദിച്ചു ജീവിക്കുന്നവരും സാധാരണക്കാരുമായി സ്ത്രീകൾ ഉപയോഗിച്ചിരുന്ന വേഷമായിരുന്നു ഇത് .കൊയ്ത്തിനു പോകുന്നവരും മറ്റു കൂലി വേലകൾ ചെയ്യുന്നവരും നല്ല വൃത്തിയിൽ അലക്കി എടുത്ത ഈ വസ്ത്രം ധരിച്ചു കൊണ്ട് അദ്ദ്വാനിച്ചു കൊണ്ട് വന്ന റുപ്പിക കൊണ്ട് ജീവിതം പുലർത്തി. അവർ പണിയെടുത്തു കൊണ്ട് വന്ന , വിയർപ്പിന്റെയും എള്ളെണ്ണയുടെയും മണം പുരണ്ട പത്തു രൂപാ നോട്ടുകൾ കൊണ്ട് കടയിൽ പോയി അന്നത്തേക്കുള്ള സാധനങ്ങൾ വാങ്ങി വിശപ്പടക്കുകയും സ്കൂളിലെ പുസ്തകം വാങ്ങിക്കുവാൻ ഉപയോഗിച്ചവരും ആയ അവരുടെ മക്കളും മക്കളുടെ മക്കളും ഇന്നും ഈ നാട്ടിൽ കാണും . ഫേസ്ബുക്കിലും കണ്ടേക്കും .
ഈ വേഷം അശ്ലീലമാണ് എന്ന് സ്ഥിര ബുദ്ധിയും സാമൂഹ്യ ബോധവുമുള്ള ഒരു മനുഷ്യനും കരുതുകയില്ല . അങ്ങനെ ആരും കരുതിയിട്ടുമില്ല. . അയല്പക്കക്കാരും നാട്ടുകാരും വീടുകളിൽ വരുമ്പോൾ ഈ വേഷം തന്നെയായിരിക്കും അവർക്കു. സ്ത്രീകളെ വെറും ലൈംഗിക വസ്തുവായി മാത്രം കാണുന്ന ഞരമ്പന്മാർ അന്ന് ഒരു പക്ഷെ തീരെ കുറവായിരുന്നതായിരിക്കാം കാരണം .
അതെ സമയം ചിലർക്കെങ്കിലും ഈ വേഷം ഇന്ന് അശ്ളീലമാണ് എന്ന് തോന്നുന്നുണ്ട്. അവർ ഇതിൽ കാണുന്നത് അച്ചടക്കമില്ലാത്ത, ശരീര പ്രദർശനം ന്മടത്തുന്ന സ്ത്രീയായാണ് . ഇത് ഒരു പോസ്റ്റ് ആയിട്ടു താനെ ഫ്രീ തിങ്കർമാരുടെ ഗ്രൂപ്പിൽ ഒരാൾ അവതരിപ്പിക്കുകയുണ്ടായി. സ്ത്രീ ശരീരം മുഴുവൻ മറക്കുന്ന മത വസ്ത്രത്തിന്റെ മഹത്വം സൂചിപ്പിക്കാനാണ് ആ പോസ്റ്റിൽ അയാൾ മുണ്ടും ബ്ലൗസും ധരിച്ച ഒരു സ്ത്രീയെ ചേർത്ത് വച്ചതു .
മത വസ്ത്രം ധരിച്ച സ്ത്രീ സൽസ്വഭാവിയും കുലീനയും എന്നാൽ പാവപ്പെട്ടവരുടെ വസ്ത്രാധാരണം ആയ മുണ്ടും ബ്ലൗസും ധരിച്ച സ്ത്രീ അഴിഞ്ഞാട്ടക്കാരിയും ആണ് എന്നാണ് വിവക്ഷ .ഇത് കേവലം ഒരു വ്യക്തിയുടെ ഞരമ്പ് രോഗത്തിന്റെ മാത്രം കാര്യമല്ല .തനറെ ഗോത്രത്തിന്റെ രീതികൾ പിന്തുടരാത്തവരായ സമൂഹത്തിലെ ഇതര അംഗങ്ങളെ അധമരും വില കുറഞ്ഞവരുമായി ചിത്രീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു പൊതു മനോ നിലയുടെ ഉല്പന്നമാണ് ഇത് .എന്ന് മനസിലാക്കേണ്ടതുണ്ട് !