തിരിച്ചെടുക്കാനുള്ള ക്ഷണം നിരസിച്ച കണ്ണൻ ഗോപിനാഥന് ഒരു തുറന്ന കത്ത്

81

കണ്ണൻ ഗോപിനാഥന് ഒരു തുറന്ന കത്ത് .

പ്രിയ കണ്ണൻ ,

താങ്കൾ താങ്കൾക്ക് ലഭിച്ച ഐ എ എസ്,  ധാർമികമൂല്യങ്ങളുടെ പേരിൽ എന്നവകാശപ്പെട്ടു താങ്കൾ വലിച്ചെറിഞ്ഞതും മറ്റും ചർച്ച ചെയ്യപ്പെട്ടു വിസ്മൃതിയിൽ ആയിരിക്കുകയായിരുന്നല്ലോ ഇന്നലെ വരെ .ഇന്നലെ താങ്കൾക്ക് വീണ്ടും സർവീസിലേക്ക് ക്ഷണം കിട്ടുകയും അത് താങ്കൾ നിരസിക്കുകയും ചെയ്ത കാര്യങ്ങൾ താങ്കൾ തന്നെ പുറത്ത് വിടുകയും ചെയ്തതിലൂടെ താങ്കൾ വീണ്ടും സ്‌ഥാനം പിടിക്കുന്നു .

താങ്കളുടെ ധാർമിക നൈതിക മൂല്യങ്ങളെ ഞാൻ സംശയിക്കുന്നില്ല . അത് മികച്ചത് തന്നെയാണ്.  എന്നാൽ ഒരു പയ്യനായ താങ്കൾക്ക് ലോകപരിചയത്തിന്റെ അഭാവവും എടുത്തുചാട്ടത്തിന്റെ ആധിക്യവും ഉണ്ട് എന്ന് തോന്നിയിട്ടുണ്ട് .അതോടൊപ്പം ആൾകൂട്ടത്തിൽ നിന്നും വ്യത്യസ്‌ഥാനാകുവാൻ ഉള്ള ആഗ്രഹവും ഉണ്ട് എന്നും തോന്നിയിട്ടുണ്ട് .

ഒരു റിബൽ ആകുവാനും ആ റിബൽ ഇമേജിൽ അഭിരമിക്കാനും ചെറുപ്പത്തിൻറെതായ അപക്വമായ ആവേശം കൂടി താങ്കളിൽ ഉണ്ടോ എന്ന് കൂടി തോന്നിയിട്ടുണ്ട്. ചിലപ്പോൾ ഇവ തോന്നൽ മാത്രമാകാം എന്നാലും അത് അപ്രസക്തമാണ് എന്ന് കരുതുന്നില്ല .താങ്കൾക്കു ഇന്ത്യൻ ഭരണ സേവനത്തെ പറ്റി മൊത്തത്തിയിൽ മോശമായ അഭിപ്രായം ഉണ്ട് എന്ന് വരുമ്പോൾ അത് ഇന്ത്യ സർവീസിൽ ഇരുന്നു മികച്ച സേവനങ്ങൾ ചെയ്യുന്ന അനേകം നല്ല ഉദ്യോഗഥന്മാരെ സമൂഹത്തിൽ അവമ്മതിപ്പിനും അവരുടെ സേവനങ്ങളെ വിലകുറച്ചു കാണുന്നതിനും കാരണമായേക്കാം എന്ന് കൂടി താങ്കൾ തിരിച്ചറിയണം .എനിക്ക് തോന്നിയത് താങ്കളോട് സ്നേഹ വാത്സല്യങ്ങൾ ഉള്ള ഏതോ സീനിയർ ഉദ്യോഗസ്‌ഥന്മാർ ആകണം താങ്കളെ സർവീസിൽ തിരിച്ചെടുക്കുവാൻ ശുപാർശ ചെയ്തത് എന്നാണ് . താങ്കൾ ഒരു അബദ്ധത്തിൽ ചെയ്തതെന്നു എന്നവർക്ക് തോന്നിക്കാണും .

അതിനെ താങ്കളെ സർവീസിലെടൂത്ത് പീഡിപ്പിക്കാനുള്ള ശ്രമമാണ് എന്ന് പറഞ്ഞു ഇകഴ്ത്തേണ്ടിയിരുന്നില്ല . സർവീസിലെടുക്കാതെയും വേണമെങ്കിൽ എസ്റ്റാബ്ലിഷ്‌മെന്റിനു താങ്കളെ പീഡിപ്പിക്കുവാൻ കഴിയുമല്ലോ. അത് കൊണ്ട് ആ വാദത്തിൽ കഴമ്പുണ്ട് എന്ന് തോന്നുന്നില്ല . എന്തായാലും താങ്കളുടെ ഇഷ്ടം ! പക്ഷെ താങ്കൾക്ക് ഭാവി പദ്ധതികളെ കുറിച്ച് തെളിഞ്ഞ ഒരു കാഴ്ചപ്പാട് ഉണ്ടോ എന്ന് സ്വയം ആലോചിക്കുക കൂടി വേണം .

  • താങ്കളുടെ ഒരു അഭ്യുദയകാംക്ഷി